Saturday, June 28
BREAKING NEWS


Nirmala Sitharaman തുടര്‍ച്ചയായി ഏറ്റവുംകൂടുതൽ ബജറ്റുകൾ; എട്ട് ബജറ്റുകളവതരിപ്പിച്ച് ചരിത്രംകുറിച്ച് നിര്‍മലാ സീതാരാമന്‍

By News Desk

Nirmala Sitharaman ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണത്തിൽ ചരിത്രം കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. അതേസമയം മൂന്നാം നരേന്ദ്ര മോദി സർക്കാരിന്റെ രണ്ടാം ബജറ്റാണിത്. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റും. ഇതോടെ സ്വതന്ത്ര ഭാരതത്തിൽ ഏറ്റവുമധികം ബജറ്റുകൾ തുടർച്ചയായി അവതരിപ്പിച്ച റെക്കോർഡ് നിർമല സ്വന്തമാക്കി. ഏഴെണ്ണം അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോർഡാണു നിർമല മറികടന്നത്.

ഇന്നത്തെ അവതരണം കൂടി പരിഗണിച്ചാൽ 2019 മുതൽ 7 സമ്പൂർണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിർമലയുടെ അക്കൗണ്ടിലുള്ളത്. തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് നിലവിൽ വന്ന 1952 ഏപ്രിലിനു ശേഷം തുടർച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോർഡ് മൊറാർജി ദേശായിക്കായിരുന്നു (6 എണ്ണം). തുടർച്ചയായി കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച മറ്റു ധനമന്ത്രിമാർ: ഡോ.മൻമോഹൻ സിങ്, യശ്വന്ത് സിൻഹ, പി.ചിദംബരം, പ്രണബ് മുഖർജി, അരുൺ ജയ്റ്റ്‍ലി (5 വീതം).

Also Read: https://www.buddsmedia.com/budget-2025-top-points-from-nirmala-sitharamans-budget-2025-speech/

പാർലമെൻറ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരണമെന്ന റെക്കോർഡും നിർമ്മലയ്ക്ക് സ്വന്തം. 2020ൽ രണ്ടു മണിക്കൂർ 42 മിനിറ്റായിരുന്നു ബജറ്റ് പ്രസംഗം.

തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിച്ച് ചരിത്രം സൃഷ്ടിക്കുകയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അതും ഒരേ പ്രധാനമന്ത്രിക്ക് കീഴിലാണ് തുടർച്ചയായി നിർമ്മല ബജറ്റുകൾ അവതരിപ്പിക്കുന്നത്. രണ്ട് ഇടക്കാല ബജറ്റുകൾ ഉൾപ്പെടെയാണിത്. മൊറാർജി ദേശായി വിവിധ മന്ത്രിസഭകളിലായി 10 തവണ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. തുടർച്ചയായി അല്ലാതെ പി ചിദംബരം 9 തവണയും പ്രണബ് മുഖർജി എട്ട് പ്രാവശ്യവും ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്.



സ്വതന്ത്ര ചുമതലയോടെ പ്രതിരോധ മന്ത്രിയായ ആദ്യത്തെ വനിത എന്ന ഖ്യാതി നേടിയ നിർമല സീതാരാമൻ മുൻപും ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ബജറ്റ് രേഖകൾ ബ്രീഫ് കേസിൽ കൊണ്ടുവരുന്ന രീതി മാറ്റി. 2019ൽ ചുവന്ന തുണിയിൽ പൊതിഞ്ഞാണ് നിർമ്മല കൊണ്ടുവന്നത്. 2021ൽ ടാബ്ലറ്റിൽ നോക്കി വായിച്ച് പേപ്പർ രഹിത ബജറ്റും അവർ അവതരിപ്പിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *