ഇതരസംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലത്ത് സംഘര്‍ഷം: രണ്ടുപേരെ വെട്ടിക്കൊന്നു
കട്ടപ്പന: മദ്യലഹരിയിലുണ്ടായ സാമ്ബത്തികത്തര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് ഇതരസംസ്‌ഥാനത്തൊഴിലാളികള്‍ വെട്ടേറ്റുമരിച്ചു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ഝാര്‍ഖണ്ഡ് സ്വദേശി അറസ്‌റ്റില്‍.വലിയതോവാള പൊട്ടന്‍പ്ലാക്കല്‍ ജോര്‍ജിന്റെ ഏലത്തോട്ടത്തില്‍ ഞായറാഴ്‌ച രാത്രി 11ന് ശേഷമായിരുന്നു സംഭവം. ഏലത്തോട്ടത്തിലെ വീട്ടില്‍ താമസിച്ചിരുന്ന ഝാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ ലാറ്റ സ്വദേശികളായ ഷുക് ലാല്‍ മറാന്‍ഡി(43), ജമേഷ് മൊറാന്‍ഡി (32) എന്നിവരാണു കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഝാര്‍ഖണ്ഡ് ഗോഡ ജില്ലയിലെ പറയ് യാഹല്‍ സ്വദേശി സഞ്‌ജയ് ബാസ്‌കി(30)യെ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന ബസന്തി എന്ന സ്‌ത്രീയ്‌ക്കും പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കട്ടപ്പന ഡിവൈ.എസ്.പിക്കും വെട്ടേറ്റു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പെട്ടവരും പ്രതിയും വെട്ടേറ്റ സ്‌ത്രീയും ഒരു...