
Yeddyurappa മുംബൈ: പോക്സോ കേസ് റദ്ദാക്കണമെന്ന കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയുടെ ആവശ്യം തള്ളി കർണാടക ഹൈക്കോടതി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന യെദ്യൂരപ്പയുടെ വാദം കോടതി അംഗീകരിച്ചില്ല.
അതേസമയം യെദ്യൂരപ്പയുടെ പ്രായം പരിഗണിച്ച് കേസിൽ കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. വീട്ടിൽ സഹായം അഭ്യർത്ഥിച്ചു വന്ന 17കാരിക്കുനേരെ ലൈംഗിക അതിക്രമം നടത്തുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്തെന്നായിരുന്നു യെദ്യൂരപ്പക്കെതിരായ കേസ്. കേസിൽ യെദ്യൂരപ്പയുടെ സഹായികൾ ഉൾപ്പടെ നാലുപ്രതികളാണുള്ളത്.