
Priyanka Gandhi വയനാട്: ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. വിജയന്റെ മകൻ വിജേഷ്, ഭാര്യ പത്മജ എന്നിവരെയാണു പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. കുടുംബത്തോടൊപ്പം അൽപ്പനേരം ചെലവഴിച്ച പ്രിയങ്ക കാര്യങ്ങൾ വിശദമായി ചോദിച്ചറിഞ്ഞശേഷമാണു മടങ്ങിയത്. എന്‍ എം വിജയന്റെ കത്ത് പ്രിയങ്ക ഗാന്ധി തര്‍ജ്ജമ ചെയ്തു വാങ്ങിയിരുന്നു.
Also Read: https://www.buddsmedia.com/supreme-court-dismisses-concerns-over-mullaperiyar-dams-safety/
എല്ലാ പിന്തുണയും നൽകുമെന്നു പ്രിയങ്ക ഉറപ്പു നൽകിയെന്നു മകൻ വിജേഷ്, വിജേഷിന്റെ ഭാര്യ പത്മജ എന്നിവർ പറഞ്ഞു. കുടുംബത്തിനുണ്ടായ സാമ്പത്തിക പ്രശ്നവും പാർട്ടിയിലുണ്ടായ പ്രശ്നവും ഉൾപ്പെടെ പരിഹരിക്കാൻ നടപടിയുണ്ടാകും. എഐ സിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. ടി. സിദ്ധിഖ് എംഎൽഎ തുടങ്ങിയവർ പ്രിയങ്ക ഗാന്ധിക്കൊപ്പം ഉണ്ടായിരുന്നു.