Monday, June 30
BREAKING NEWS


Sharon murder case വധശിക്ഷയ്ക്ക് പുറമെ ഗ്രീഷ്മയ്ക്ക് പിഴയും; ശിക്ഷാവിധി ഇങ്ങനെ

By News Desk

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും. കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് അഞ്ച് വര്‍ഷം തടവും 50,000 രൂപ പിഴയും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്.

Also Read: https://www.buddsmedia.com/ponnumon-niti-god-came-down-in-the-form-of-a-righteous-judge-and-pronounced-judgment-sharons-mother-said-she-was-completely-satisfied-with-the-verdict/

ഗ്രീഷ്മയുടെ അമ്മാവനും മൂന്നാം പ്രതിയുമായ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവമെന്നാണ് ഷാരോൺ വധക്കേസിനെ കോടതി നിരീക്ഷിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *