
പാലക്കാട്: പാലക്കാട് വാളയാറില്‍ കര്‍ഷകനെ കാട്ടാന ആക്രമിച്ചു. വാളയാര്‍ സ്വദേശി വിജയന് കൃഷിസ്ഥലത്ത് വെച്ചാണ് കാട്ടാനയുടെ ചവിട്ടേറ്റത്. പരിക്കേറ്റ വിജയനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു മണിയോടെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്താന്‍ വിജയന്‍ എത്തുകയായിരുന്നു. നെഞ്ചിനും ഇടുപ്പിനുമാണ് വിജയന് പരിക്കേറ്റത്.
വാളയാര്‍ മേഖലയില്‍ തുടര്‍ച്ചയായി കൃഷി സ്ഥലങ്ങളിലും ജനവാസ മേഖലയിലും കാട്ടാനകള്‍ എത്തുകയും കൃഷി നശിപ്പിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇതിനിടെയാണ് ഒരു കര്‍ഷകനെ കാട്ടാന ആക്രമിച്ചത്. വിജയന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. വിജയനെ ഉടനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരുക്ക് ഗുരുതരമായതോടെ തൃശൂരില്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.