Sunday, June 29
BREAKING NEWS


പാലയില്‍ ഗോള്‍ ആരടിക്കും?വീറും, വാശിയുമായി ജോസ് -ജോസഫ് വിഭാഗങ്ങൾ

By Bijjesh uddav

കേരള കോൺഗ്രസ് ജോസ് -ജോസഫ് വിഭാഗങ്ങൾ ഇരുചേരിയിൽ നിന്ന് മൽസരിക്കുന്നു വെന്നതുകൊണ്ടു തന്നെ ഇത്തവണ മുമ്പെങ്ങുമില്ലാത്ത വിധം വീറും വാശിയും നിറഞ്ഞതാകും മധ്യകേരളത്തിലെ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പ്.

കേരള കോൺഗ്രസ് ജോസ് - ജോസഫ് വിഭാഗങ്ങളുടെ നേതൃയോഗങ്ങൾ ഇന്ന്

കേരള കോണ്‍ഗ്രസ് എം എന്ന മേല്‍വിലാസവും രണ്ടില ചിഹ്നവും ലഭിച്ചതിനെ ആത്മവിശ്വാസത്തിലാണ് ജോസ് കെ മാണി. കെ എം മാണിയെ മുന്‍നിര്‍ത്തി തന്നെയാണ് പ്രചാരണം.

ഒപ്പം മുന്നണി മാറ്റത്തെ ന്യായീകരിക്കാന്‍ യുഡിഎഫ് വഞ്ചിച്ചെന്ന വികാരമുണര്‍ത്താനും നേതാക്കള്‍ ശ്രദ്ധ പുലര്‍ത്തുന്നു.

ജോസ് പക്ഷം വിട്ട് എത്തിയ കേരള കോണ്‍ഗ്രസ് നേതാക്കളെ മുന്‍നിര്‍ത്തിയാണ് ജോസഫ് വിഭാഗവും യുഡിഎഫും രംഗത്തുള്ളത്.

മുന്‍ വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍ ആണ് പാലായില്‍ യുഡിഎഫിനെ നയിക്കുന്നത്.

കഴിഞ്ഞ തവണ 20 സീറ്റില്‍ മത്സരിച്ച കേരളാ കോണ്‍ഗ്രസ് 17 എണ്ണത്തിലും വിജയിച്ചിരുന്നു.

ഇത്തവണ എല്‍ഡിഫില്‍ ജോസ് പക്ഷം 16 സീറ്റിലും ജോസഫ് വിഭാഗം യുഡിഎഫില്‍ 13 ഇടത്തുമാണ് മത്സരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *