Sunday, June 29
BREAKING NEWS


News

Elephant മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി; ചികിത്സ ഇന്ന് തുടങ്ങും
Kerala News, News

Elephant മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി; ചികിത്സ ഇന്ന് തുടങ്ങും

Elephant തൃശ്ശൂർ: മസ്തകത്തിൽ മുറിവേറ്റ ആനയെ കണ്ടെത്തി. ആന നിലയുറപ്പിച്ചിരിക്കുന്നത് വെറ്റിലപ്പാറ പ്ലാൻ്റേഷൻ കോർപറേഷൻ്റെ ഫാക്ടറിക്ക് സമീപമാണ്. ആന ക്ഷീണിതന്നെന്നും ആരോഗ്യനില മോശമായി തുടരുകയാണെന്നും വനം വകുപ്പ് പറഞ്ഞു. കൊമ്പനെ ചികിത്സിക്കാനായി ചീഫ് വെറ്ററിനറി ഓഫീസര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇന്നെത്തും. ആനയെ നിരീക്ഷിച്ചശേഷം എങ്ങനെ ചികിത്സ നല്‍കാമെന്ന് തീരുമാനിക്കും. Also Read: https://www.buddsmedia.com/plus-one-student-was-found-dead-in-the-school/ അതേസമയം, ആനയെ കൊണ്ടുവന്ന് പരിചരിക്കുന്നതിനായി കോടനാട് അഭയാരണ്യത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങി. രണ്ട് വർഷം മുൻപ് അരികൊമ്പന് ഒരുക്കിയ കൂട് തന്നെ അതിരപ്പിള്ളിയിൽ നിന്നെത്തുന്ന കൊമ്പനും മതിയോ എന്ന ആലോചനയിലാണ് വനം വകുപ്പ്. ...
Thiruvananthapuram തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
Kerala News, News

Thiruvananthapuram തിരുവനന്തപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Thiruvananthapuram തിരുവനന്തപുരം: കാട്ടാക്കടയിലെ കുറ്റിച്ചലിൽ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പരുത്തിപ്പള്ളി വിഎച്ച്എസ്‌സി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ബെന്‍സണ്‍ ഏബ്രഹാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നല്കുകകയും കുട്ടിയ്ക്കായി തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു. ഇതിനിടെ സ്കൂളിൽ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. Also Read: https://www.buddsmedia.com/elephants-attack-in-temple-two-women-killed-in-koyilandy/ കുട്ടി ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. അതേസമയം ഇന്ന് സ്കൂൾ പ്രൊജക്റ്റ് വയ്‌ക്കേണ്ട അവസാന ദിനമായിരുന്നു. ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ എന്ന സംശയം ബന്ധുക്കൾ ഉന്...
Elephant Attack കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്
Breaking News, Kerala News, News

Elephant Attack കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകള്‍ ഇടഞ്ഞു; മൂന്ന് മരണം, നിരവധി പേര്‍ക്ക് പരിക്ക്

Elephant Attack കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ഉത്സവത്തിനിടെ ആനയിടഞ്ഞ് 3 പേര്‍ മരിച്ചു. കുറുവങ്ങാട്‌ വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സമീപപ്രദേശത്തെ ആശുപത്രികളിലേക്കും മാറ്റി. ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഉൽസവത്തിനെത്തിച്ച പീതാംബരൻ, ഗോകുൽ എന്നീ ആനകളാണ് ഇടഞ്ഞത്. ഇടഞ്ഞ ഒരാന മറ്റൊരാനയെ കുത്തിയതോടെ രണ്ട് ആനകളും ഇടഞ്ഞോടുകയായിരുന്നു. https://www.youtube.com/watch?v=YBhV9lP2XxE എഴുന്നള്ളിപ്പ് തുടങ്ങാനിരിക്കെ പടക്കം പൊട്ടിച്ചപ്പോൾ ഒരാന പരിഭ്രമിക്കുകയും അടുത്തുണ്ടായിരുന്ന രണ്ടാമത്തെ ആനയെ കുത്തുകയുമായിരുന്നു. ഇതോടെ രണ്ട് ആനകളും പരിഭ്രമിച്ച് ഓടി. ആനകൾ വരുന്നതു കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് പലർക്കും പരുക്കേറ്റത്. പരു...
Uttar Pradesh യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍
India, News

Uttar Pradesh യു.പിയില്‍ നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകള്‍ തിന്ന നിലയില്‍; ബന്ധുക്കള്‍ ഉപേക്ഷിച്ചതെന്ന് ആശുപത്രി അധികൃതര്‍

Uttar Pradesh ലക്നൗ: ഉത്തർപ്രദേശിലെ ലളിത്പൂരിൽ ആശുപത്രി പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ്‌നായ്ക്കൾ കടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിവാദം. കണ്ടുനിന്ന ആളുകൾ നായകളെ ഓടിച്ചപ്പോഴേക്കും കുഞ്ഞിൻ്റെ ശരീരത്തിന്റെ തലഭാഗം മുഴുവനായി വേർപ്പെട്ടിരുന്നു. ലളിത്പൂരിലെ മെഡിക്കൽ കോളജിൽ മരിച്ച ശിശുവിൻ്റെ മൃതദേഹമാണ് ആശുപത്രി പരിസരത്തു തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞ് മരണപ്പെട്ടിരുന്നുവെന്നും കുട്ടിയുടെ കുടുംബമാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി 9 ഞായറാഴ്‌ച ലളിത്പൂർ മെഡിക്കൽ കോളജിലെ ജില്ലാ വനിതാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. കുഞ്ഞിന് ഭാരക്കുറവും അനാരോഗ്യവും ഉണ്ടായിരുന്നതിനാൽ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. https://www.youtube.com/watch?v=YBhV9lP2XxE കുഞ്ഞിന് ഭാരം കുറവായിരുന്നു. തലയും പൂർണമായി വളർന്നിരുന്നില്ല. ക...
Supreme Court observation on freebies സൗജന്യങ്ങൾ കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല: സുപ്രീം കോടതി
India, News

Supreme Court observation on freebies സൗജന്യങ്ങൾ കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല: സുപ്രീം കോടതി

Supreme Court observation on freebies ന്യൂഡൽഹി: സൗജന്യങ്ങൾക്കെതിരെ വിമർശനവുമായി സുപ്രീം കോടതി. സൗജന്യങ്ങളിലൂടെ പരാദജീവികളെയല്ലേ സൃഷ്ടിക്കുന്നതെന്ന് സുപ്രീം കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരം സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നത് കാരണം ആളുകൾ ജോലി ചെയ്യാൻ തയ്യാറാകുന്നില്ല. ജോലി ചെയ്തില്ലെങ്കിലും സൗജന്യ റേഷൻ സർക്കാർ നൽകുകയാണെന്ന് ജസ്റ്റിസ് ബിആ‍‍ർ ഗവായി ചൂണ്ടിക്കാട്ടി. Also Read: https://www.buddsmedia.com/private-university-bill-likely-to-be-introduced-on-march-3/ സൗജന്യങ്ങൾ നൽകുന്നതിന് പകരം ആളുകളെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും അതുവഴി രാജ്യത്തിന് ഇവരുടെ സംഭാവന ഉറപ്പാക്കാനുമാകണമെന്നും കോടതി വാദത്തിനിടെ പരാമർശിച്ചു. ഡൽഹിയിലടക്കം വീടില്ലാത്തവർക്ക് ശൈത്യകാലത്ത് ഷെൽറ്ററുകൾ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ നൽകിയ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു പരാമർശം. വീടില്ലാത്തവരുട...
Privateuniversitybillസ്വകാര്യ സർവകലാശാല ബിൽ മാർച്ച് 3ന് നിയമസഭയിൽ; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം
Kerala News, News

Privateuniversitybillസ്വകാര്യ സർവകലാശാല ബിൽ മാർച്ച് 3ന് നിയമസഭയിൽ; സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം

Privateuniversitybill തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബിൽ അടുത്തമാസം മൂന്നാം തീയതി നിയമസഭയിൽ കൊണ്ടുവരും. നാളെ അവസാനിക്കുന്ന സഭാ സമ്മേളനം മാർച്ച് മൂന്നിനാണ് വീണ്ടും പുനരാരംഭിക്കുക. ഇന്ന് ചേർന്ന കാര്യോപദേശക സമിതിയാണ് ബിൽ കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനം എടുത്തത്. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം കാര്യോപദേശക സമിതിയിൽ ആവശ്യപ്പെട്ടു. ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ ആരായണമെന്നും പ്രതിപക്ഷം നിലപാടെടുത്തു. സ്വകാര്യ സർവകലാശാലകൾ തുടങ്ങാനുള്ള കരടിന് കഴിഞ്ഞ മന്ത്രിസഭായോഗം അനുമതി നൽകിയിരുന്നു. പ്രതിപക്ഷത്തിന്‍റെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധം ഉണ്ടാവില്ലെന്നാണ് സർക്കാർ വിലയിരുത്തൽ. Also Read: https://www.buddsmedia.com/kamal-haasan-rajya-sabha-dmk-meeting/ അതിനിടെ വിദ്യാഭ്യാസ രംഗത്തെ സ്വകാര്യവത്കരണത്തിനെതിരായ സമരങ്ങളെ തള്ളിപ്പറഞ്ഞ് സിപിഎം സംസ...
Kamal Haasanകമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി
India, News

Kamal Haasanകമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്?; ഡിഎംകെ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി

Kamal Haasan ചെന്നൈ: മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍ രാജ്യസഭയിലേക്കെന്ന് സൂചന. ഡിഎംകെ മന്ത്രി ശേഖര്‍ ബാബു കമല്‍ ഹാസനുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി സ്റ്റാലിന്റെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച നടന്നത്. മക്കള്‍ നീതി മയ്യത്തിന്റെ ആദ്യ രാജ്യസഭാ എംപിയായി കമല്‍ ഹാസന്‍ മത്സരിച്ചേക്കുമെന്നാണ് വിവരം. ജൂലൈയില്‍ തമിഴ്‌നാട്ടില്‍ ഒഴിവ് വരുന്ന ആറു സീറ്റുകളില്‍ ഒന്നില്‍ അദ്ദേഹം മത്സരിക്കും. ഡിഎംകെ മുന്നണിയുടെ ഭാഗമായ കമല്‍ ഹാസന് രാജ്യസഭാ സീറ്റ് നല്‍കുമെന്ന് നേരത്തേ ഡിഎംകെ ഉറപ്പുനല്‍കിയിരുന്നു. Also Read: https://www.buddsmedia.com/gaza-war-will-begin-again-israel-warns-hamas-if-hostages-not-returned-by-saturday/ എംപിമാരായ എന്‍ ചന്ദ്രശേഖരന്‍ (എഐഎഡിഎംകെ), അന്‍പുമണി രാംദാസ് (പിഎംകെ), എം ഷണ്‍മുഖം, വൈകോ, പി വില്‍സണ്‍, എം മുഹമ്മദ് അബ്ദുള്ള (എല്ലാവരും ഡിഎംകെ ) എന്നിവരുടെ കാലാവധി ഈ...
Benjamin Netanyahu ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണം ,ഇല്ലെങ്കില്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കും’; മുന്നറിയിപ്പുമായി നെതന്യാഹു
News, World

Benjamin Netanyahu ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണം ,ഇല്ലെങ്കില്‍ ഗസ്സയില്‍ ആക്രമണം പുനരാരംഭിക്കും’; മുന്നറിയിപ്പുമായി നെതന്യാഹു

Benjamin Netanyahuഹമാസ്: ഹമാസ് തടങ്കലിലുള്ള ബന്ദികളെ ശനിയാഴ്ചക്കകം വിട്ടയയ്ക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദി കൈമാറ്റം നീട്ടി വച്ചാല്‍ വെടിനിര്‍ത്തല്‍ കരാര്‍ അവസാനിപ്പിച്ച് ഗസയില്‍ ആക്രമണം പുനരാരംഭിക്കുമെന്നാണ് മുന്നറിയിപ്പ്. എക്സിലൂടെയാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ഒമ്പത് പേരെ വിട്ടയ്ക്കണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം. വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച് ഇസ്രയേല്‍ ആക്രമണം നടത്തുന്നതായി ആരോപിച്ച് കഴിഞ്ഞ ശനിയാഴ്ച നടക്കേണ്ട ബന്ദികൈമാറ്റം ഹമാസ് നീട്ടിവച്ചതിനെ തുടര്‍ന്നാണ് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ബന്ദി കൈമാറ്റം നീട്ടി വച്ചാല്‍ വീണ്ടും ആക്രമണം ആരംഭിക്കുമെന്നും ഹമാസിനെ ഇല്ലാതാക്കുന്നത് വരെ അത് തുടരുമെന്നാണ് ഭീഷണി. Also Read: https://www.buddsmedia.com/19-year-old-boy-also-hanged-himself-after-newlywed-who-committed-suicide-in-malappuram/ വൈറ്റ്ഹൗസില്...
19-year-old Hanged Himself മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് 18കാരി തൂങ്ങി മരിച്ച സംഭവം; ആൺസുഹൃത്തും തൂങ്ങി മരിച്ചു
Kerala News, News

19-year-old Hanged Himself മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് 18കാരി തൂങ്ങി മരിച്ച സംഭവം; ആൺസുഹൃത്തും തൂങ്ങി മരിച്ചു

19-year-old Hanged Himself മലപ്പുറം: ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പുറത്ത് പോവുകയായിരുന്നു. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. Also Read: https://www.buddsmedia.com/mumbai-cops-get-terror-threat-to-pm-modis-plane-before-us-trip-man-detained-report/ ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃ...
Terror Threat to PM Modi’s Plane പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് മുംബൈ പോലീസിന് ഭീകര സന്ദേശം; ഒരാൾ അറസ്റ്റിൽ
India, News

Terror Threat to PM Modi’s Plane പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻപ് മുംബൈ പോലീസിന് ഭീകര സന്ദേശം; ഒരാൾ അറസ്റ്റിൽ

Terror Threat to PM Modi's Plane ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനത്തിന് ഭീകരാക്രമണ ഭീഷണി ലഭിച്ചതായി മുംബൈ പോലീസ്. പ്രധാനമന്ത്രിയുടെ രണ്ട് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിന് മുന്നോടിയായി ആണ് പോലീസിന് മുന്നറിയിപ്പ് നൽകിക്കൊണ്ട് ഫോൺ വന്നത്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തതായി മുംബൈ പോലീസ് വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് ഔദേയാഗിക സന്ദർശനത്തിനായി പോകുമ്പോൾ, അദ്ദേഹത്തിന്റെ വിമാനത്തിന് നേരെ ഭീകരവാദികൾ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ആയിരുന്നു മുന്നറിയിപ്പ്. മുംബൈ പോലീസിന്റെ കൺട്രോൾ റൂമിലേക്ക് ആണ് ഫോൺ കോൾ ലഭിച്ചത്. വിവരങ്ങളുടെ ഗൗരവം കണക്കിലെടുത്ത് നടത്തിയ അന്വേഷണത്തിലാണ് ചെമ്പൂർ പ്രദേശത്ത് നിന്ന് പ്രതിയെ കസ്റ്റഡയിലെടുത്തത്. എന്നാൽ, ഇയാൾ മാനസികരോഗിയാണെന്ന് പോലീസ് വ്യക്തമാക്കി. https://www.youtube.com/watch?v=DsEW5B5yPf8&t=193s രണ്ടു ദിവസത്...