Monday, June 30
BREAKING NEWS


Accused Prabin Remanded വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രബിനെ 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു

By News Desk

Accused Prabin Remanded മലപ്പുറം: ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് പ്രബിനെ റിമാൻഡ് ചെയ്തു. മെഡിക്കൽ കോളേജിൽ സ്റ്റാഫ് നഴ്സായ പ്രബിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. മഞ്ചേരി ഫസ്റ്റ് ക്ലാസ് ജു‍ഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ആത്മഹത്യ പ്രേരണ,സ്ത്രീ പീഡനം എന്നീ കുറ്റങ്ങൾ ആണ് പ്രതിക്ക് എതിരെ ചുമത്തിയത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശി വിഷ്ണുജ(25)യെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ പ്രബിനും വീട്ടുകാരും ഉപദ്രവിച്ചിരുന്നുവെന്ന് വിഷ്ണുജയുടെ കുടുംബം ആരോപിച്ചിരുന്നു. ജോലി ഇല്ല, സൗന്ദര്യമില്ല, സ്ത്രീധനം കുറഞ്ഞുപോയി എന്നീ കാര്യങ്ങൾ പറഞ്ഞ് പ്രബിൻ നിരന്തരം പീഡിപ്പിച്ചെന്നാണ് ആരോപണം.

Also Read: https://www.buddsmedia.com/3042-crores-to-kerala-for-new-200-vandebharat-and-railway-development/

സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി വിഷ്ണുജയുടെ സുഹൃത്ത് രംഗത്തെത്തിയിരുന്നു. കടുത്ത പീഡനമാണ് ഭര്‍ത്താവില്‍ നിന്ന് വിഷ്ണുജ നേരിട്ടതെന്ന് സുഹൃത്ത് പറയുന്നു. ഭയന്നാണ് വിഷ്ണുജ ജീവിതം മുന്നോട്ടുകൊണ്ടുപോയതെന്നും ഫോണിലൂടെ വിഷ്ണുജയെ ഭര്‍ത്താവ് നിരീക്ഷിച്ചിരുന്നെന്നും സുഹൃത്തിൻ്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത മഞ്ചേരി പൊലീസ് ഞായറാഴ്ചയാണ് പ്രബിനെ കസ്റ്റഡിയിലെടുത്തത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *