Saturday, June 28
BREAKING NEWS


എം എസ്‌ സ്വാമിനാഥന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു MS Swaminathan

By Bijjesh uddav

MS Swaminathan ഇന്ത്യയില്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എസ്. സ്വാമിനാഥന്റെ വിയോഗം ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. കര്‍ഷകരുടെ ക്ഷേമത്തിനായി ശാസ്ത്രത്തെ പരിവര്‍ത്തനം ചെയ്യുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് സമാനതകളില്ലാത്തതാണ്. നമ്മുടെ പരിസ്ഥിതിക്ക് ഇണങ്ങുന്ന തരത്തില്‍ അത്യുത്പാദന ശേഷിയുള്ള വിത്തിനങ്ങള്‍ വികസിപ്പിക്കുകയും അതു കര്‍ഷകര്‍ക്ക് ഇടയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.

Also Read: https://www.buddsmedia.com/online-toll-shop-sales-excise-department-rewrites-history/

പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി നിരവധി രാജ്യാന്തര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തുകയും ചെയ്തു. എം.എസ്. സ്വാമിനാഥന്റെ വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബാഗങ്ങളുടെയും ഉറ്റവരുടെയും വേദനയില്‍ ഞാനും പങ്കുചേരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *