
ഗൂഡല്ലൂർ: തമിഴ്നാട് ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഗൂഡല്ലൂര്‍ താലൂക്കിലെ ദേവര്‍ഷോല സ്വദേശി ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി കൃഷിയിടത്തിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിനിടയിലായിരുന്നു ആക്രമണം.
മൃതദേഹം ഗൂഡല്ലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പൊലീസും വനവകുപ്പും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മേഖലയിൽ കാട്ടാനയെത്തി കൃഷി നശിപ്പിക്കുന്നത് പതിവാണെന്ന് നാട്ടുകാർ വ്യക്തമാക്കി.