
Budget 2025 ന്യൂഡൽഹി: രാജ്യം പ്രതീക്ഷയോടെ കാത്തിരുന്ന മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത് ബജറ്റ് അവതരണം പൂർത്തിയായി. ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് പാർലമെന്റിന് സമർപ്പിച്ചു. അടുത്ത അഞ്ച് വര്‍ഷം അവസരങ്ങളുടെ കാലമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. നിര്‍മലയുടെ തുടര്‍ച്ചയായ എട്ടാം ബജറ്റാണിത്.
12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല
വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായനികുതിയില്ലെന്നതടക്കമുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം കയ്യടികളോടെയാണ് ഭരണപക്ഷം വരവേറ്റത്. പുതിയ ആദായനികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ഇടത്തരക്കാർക്കും പിന്നാക്കവിഭാഗങ്ങൾക്കും ഊന്നൽ നൽകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിന് ബജറ്റിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.
ബജറ്റ് പ്രഖ്യാപനം ഒറ്റ നോട്ടത്തിൽ
വാര്‍ഷിക വരുമാനം 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായ നികുതിയില്ല
ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപം 74 ശതമാനത്തിൽ നിന്ന് നൂറ് ശതമാനമാക്കി
എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം
സംരംഭകർക്ക് പ്രതീക്ഷ നൽകുന്ന ബജറ്റ്
സ്റ്റാർട്ടപ്പുകൾക്ക് 20 കോടി വരെ വായ്പ
നൈപുണ്യ വികസനത്തിന് 5 ഇൻസ്റ്റിറ്റ്യൂട്ടുകൾ തുടങ്ങും
രാജ്യത്ത് അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 75000 മെഡിക്കല്‍ സീറ്റുകള്‍
എല്ലാ ജില്ലാ ആശുപത്രികളിലും മൂന്ന് മാസത്തിനുള്ളില്‍ കാൻസര്‍ സെന്ററുകള്‍ സ്ഥാപിക്കും
കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി 3 ലക്ഷത്തിൽ നിന്ന് 5 ലക്ഷമാക്കി
അങ്കണവാടികൾക്കായി പ്രത്യേക പദ്ധതി
അമ്മമാർക്കും, കുഞ്ഞുങ്ങൾക്കുമായിട്ടാണ് പോഷകാഹാര പദ്ധതി
പി എം സ്വനിധി വഴി വഴിയോര കച്ചവടക്കാർക്ക് വായ്പാ സഹായം നല്‍കും
ഗ്രാമീണ മേഖലയിലെ സർക്കാർ സെക്കൻഡറി സ്കൂളുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ്ബ്രാൻഡ് കണക്ടിവിറ്റി ഉറപ്പാക്കും
ബീഹാറിന് ഗ്രീൻഫീൽഡ് എയർപോർട്ട്
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി
ഐ ഐ ടി പട്നക്ക് പ്രത്യേക വികസന പദ്ധതി
ഇലക്ട്രിക് വാഹനങ്ങൾക്ക് വില കുറയും
മൊബൈൽ ഫോണുകൾക്ക് വില കുറയും
ലിഥിയം ബാറ്ററികളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി
തുണിത്തരങ്ങൾക്ക് വില കുറയും
7 ജീവൻരക്ഷാ മരുന്നുകൾക്ക് വില കുറയും