Wednesday, July 2
BREAKING NEWS


Technology

ഗൂഗിള്‍ പേയിലെ പണമിടപാടുകള്‍ക്ക് ഇനി ഫീസ്‌ ഈടാക്കിയേക്കും
India, Technology

ഗൂഗിള്‍ പേയിലെ പണമിടപാടുകള്‍ക്ക് ഇനി ഫീസ്‌ ഈടാക്കിയേക്കും

പണമിടപാടുകള്‍ക്ക് ഇന്ന് അധികം പേരും ഉപയോഗപ്പെടുത്തുന്ന ആപ്പാണ് ഗൂഗിള്‍ പേ. തികച്ചും സൗജന്യമായാണ് ഈ സംവിധാനത്തിലൂടെ പണകൈമാറ്റം സാധ്യമായിരുന്നത്. എന്നാല്‍ തല്‍ക്ഷണ പണ കൈമാറ്റത്തിന് ഫീസ് ഈടാക്കാനൊരുങ്ങുകയാണ് ഗൂഗിള്‍ പേ. അടുത്ത വര്‍ഷം മുതല്‍ വെബ് ആപ്പ് സേവനം നിര്‍ത്തുമെന്നും കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഇതുസംബന്ധിച്ച വിവരം വെബ് ആപ്പ് വഴി ഗൂഗിള്‍ ഉപഭോക്താക്കളോട് പങ്കുവച്ചു. ജിമെയിലും ഡ്രൈവിലുമടക്കം പൊളിസിയിൽ മാറ്റം വരുത്തിയ ഗൂഗിൾ, ഡിജിറ്റൽ പണമിടപാട് സംവിധാനമായ ഗുഗിൾ പേയിലും മാറ്റങ്ങൾ കൊണ്ടുവരുന്നു. ഗൂഗിൾ പേയിലൂടെ പണം കൈമാറുന്നതിന് നിശ്ചിത ഫീസ് ഇടാക്കിയേക്കും എന്ന് റിപ്പോർട്ടുകൾ. വാർത്താ ഏജൻസിയായ് ഐഎഎൻഎസ് ആണ് ഇക്കാര്യംറിപ്പോർട്ട് ചെയ്തത്. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ പണം കൈമാറുമ്പോള്‍ 1.5% ഫീസ് ഈടാക്കുമെന്ന് കമ്പനി സപ്പോര്‍ട്ട് പേജില്‍ അറിയിച്ചതായി ഐഎഎന്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്ന...
43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍
Latest news, Technology

43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വെല്ലുവിളി ഉയര്‍ത്തുകയും രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാവുകയും ചെയ്യുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആപ്പുകളാണ് നിരോധിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോ ഓര്‍ഡിനേഷന്‍ സെന്റര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഐ.ടി മന്ത്രാലയം 43 ആപ്പുകള്‍ നിരോധിച്ചത്.ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് ഐ.ടി ആക്ടിലെ 69- എ വകുപ്പ് പ്രകാരം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നിരോധിച്ച ആപ്പുകള്‍ AliSuppliers Mobile App     Alibaba Workbench     AliExpress - Smarter Shopping, Better Living     Alipay Cashier &...
ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ നേട്ടവുമായി സ്‌പേസ് എക്‌സ്
Technology, World

ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ നേട്ടവുമായി സ്‌പേസ് എക്‌സ്

ബഹിരാകാശ ശാസ്ത്ര മേഖലയില്‍ പുതിയ ചരിത്രം കുറിച്ച് ‌നാല് ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിച്ച് സ്‌പേസ് എക്‌സ്. ഇതോടെ സ്വകാര്യ ഉടമസ്ഥതയിലുള്ള ബഹിരാകാശ വാഹനം ഉപയോഗിച്ച്‌ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കുന്ന ആദ്യ സമ്പൂര്‍ണ നേട്ടമായി ഇത് മാറിയിരിക്കുകയാണ്. കെന്നഡി സ്‌പേസ് സ്റ്റേഷനില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റ് ശാസ്ത്രജ്ഞരെയും വഹിച്ച്‌ ക്രൂ വണ്‍ പേടകവുമായി കുതിച്ചുയര്‍ന്നത്. അമേരിക്കന്‍ ശാസ്ത്രജ്ഞരായ ഷാനന്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ,മെക് ഹോപ്കിന്‍സ്,എന്നിവര്‍ക്ക് പുറമേ ജാപ്പനീസ് ശാസ്ത്രജ്ഞനായ സോയിച്ചി നോഗുച്ചിയുമാണ് ബഹിരാകാശ വാഹനത്തില്‍ ഉണ്ടായിരുന്നത്. തുടക്കത്തില്‍ കാബിന്‍ ടെമ്ബറേച്ചര്‍ കണ്‍ട്രോള്‍ സിസ്റ്റത്തിന് ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു, വളരെ പെട്ടെന്ന് തന്നെ ഇത് പരിഹരിച്ചെന്നു...
നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും
Technology

നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം നാളെ വിക്ഷേപിക്കും

നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്‍റെ ഡ്രാഗൺ പേടകം നാളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് നിക്ഷേപിക്കും.ഇറ്റ കൊടുങ്കാറ്റിനെ തുടര്‍ന്ന് ഫ്ലോറിഡയിലെ തീരത്തുണ്ടായ മാറ്റമാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ച വിക്ഷേപണം ഞായറാഴ്ചത്തേക്ക് മാറ്റിയത്.ചരിത്ര നിമിഷത്തിനായി സ്പേസ് എക്സും,നാസയും ഒരുങ്ങി കഴിഞ്ഞു. സ്വകാര്യ സ്പേയ്സ്ക്രാഫ്റ്റ് ഉപയോഗിച്ച് ബഹിരാകാശ യാത്രികരെ ഓര്‍ബിറ്റിലേക്ക് എത്തിക്കുന്ന നാസയുടെ ആദ്യ ദൗത്യം ആണ് ഇത്.മൂന്ന് അമേരിക്കന്‍ സ്വദേശികളും ഒരു ജപ്പാന്‍കാരനും അടങ്ങുന്ന പര്യവേഷണ സംഘത്തെയാണ് സ്വകാര്യ സ്പേസ് ക്രാഫ്റ്റ് ഉപയോഗിച്ച്‌ ഓര്‍ബിറ്റിലേക്ക് പോകാനൊരുങ്ങുന്നത്. മൈക്ക് ഹോപ്കിന്‍സ് എന്ന അമേരിക്കക്കാരനാണ് ദൗത്യത്തിലെ തലവന്‍. ഡ്രാഗണ്‍ പേടകം ഉപയോഗിച്ചുള്ള സ്പേയ്സ് എക്സിന്‍റെ ആദ്യ ദൗത്യമാണിത്. ...
തിരിച്ചു വരവിനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക് ടോക്
Technology

തിരിച്ചു വരവിനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക് ടോക്

പബ്ടിജിക്ക്ക് പുറകേ തിരിച്ചു വരവിന് ഒരുങ്ങി ടിക്ക് ടോക്.ടിക്ക് ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ആണ് ഈ കാര്യം സൂചിപ്പിച്ചിരിക്കുന്നത്. തിരിച്ചുവരാനുള്ള നീക്കങ്ങളുടെ ഭാഗമായി ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും കത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.കഴിഞ്ഞ ജൂണിലാണ് ടിക്ക്‌ടോക്ക് അടക്കമുള്ള 58 ആപ്ലിക്കേഷനുകള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ദേശീയ സുരക്ഷയ്‍ക്ക് ഭീഷണിയാകുന്ന രീതിയിൽ വ്യക്തികളുടെ വിവരങ്ങൾ ചോരുന്നുണ്ട് എന്ന സംശയത്തെ തുടർന്നായിരുന്നു നിരോധനം.ഏറെ പ്രചാരമുള്ള ഹ്രസ്വ വീഡിയോ ആപ്പ് കൂടിയായിരുന്നു ടിക്ക് ടോക്ക്. ...