
Leopard Attack in Wayanad വയനാട്: വയനാട് മുട്ടില്‍ മലയില്‍ പുലി ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. പിണങ്ങോട് സ്വദേശി വിനീതിനാണ് പരിക്കേറ്റത്. സ്വകാര്യ എസ്റ്റേറ്റിലാണ് സംഭവം. റാട്ടക്കൊല്ലിയിൽ വെച്ച് എസ്റ്റേറ്റ് വാച്ചറായ വിനീതിനെ പുലി ആക്രമിക്കുകയായിരുന്നു.
Also Read: https://www.buddsmedia.com/man-eating-tiger-in-mananthavady-postmortem-report/
നിസാര പരിക്കുകളോടെ വിനീതിനെ കൈനാട്ടി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെയാണ് സംഭവം. പുലി ചാടി വന്ന് ആക്രമിക്കുകയായിരുന്നു. നഖം കൊണ്ടാണ് പരുക്ക് ഉണ്ടായിരിക്കുന്നത്.