Saturday, July 5
BREAKING NEWS


More

പോപ്പുലര്‍ ഫ്രണ്ട് ഇനി അത്ര പോപ്പുലര്‍ അല്ല, കുടുംബം വഴിയാധാരമായ മിന്നല്‍ ഹര്‍ത്താലായി. നേതാക്കള്‍ ജയിലിലും കുടുംബക്കാര്‍ പെരുവഴിയിലുമായ അക്രമ സമരം എല്ലാവര്‍ക്കും പാഠമാകുന്നത് ഇങ്ങനെ; ഹൈക്കോടതി കണ്ണുരുട്ടി, സര്‍ക്കാര്‍ നടപ്പിലാക്കി….
Breaking News, Crime, Kerala News, Latest news

പോപ്പുലര്‍ ഫ്രണ്ട് ഇനി അത്ര പോപ്പുലര്‍ അല്ല, കുടുംബം വഴിയാധാരമായ മിന്നല്‍ ഹര്‍ത്താലായി. നേതാക്കള്‍ ജയിലിലും കുടുംബക്കാര്‍ പെരുവഴിയിലുമായ അക്രമ സമരം എല്ലാവര്‍ക്കും പാഠമാകുന്നത് ഇങ്ങനെ; ഹൈക്കോടതി കണ്ണുരുട്ടി, സര്‍ക്കാര്‍ നടപ്പിലാക്കി….

ഹര്‍ത്താലില്‍ വസ്തുവകകള്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് നഷ്ടം ഈടാക്കാന്‍ നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്യുന്ന നടപടി ഏറക്കുറെ പൂര്‍ത്തിയായി. തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ പുലിവാല് പിടിച്ചത് നേതാക്കളുടെ കുടുംബങ്ങളാണ്. ഹര്‍ത്താലിന്റെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടം നികത്താന്‍ ഹൈക്കോടതി അക്രമികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടണമെന്ന് സര്‍ക്കാരിനോട് പറഞ്ഞിരുന്നു. പോപ്പുലര്‍ ഫ്രണ്ട് മുന്‍ അഖിലേന്ത്യാ ചെയര്‍മാന്‍ ഒ.എം.എ.സലാമിന്റെ മലപ്പുറം മഞ്ചേരി നറുകരയിലെ 14 സെന്റും വീടും മുന്‍ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം നേതൃത്വം നല്‍കുന്ന നാഷനല്‍ എജ്യുക്കേഷന്‍ ട്രസ്റ്റിന്റെ മലപ്പുറം വാഴക്കാട്ടെ ഭൂമിയും കണ്ടുകെട്ടി. മലപ്പുറം ജില്ലയില്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. 126 സ്വത്തുവകകളില്‍ 89 എണ്ണം കണ്ടുകെട്ടി. വയനാട്ടില്‍ ഒരാളുടേത് കൂട്ടുടമസ്ഥതയിലുള്ള സ...
വായില്‍ മീന്‍മുള്ള് കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്റേ മെഷീനിലിടിച്ച്‌ പെണ്‍കുട്ടിയുടെ നടുവിന് പൊട്ടല്‍,
Around Us, Breaking News, Health, Thiruvananthapuram

വായില്‍ മീന്‍മുള്ള് കുടുങ്ങി ആശുപത്രിയിലെത്തി; എക്സ്റേ മെഷീനിലിടിച്ച്‌ പെണ്‍കുട്ടിയുടെ നടുവിന് പൊട്ടല്‍,

14hr22 sharesതിരുവനന്തപുരം: വായില്‍ മീന്‍മുള്ള് കുടുങ്ങിയതിന് ആശുപത്രിയിലെത്തിയ പെണ്‍കുട്ടി എക്സ്റേ മെഷീനിലിടിച്ച്‌ നടുവൊടിഞ്ഞ് കിടപ്പിലായി. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചിറയിന്‍കീഴ് സ്വദേശി മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യക്കാണ് പരിക്കേറ്റത്. മീന്‍മുള്ള് കുടുങ്ങിയതിന് ഡോക്ടറെ കാണാന്‍ എത്തിയപ്പോള്‍ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു. എക്സ്റേ എടുക്കന്നതിനിടെ മെഷീന്‍റെ ഒരു ഭാഗം നടുവ് ശക്തിയായി ഇടിച്ചു. നടക്കാന്‍ പോലും കഴിയാതെയായ പെണ്‍കുട്ടിയുടെ നിലവിളികേട്ടെത്തിയ ലത മകളെ താങ്ങിപ്പിടിച്ച്‌ പുറത്തെത്തിച്ചു. ഓര്‍ത്തോ ഡോക്ടറുടെ നിര്‍ദേശാനുസരണം വീണ്ടും എക്സ്റേ എടുത്തപ്പോള്‍ നടുവിന്‍റെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തി. ബെല്‍റ്റ് ഇട്ട് വിശ്രമിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച്‌ ഡോക്ടര്‍ പറഞ്ഞയച്ചു. എക്സ്റേ റിപ്പോര്‍ട്ട് മറ്റൊരു ഡോക്ടറെ കാണിച്ചപ്പോള്‍ ...
തുടങ്ങിയത് 11 കമ്പനികള്‍; മൂലധനം തട്ടിപ്പ്. കമ്പനികള്‍ പൊട്ടുന്നു എന്ന് നേരത്തെ മനസ്സിലാക്കിയതോടെ കോടികള്‍ ബിനമി അക്കൗണ്ടിലേക്ക് മാറ്റി; ഡാന്‍സ് ബാറുകളിലെ നിക്ഷേപം ഒഴിഞ്ഞത് ഒരു വര്‍ഷം മുന്നെ; പ്രവീണ്‍ റാണയെ കുടുക്കാന്‍ പോലീസ് യാത്ര ചെയ്യേണ്ടി വന്നത് 3 സംസ്ഥാനങ്ങളിലൂടെ; പ്രവീണ്‍ റാണയുടെ തട്ടിപ്പിന്റെ ചുരുളുകള്‍ ഓരോന്നായി അഴിയുമ്പോള്‍…
Breaking News, Crime, Kerala News, Latest news, Thrissur

തുടങ്ങിയത് 11 കമ്പനികള്‍; മൂലധനം തട്ടിപ്പ്. കമ്പനികള്‍ പൊട്ടുന്നു എന്ന് നേരത്തെ മനസ്സിലാക്കിയതോടെ കോടികള്‍ ബിനമി അക്കൗണ്ടിലേക്ക് മാറ്റി; ഡാന്‍സ് ബാറുകളിലെ നിക്ഷേപം ഒഴിഞ്ഞത് ഒരു വര്‍ഷം മുന്നെ; പ്രവീണ്‍ റാണയെ കുടുക്കാന്‍ പോലീസ് യാത്ര ചെയ്യേണ്ടി വന്നത് 3 സംസ്ഥാനങ്ങളിലൂടെ; പ്രവീണ്‍ റാണയുടെ തട്ടിപ്പിന്റെ ചുരുളുകള്‍ ഓരോന്നായി അഴിയുമ്പോള്‍…

നിക്ഷേപത്തട്ടിപ്പുകാരന്‍ പ്രവീണ്‍ റാണ പലരില്‍ നിന്നുമായി തട്ടിയ പണം എന്ത് ചെയ്തു എന്ന അന്വേഷണത്തിലാണ് പോലീസ്. എല്ലാ തെളിവുകളും വിവരങ്ങളും സേഖരിച്ച് പ്രവീണ്‍ റാണയെ പൂട്ടാന്‍ തന്നെയാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. റാണയുടെ ഉറ്റബന്ധുവിന്റെ പേരില്‍ കണ്ണൂരില്‍ 22 ഏക്കര്‍ ഭൂമി വാങ്ങിയതായി പൊലീസിനു വിവരം ലഭിച്ചു. സേഫ് ആന്‍ഡ് സ്‌ട്രോങ് ചിട്ടിക്കമ്പനിയിലെ നിക്ഷേപകരുടെ പണമുപയോഗിച്ചാണു ഭൂമി വാങ്ങിയതെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. കണ്ണൂരില്‍ വാങ്ങിയത് 22 ഏക്കറല്ല, രണ്ടേക്കര്‍ മാത്രമാണെന്നു റാണയുടെ അനുചരരിലൊരാള്‍ പൊലീസിനു മൊഴിനല്‍കി. ഇയാളടക്കം 4 അനുചരരുടെ പേരില്‍ വന്‍തോതില്‍ ബിനാമി നിക്ഷേപം നടന്നെന്ന വിവരവും പൊലീസ് പരിശോധിക്കുന്നുണ്ട്. തട്ടിപ്പ് നടത്തി പണം ഉണ്ടാക്കാന്‍ പ്രവീണ്‍ റാണ ആരംഭിച്ചതു 11 കമ്പനികളാണ്. ഇതിന്റെയൊക്കെ മൂലധനം തട്ടിപ്പാണ്. 11 കമ്പനികളില്‍ മി...
കെ പി പ്രവീണ്‍ എങ്ങനെ പ്രവീണ്‍ റാണ ആയി? യഥാര്‍ഥ പേര് കെ.പി. പ്രവീണ്‍, ‘റാണ’ കൈയില്‍നിന്നിട്ട പേര്; ഡോക്ടറും ‘സ്വന്തം’, സ്വയം വിളിച്ചത് ‘ലൈഫ് ഡോക്ടര്‍’. കെ പി പ്രവീണ്‍ പ്രവീണ്‍ റാണ ആയ കഥ ഇങ്ങനെ….
Breaking News, Crime, Kerala News, Latest news, Latest Video

കെ പി പ്രവീണ്‍ എങ്ങനെ പ്രവീണ്‍ റാണ ആയി? യഥാര്‍ഥ പേര് കെ.പി. പ്രവീണ്‍, ‘റാണ’ കൈയില്‍നിന്നിട്ട പേര്; ഡോക്ടറും ‘സ്വന്തം’, സ്വയം വിളിച്ചത് ‘ലൈഫ് ഡോക്ടര്‍’. കെ പി പ്രവീണ്‍ പ്രവീണ്‍ റാണ ആയ കഥ ഇങ്ങനെ….

തൃശൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണ ഇന്നലെ പോലീസ് പിടിയിലായതോടയാണ് പ്രവീണ്‍ റാണയുടെ കഥകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കെ.പി. പ്രവീണ്‍ തന്റെ പേര് പ്രവീണ്‍ റാണ എന്ന് മാറ്റിയത് പേരിന് പഞ്ച് കൂട്ടാനായിട്ടായിരുന്നു. ഔദ്യോഗിക രേഖകളിലെല്ലാം കെ.പി. പ്രവീണ്‍ എന്നാണ് പേര്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച സമയത്ത് കമീഷന് നല്‍കിയ സത്യവാങ്മൂലത്തിലും കെ.പി. പ്രവീണ്‍ തന്നെ. എന്നാല്‍, ചാനല്‍ പരിപാടികളിലും സിനിമയിലും മറ്റ് ചടങ്ങുകളിലുമെല്ലാം പ്രവീണ്‍ റാണയായിരുന്നു. പേരിനൊപ്പമുള്ള ഡോക്ടര്‍ പദവിയും ഇയാള്‍ സ്വയം ചേര്‍ത്തതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. വിദേശത്തെയും സ്വദേശത്തെയും തട്ടിപ്പ് സര്‍വകലാശാലകള്‍ പണം വാങ്ങി നല്‍കുന്ന ഡോക്ടറേറ്റ് പോലും റാണക്ക് ഇല്ലത്രെ. ആളുകളില്‍ വിശ്വാസ്യതയുണ്ടാക്കിയെടുക്കുകയാ...
പ്രവീണ്‍ റാണയും പോലീസും കള്ളനും പോലീസും കളിക്കുകയാണോ? പോലീസ് വരുന്നതിന് മുന്‍പ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും പ്രവീണ്‍ റാണ മുങ്ങിയത് എങ്ങോട്ട്, നാല് വര്‍ഷം കൊണ്ട് 100 കോടി തട്ടിയ പ്രവീണ്‍ റാണയുടെ പിന്‍ബലം ആര്? സിനിമ നടന്‍ മുതല്‍ രാഷ്ട്രീയക്കാരന്‍ വരെ ആയ പ്രവീണ്‍ റാണയുടെ രാഷ്ട്രീയ പിന്‍ബലം ഇവരൊക്കെ. പ്രവീണ്‍ കെ പി എന്ന തൃശ്ശൂര് കാരന്‍ ബിടെക് ബിരുദധാരി പ്രവീണ്‍ റാണ ആയ കഥ…
Breaking News, Crime, Kerala News, Latest news

പ്രവീണ്‍ റാണയും പോലീസും കള്ളനും പോലീസും കളിക്കുകയാണോ? പോലീസ് വരുന്നതിന് മുന്‍പ് കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നും പ്രവീണ്‍ റാണ മുങ്ങിയത് എങ്ങോട്ട്, നാല് വര്‍ഷം കൊണ്ട് 100 കോടി തട്ടിയ പ്രവീണ്‍ റാണയുടെ പിന്‍ബലം ആര്? സിനിമ നടന്‍ മുതല്‍ രാഷ്ട്രീയക്കാരന്‍ വരെ ആയ പ്രവീണ്‍ റാണയുടെ രാഷ്ട്രീയ പിന്‍ബലം ഇവരൊക്കെ. പ്രവീണ്‍ കെ പി എന്ന തൃശ്ശൂര് കാരന്‍ ബിടെക് ബിരുദധാരി പ്രവീണ്‍ റാണ ആയ കഥ…

കോടികളുടെ സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പു കേസില്‍ തിരഞ്ഞു വന്ന പൊലീസിനെ വെട്ടിച്ചു വ്യവസായി പ്രവീണ്‍ റാണ കൊച്ചിയിലെ ഫ്‌ലാറ്റില്‍ നിന്നു നാടകീയമായി മുങ്ങി. തുശൂരില്‍ നിന്നുള്ള പൊലീസ് സംഘം എത്തിയപ്പോഴേയ്ക്കും ചെലവന്നൂരിലെ കായലോരത്തുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഇയാള്‍ രക്ഷപെട്ടത്. പൊലീസ് ഫ്‌ലാറ്റിലേയ്ക്കു വരുമ്പോള്‍ മറ്റൊരു ലിഫ്റ്റില്‍ താഴേയ്ക്ക് ഇറങ്ങിയായിരുന്നു രക്ഷപെടല്‍. അതേ സമയം ഫ്‌ലാറ്റില്‍ നിന്നും ഇയാളുടെ രണ്ട് ആഡംബരക്കാര്‍ ഉള്‍പ്പടെ നാലു വാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. തൃശൂര്‍ ഭാഗത്തേയ്ക്കു പോയ ഇയാളുടെ വാഹനം ചാലക്കുടിയില്‍ വെച്ച് പോലീസ് തടഞ്ഞു. എന്നാല്‍ ഇയാള്‍ വാഹനത്തിലുണ്ടായിരുന്നില്ല. അങ്കമാലിയില്‍ ഇയാള്‍ ഇറങ്ങിയതായാണ് വിവരം. സുഹൃത്തുക്കളുമൊപ്പമാണ് ഫ്‌ലാറ്റില്‍ നിന്നു രക്ഷപെട്ടത്. രണ്ടു ദിവസമായി ഇയാള്‍ക്കായി പൊലീസ് ബംഗളുരു ഉള്‍പ്പടെയുള്ള സ്ഥലങ...
‘സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നത് ചിലരുടെ ശീലം’; മന്ത്രി വീണാ ജോർജ്
Around Us, Breaking News, Health, Thiruvananthapuram

‘സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുന്നത് ചിലരുടെ ശീലം’; മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു ലിഫ്റ്റും പ്രവർത്തിക്കുന്നില്ലെന്നാണ് പ്രമുഖ ചാനൽ വാർത്ത നൽകിയിരിക്കതുന്നതെന്ന് മന്ത്രി വിമർശിച്ചു. വാർത്തയുടെ യാഥാർത്ഥ്യം എന്തെന്ന് ചോദിച്ച മന്ത്രി മെഡിക്കൽ കോളേജിൽ ലിഫ്റ്റ് പ്രവർത്തിക്കുന്നതിൻ്റെ വീഡിയോ തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ചു. ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം: നിരന്തരം സർക്കാർ ആശുപത്രികളെ കുറിച്ച് തെറ്റായ വാർത്ത കൊടുക്കുക എന്നത് ചിലരുടെ ശീലമായി കഴിഞ്ഞു. ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിനെ കുറിച്ചാണ് വാർത്ത. അത്യാഹിത വിഭാഗത്തിൽ നിന്ന് കാത്ത് ലാബിലേക്കും കാർഡിയോളജിയിലേക്കും ലിഫ്റ്റില്ലായെന്നും ഒരു ലിഫ്റ്റും അവിടെ പ്രവർത്തിക്കുന്നില്ല എന്നുമാണ് ഒരു പ്രമുഖ ചാനൽ കൊടുത്തിരിക്കുന്ന വാർത്ത. എന്താണ് യ...
കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിൽ, നരബലിയിൽ സർക്കാർ കോടതിയിൽ
Around Us, Breaking News, Crime, Kerala News, Latest news, Pathanamthitta

കുറ്റപത്രം രണ്ടാഴ്ചയ്ക്കുള്ളിൽ, നരബലിയിൽ സർക്കാർ കോടതിയിൽ

കേരളത്തെ നടുക്കിയ നരബലി കേസില്‍ കുറ്റപത്രം രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ലൈലക്ക് ഇലന്തൂര്‍ നരബലിയില്‍ സജീവ പങ്കാളിത്തം ഉണ്ട്; ഇതിന്റെ എല്ലാം സൂത്രധാര ലൈലയാണ്. കേസിലെ മൂന്നാം പ്രതിയായ ലൈലയുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. https://youtu.be/eDhpXSGoRik ഇലന്തൂരില്‍ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികള്‍ കുഴിച്ചിട്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്രയും ശരീരഭാഗങ്ങള്‍ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്നും ആ രീതിയില്‍ തന്നെ പുറത്തെടുക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ മറുപടി നല്‍കി. കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യഹര്‍ജിയെ സര്‍ക്കാര്‍ കോടതി...
തണലേകാന്‍ നന്മ മരം ഇനിയില്ല
Around Us, Writers Corner

തണലേകാന്‍ നന്മ മരം ഇനിയില്ല

മണ്ണിന്‍റെ നിലവിളിയ്ക്കും, മനുഷ്യ നൊമ്പരങ്ങള്‍ക്കും തണലായി മാറിയ അമ്മ ഇനിയില്ല.മനുഷ്യന് മാത്രമല്ല ഭൂമിയിലെ സകല ചരാചരങ്ങള്‍ക്കും വേണ്ടി അമ്മയായി പൊരുതിയ പോരാളി എന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം.താന്‍ നിന്ന ഭൂമി അടുത്ത തലമുറയ്ക്ക് പരിക്കുകള്‍ ഇല്ലാതെ പകര്‍ന്ന്‍ കൊടുക്കാന്‍ സാധിക്കണം എന്ന വാക്കുകള്‍ ആണ് സുഗതകുമാരിയുടെ കവിതകളിലൂടെ നമുക്ക് മുന്നിലേക്ക് തുറന്നിരുന്നത്. കടലാസുകളില്‍ ഒതുങ്ങി കൂടാന്‍ തനിക്ക് കഴിയുമായിരുന്നില്ല എന്ന്‍ തെളിയിച്ച വിളക്ക് ആയിരുന്നു സുഗതകുമാരി.പ്രകൃതിയ്ക്ക് കാവ്യാക്ഷരങ്ങള്‍ കൊണ്ട് ലോകം തീര്‍ത്ത ധീര പോരാളി. തകർന്ന മനസുമായി അഭയം തേടിയ ഒരുപാട് പെൺ ജന്മങ്ങളുടെ ജീവിത കഥയിൽ താങ്ങായി മാറാൻ അമ്മയ്ക്ക് സാധിച്ചു. നിരാലംഭകരുടെ തണൽ ആയി മാറിയ എട്ടോളം അഭയ കേന്ദ്രങ്ങൾക്ക് മരം കൊണ്ട് തണൽ തീർത്ത നന്മ മനസ്. ഈ തണൽ പകർന്നു തന്ന പ്രകൃതി സ്‌നേഹത്തിന്റെയും, മനുഷ്യ സ്‌നേഹത്ത...
വാഗമണ്ണിലെ റെയിഡ് റിസോർട്ട് പൂട്ടാൻ  ഉത്തരവ്
Crime, Idukki

വാഗമണ്ണിലെ റെയിഡ് റിസോർട്ട് പൂട്ടാൻ ഉത്തരവ്

ഇടുക്കി : നിശാപാർട്ടിക്കിടെ മയക്കുമരുന്ന് കണ്ടെത്തിയ വാഗമണ്ണിലെ സ്വകാര്യ റിസോർട്ട് പൂട്ടാൻ ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിട്ടു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നു​മാ​ണ് റി​സോ​ർ​ട്ട് പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​തി​നു ശേ​ഷം തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഞാ​യ​റാ​ഴ്ച റി​സോ​ർ​ട്ടി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ മ​യ​ക്കു​മ​രു​ന്നും ല​ഹ​രി​വ​സ്തു​ക്ക​ളും പി​ടി​കൂ​ടി​യി​രു​ന്നു. ലോ​ക്ക​ൽ പോ​ലീ​സി​നെ അ​റി​യി​ക്കാ​തെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഇ​ടു​ക്കി എ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. യു​വ​തി​യ​ട​ക്കം ഒ​ന്പ​തു​പേ​ർ അ​റ​സ്റ്റി​ലാ​യി. 58 പേ​ർ നി​ശാ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ത്ത​...
വിവാഹം കഴിഞ്ഞു രണ്ടയ്ച്ചയ്ക്കുളില്‍ യുവതി മരിച്ച സംഭവം;അന്വേഷണം ഇഴയുന്നതായി പരാതി
Crime, Kerala News, Thrissur

വിവാഹം കഴിഞ്ഞു രണ്ടയ്ച്ചയ്ക്കുളില്‍ യുവതി മരിച്ച സംഭവം;അന്വേഷണം ഇഴയുന്നതായി പരാതി

പേരുങ്ങോട്ടുകരയില്‍ വിവാഹം കഴിഞ്ഞു പേരുങ്ങോട്ടുകരയിൽ വിവാഹം കഴിഞ്ഞു രണ്ടയ്ച്ചയ്ക്കുളില്‍ യുവതി മരിച്ച കേസിൽ ക്രൈംബ്രാഞ്ച്‌ അന്വേഷണം ഇഴയുന്നതായി പരാതി.ഇതിനെതിരെ ബുധനാഴ്ച്ച സമരത്തിന് ഒരുങ്ങുകയാണ് വീട്ടുകാര്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. ജനുവരി ആറിനാണ് പെരിങ്ങോട്ടുകരയിലെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചി മുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് ഭർത്താവിന്റെ അറിയിച്ചത്. എന്നാൽ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്‌ പ്രകാരം ശ്രുതിയുടെ കഴുത്തിൽ ശക്തമായി ഞെരിച്ചതിന്റെ പാടുകളും നെറ്റിയിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മുറിവുകളും കണ്ടെത്തി. ഇതോടെയാണ് കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയത്. കേസ് അന്വേഷണത്തിൽ ആലംഭാവം കാണിച്ചതിനെ തുടർന്ന് അന്തിക്കാട് സിഐ, എസ്ഐ എന്നിവർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. ബുധനാഴ്ച മുല്ലശ്ശേരിയിൽ വീണ്ടും സമരത്തിന് തുടക്കം കുറിക്കുകയാണ് ...