Saturday, June 28
BREAKING NEWS


Uttarakhand to Implement Uniform Civil Code ഉത്തരാഖണ്ഡില്‍ ഇന്ന് മുതല്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും

By News Desk

Uttarakhand to Implement Uniform Civil Code ഡെറാഡൂൺ: ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. യു സി സി പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. വിവാഹം ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലാണിത്. ഇതോടെ രാജ്യത്ത് ആദ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞവര്‍ഷമാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ യു സി സി ബില്‍ പാസാക്കിയത്.

അതേസമയം ഉത്തരാഖണ്ഡില്‍ ഇനി മുതല്‍ വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ചാവകാശം മുതലായവയില്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും ഏകീകൃത നിയമം ആയിരിക്കും.

Also Read: https://www.buddsmedia.com/double-murder-in-palakkad-nenmara-accused-was-on-bail/

ഇമെയിൽ വഴിയും എസ്എംഎസ് വഴിയും ഉപയോക്താക്കൾക്ക് തത്സമയ അപ്‌ഡേറ്റുകൾ ലഭ്യമാകും. കൂടാതെ, സുതാര്യമായ പരാതി പരിഹാര സംവിധാനം വഴി പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും. കൂടാതെ സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർ ഉൾപ്പെടെ ഉത്തരാഖണ്ഡിലെ എല്ലാ നിവാസികൾക്കും ഏകീകൃത സിവിൽ കോഡ് ബാധകമാകുമെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി ശൈലേഷ് ബഗോളി അറിയിച്ചു.

അതേസമയം നാല് ഭാഗങ്ങളില്‍ ഏഴ് അധ്യായങ്ങളിലായി 392 വകുപ്പുകളാണ് നിയമത്തിലുള്ളത്. വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നവര്‍ക്കും വിവാഹ സര്‍ട്ടിഫിക്കറ്റിന് സമാനമായ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. പാരമ്പര്യ സ്വത്ത് കൈമാറ്റത്തിന് സാക്ഷികളുടെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കണം. എല്ലാത്തരം രജിസ്‌ട്രേഷനുകള്‍ക്കും ഫോട്ടോയും ആധാര്‍ കാര്‍ഡും നിര്‍ബന്ധമാക്കാനും ഏകീകൃത സിവില്‍ കോഡില്‍ വ്യവസ്ഥയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *