Mammootty-Nayans combo മെഗാസ്റ്റാറും ലേഡി സൂപ്പർ സ്റ്റാറും ഒറ്റ ഫ്രെമിൽ; മമ്മൂട്ടി-നയൻസ് കോമ്പോ വീണ്ടും, വൈറലായി ചിത്രങ്ങൾ
Mammootty-Nayans combo കൊച്ചി: മഹേഷ് നാരായണൻ ചിത്രത്തിൽ ജോയിൻ ചെയ്ത് ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഇന്നാണ് താരം കൊച്ചിയിൽ നടക്കുന്ന ചിത്രത്തിന്റെ സെറ്റിലെത്തിയത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം നിൽക്കുന്ന നയൻതാരയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.അതേസമയം 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയ്ക്ക് ഒപ്പം സ്ക്രീൻ പങ്കിടുകയാണ് താരം. പുതിയ നിയമത്തിലാണ് ഏറ്റവും അവസാനം ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തിയത്. മൂന്നുവർഷങ്ങൾക്കു ശേഷം നയൻതാര മലയാളത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് മഹേഷ് നാരായണന്റെ ഈ ബിഗ് ബജറ്റ് ചിത്രത്തിന്. അൽഫോൺസ് പുത്രൻ ചിത്രമായ ഗോൾഡ് ആണ് ഒടുവിൽ റിലീസിനെത്തിയ നയൻതാരയുടെ മലയാളചിത്രം.
Also Read: https://www.buddsmedia.com/actor-jayasurya-attended-to-mahakumbh-mela-in-prayagraj/നയൻതാര-മമ്മൂട്ടി കോമ്പോ ഒന്നി...