
K Radhakrishnan MP’s mother പാലക്കാട് : ആലത്തൂർ എംപി കെ രാധാകൃഷ്ണന്റെ അമ്മ ചിന്ന അന്തരിച്ചു. അല്‍പസമയം മുമ്പ് എംപി തന്നെയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. ‘ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു’, എന്നായിരുന്നു അമ്മയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് എംപി ഫേസ്ബുക്കില്‍ അറിയിച്ചത്.
ജീവിതത്തില്‍ എന്നും താങ്ങും തണലുമായിരുന്ന അമ്മ വിട പറഞ്ഞു എന്നാണ് രാധാകൃഷ്ണൻ എംപി സമൂഹ മാധ്യമത്തില്‍ കുറിച്ചത്. പാർലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാൻ ദില്ലിയിലായിരുന്ന എംപി നാട്ടിലേക്ക് തിരിച്ചു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കും. ഭർത്താവ്: പരേതനായ വടക്കേപറമ്ബില്‍ കൊച്ചുണ്ണി. മറ്റു മക്കള്‍: രതി, രമണി, രമ, രജനി, രവി, പരേതരായ രാജൻ, രമേഷ് എന്നിവരാണ്.