Saturday, June 28
BREAKING NEWS


Oru Jaathi Jaathakam ഒരു ജാതി ജാതകം സിനിമയ്ക്ക് ഗള്‍ഫില്‍ നിരോധനം

By News Desk

Oru Jaathi Jaathakam കൊച്ചി : വിനീത് ശ്രീനിവാസന്‍ നായകനായി എത്തിയ ഒരു ജാതി ജാതകം സിനിമയ്ക്ക് ഗള്‍ഫില്‍ നിരോധനമെന്ന് റിപ്പോര്‍ട്ട്. ജനുവരി 31 നാണ് ചിത്രം തീയറ്ററില്‍ റിലീസ് ചെയ്തത്.

എം.മോഹനൻ സംവിധാനം ചെയ്ത ചിത്രം എൽജിബിടിക്യു+ കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിലാണ് ഗൾഫ് രാജ്യങ്ങളിൽ നിരോധനം നേരിടുന്നു എന്നാണ് റിപ്പോർട്ട്.

Also Read : http://മാന്നാർ കൊലപാതകം: വൃദ്ധദമ്പതികളുടെ മകന്റെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് https://www.buddsmedia.com/mannar-murder-elderly-couples-son-arrested/

റിപ്പോർട്ടുകൾ പ്രകാരം ഒമാന്‍ ഒഴികെ എല്ലാ ജിസിസി രാജ്യങ്ങളിലും സിനിമ നിരോധനം നേരിടുന്നുണ്ട്. 2024 ഓഗസ്റ്റ് 22 നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി നേരത്തെ പറഞ്ഞിരുന്നെങ്കിലും പിന്നീട് ചിത്രം വൈകുകയായിരുന്നു.

Also Read : http://വർക്കലയിൽ വീട്ടിൽ നിന്ന് പുറത്താക്കിയ വൃദ്ധ ദമ്പതികളെ തിരികെ പ്രവേശിപ്പിച്ചു; മകളും കുടുംബവും താമസം മാറി https://www.buddsmedia.com/old-age-couple-re-enter-to-home-after-police-took-case-against-daughter-in-varkala/

വിനീത് ശ്രീനിവാസൻ, സംവിധായകൻ എം. മോഹനൻ, നിഖില വിമൽ എന്നിവർ അരവിന്ദന്‍റെ അതിഥികൾ എന്ന ചിത്രത്തിന് ശേഷം ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഒരു ജാതി ജാതകം.

വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ സംഭാഷണം എഴുതുന്നു.

ചിത്രത്തിൽ ബാബു ആന്റണി,പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷാ തൽവാർ, വിധു പ്രതാപ്,സയനോര ഫിലിപ്പ്,കയാദു ലോഹർ,രഞ്ജി കങ്കോൽ,അമൽ താഹ,ഇന്ദു തമ്പി,രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമ്മൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു.

Also Read : http://മുകേഷിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍; നടിയുടെ പീഡനപരാതിയില്‍ കുറ്റപത്രം https://www.buddsmedia.com/mukesh-mla-actor-mla-mukesh-arrested-in-rape-case-digital-evidance/

Spread the love

Leave a Reply

Your email address will not be published. Required fields are marked *