Saturday, June 28
BREAKING NEWS


Justice Hema Committee report ഹേമ കമ്മിറ്റി റിപ്പോർട്ട്: പൊലീസ് അന്വേഷണം തടയാനാകില്ല, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

By News Desk

Justice Hema Committee report ദില്ലി: ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ അന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ച്‌ സുപ്രീം കോടതി.

Also Read : http://നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു; ആക്രണത്തിന് പിന്നിൽ ആൺ സുഹൃത്തെന്ന് സൂചന https://www.buddsmedia.com/neyyatinkara-woman-hackeddeath-neyyatinkara-thiruvananthapuram-police-search-hint-male-friend-attack/

കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭിച്ചുകഴിഞ്ഞാൽ പൊലീസ് നിയമപ്രകാരം മുന്നോട്ട് പോകാൻ ബാധ്യസ്ഥരാണെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി, പൊലീസിന്റെ അന്വേഷണ അധികാരങ്ങൾ തടയുന്നതിനുള്ള നിർദ്ദേശം നൽകാനാകില്ലെന്നും വ്യക്തമാക്കി.

ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുള്ള അന്വേഷണം തടയണമെന്ന ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.

Also Read : http://മൊബൈല്‍, ശീതളപാനീയ കമ്പനികളുടെ പേരില്‍ നിക്ഷേപക തട്ടിപ്പ് https://www.buddsmedia.com/financial-fraud-cases-investor-fraud-in-the-name-of-mobile-soft-drink-companies-police-to-be-vigilant/

അന്വേഷണം നടത്തുന്നതിനെ ചോദ്യംചെയ്ത് നിർമ്മാതാവ് സജിമോൻ പാറയിലും ഒരു നടിയും അണിയറ പ്രവർത്തകയും നൽകിയ ഹർജി തീർപ്പാക്കിയ കോടതി, ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർക്കും എസ്‌ഐടി ഉപദ്രവിക്കുന്നതായി പരാതിയുള്ളവർക്കും ഹൈക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *