Monday, June 30
BREAKING NEWS


കോവിഡ് ഭീതിയിലും 41 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

By Bijjesh uddav

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറില്‍ മികച്ച പോളിങ്. ഉച്ചയ്ക്ക് 12 മണി വരെ 41 ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തി. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തു നിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്.

മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു.

ഉ​ച്ച​യോ​ടെ പോ​ളിം​ഗ് 50 ശ​ത​മാ​നം ക​ട​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.തി​രു​വ​ന​ന്ത​പു​രം – 39, കൊ​ല്ലം- 38.64, പ​ത്ത​നം​തി​ട്ട – 39.55, ആ​ല​പ്പു​ഴ -40.48, ഇ​ടു​ക്കി – 40 എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ലെ പോ​ളിം​ഗ് ശ​ത​മാ​നം. വോ​ട്ടെ​ടു​പ്പ് അ​ഞ്ച് മ​ണി​ക്കൂ​ര്‍ പി​ന്നി​ടു​മ്പോള്‍ ​ഒ​രി​ട​ത്തും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം രാ​വി​ലെ ത​ന്നെ എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ പോ​ളിം​ഗ് ശ​ത​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ഉ​റ​പ്പാ​യി ക​ഴി​ഞ്ഞു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും.

പ​​ല ബൂ​​ത്തു​​ക​​ളി​​ലും വ​​ലി​​യ തി​​ര​​ക്കു അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തോ​​ടെ കോ​​വി​​ഡ് മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളെ​​ല്ലാം ലം​​ഘി​​ക്ക​​പ്പെ​​ട്ടു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *