
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ വധശിക്ഷ കാത്ത് ജയിലിൽ കഴിയുന്ന ഗ്രീഷ്മയുടെ പ്രധാന ഹോബി ചിത്രംവരയാണ്. ഗ്രീഷ്മയ്ക്ക് കൂട്ടായുള്ളത് മൂന്ന് കൊലപ്പുള്ളികളും ഒരു പോക്സോ കേസ് പ്രതിയും. അഞ്ചു പേരടങ്ങുന്ന സെല്ലിലാണ് ഗ്രീഷ്മയെ പാര്‍പ്പിച്ചിരിക്കുന്നത്.
അതേസമയം അട്ടക്കുളങ്ങര വനിതാ ജയിലിലെ ഈ വർഷത്തെ ആദ്യ തടവുകാരിയാണ് ഗ്രീഷ്മ. 1/2025 എന്ന നമ്പറാണ് ഗ്രീഷ്മയുടേത്.
കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയാണ് ഗ്രീഷ്മ ഇപ്പോഴും പെരുമാറുന്നതെന്ന് ജയിൽ അധികൃതർ പറയുന്നു.