സ്വപ്നക്ക് വധഭീഷണി ജയിലിൽ സുരക്ഷ വർധിപ്പിക്കണമെന്ന് കോടതി
കൊച്ചി: സ്വപ്നയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതി . 'തന്നെ ആരോ അപായപ്പെടുത്താന്‍ പിന്നാലെയുണ്ടെന്ന് ' സ്വപ്‌നയുടെ മൊഴിയെ തുടര്‍ന്നാണ് സ്വപ്നയ്ക്ക് മതിയായ സുരക്ഷ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൊച്ചി അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ജയില്‍ ഡിജിപിയ്ക്കും സൂപ്രണ്ടിനോടുമാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 22 വരെ സ്വപ്നയെ കോടതി റിമാന്‍ഡ് ചെയ്തു.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്ക് വധഭീഷണിയുണ്ടെന്ന് കോടതിയില്‍ മൊഴി നല്‍കിയ സ്വപ്‌ന കേസില്‍ ഉള്‍പ്പെട്ട ഉന്നതരുടെ പേര് പുറത്ത് പറഞ്ഞാല്‍ തന്നെയും കുടുംബത്തെയും വകവരുത്തുമെന്ന് ഭീഷണിയുളളതായി കോടതിയെ അറിയിച്ചു. അന്വേഷണ ഏജന്‍സികളുമായി സഹകരിക്കരുതെന്ന് ജയില്‍, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ തന്നോട് ജയിലില്‍ വച്ച് ആവശ്യപ്പെട്ടു. തനിക്ക് സംരക്ഷണം വേണമ...