Sunday, June 29
BREAKING NEWS


Nenmara Double Murder നെന്മാറയില്‍ ഇരട്ടക്കൊലപാതകം; അമ്മയെയും മകനെയും വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി

By News Desk

Nenmara Double Murder പാലക്കാട്: പാലക്കാട് നെന്മാറയിൽ അമ്മയും മകനും വെട്ടേറ്റ് മരിച്ചു. മീനാക്ഷി, മകൻ സുധാകരൻ എന്നിവരാണ് വെട്ടേറ്റു മരിച്ചത്. പോത്തുണ്ടി ബോയൻ കോളനിയിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. അയൽവാസിയായ ചെന്താമരയാണ് ഇരുവരെയും കൊലപ്പെടുത്തിയത്.

Also Read: https://www.buddsmedia.com/woman-injured-elephant-attack-valparai

അതേസമയം സുധാകരൻ്റെ ജേഷ്‌ഠൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ പരോളിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *