Monday, June 30
BREAKING NEWS


ഭിന്നതയുണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കുന്ന കാര്യമല്ല;മാധ്യമ വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രി

By Bijjesh uddav

സിപിഎമ്മില്‍ ഭിന്നത എന്ന മാധ്യമ വാര്‍ത്തകളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍.കെഎസ്എഫ്ഇ റെയ്ഡിന്‍റെ പേരിൽ പാർട്ടിയിൽ ഭിന്നതയെന്ന വാദം മാധ്യമങ്ങളുണ്ടാക്കുന്നതാണെന്നു മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

താനോ ഐസക്കോ ആനത്തലവട്ടം ആനന്ദനോ തമ്മിൽ ഭിന്നതയുണ്ടെന്നു വരുത്താൻ ശ്രമിച്ചാൽ അത്രവേഗം നടക്കുന്ന കാര്യമല്ലെന്നും അതു മനസ്സിൽ വച്ചാൽ മതിയെന്നും പറഞ്ഞാണ്”

അദ്ദേഹം വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

കെഎസ്എഫ്ഇ വിജിലന്‍റെ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും,ധന മന്ത്രി തോമസ്‌ ഐസക്കും രണ്ട് തട്ടുകളില്‍ ആണെന്ന്‍ നേരത്തെ വാര്‍ത്തകള്‍ വന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *