Sunday, June 29
BREAKING NEWS


‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ബി.ജെ.പിയ്ക്ക് വേണ്ടി കൃഷ്ണകുമാര്‍

By Bijjesh uddav

സംസ്ഥാനത്തെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ പുതിയ ചുവടുവെയ്പ്പുമായി ബിജെപി. നടന്‍ കൃഷ്‌ണകുമാറിനെ കളത്തിലിറക്കിയാണ് ഈ തവണ ബി.ജെ.പിയുടെ കരുനീക്കം.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ ആര് പിടിക്കും എന്ന പോരാട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടികളില്‍ വലിയ ഓളം സൃഷ്‌ടിക്കാന്‍ കൃഷ്‌ണകുമാറിന് സാധിക്കുന്നുണ്ട്. സിനിമാ താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയും തലസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്.

ഏതുവിധേനയും കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ഉളള ഒരുക്കത്തിലാണ് ബി.ജെ.പി.

‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ എന്ന തലക്കെട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ കൃഷ്‌ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കൃഷ്‌ണകുമാര്‍ ആണ് ഇപ്പോള്‍ തലസ്ഥാനത്തെ ബി.ജെ.പിയുടെ താരപ്രചാരകന്‍. യുവമോര്‍ച്ച മുന്‍ സംസ്ഥാന അദ്ധ്യക്ഷനും ബി.ജെ.പി ജില്ലാ പ്രസിഡന്റുമായ വി.വി. രാജേഷ് നേരിട്ട് മത്സരത്തിനിറങ്ങിയാണ് തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നത്.

അതേസമയം ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. സി.പി.എമ്മും എല്‍.ഡി.എഫും മികച്ച മുന്നേറ്റമാണ് നടത്തുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *