Sunday, June 29
BREAKING NEWS


Kerala News

19-year-old Hanged Himself മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് 18കാരി തൂങ്ങി മരിച്ച സംഭവം; ആൺസുഹൃത്തും തൂങ്ങി മരിച്ചു
Kerala News, News

19-year-old Hanged Himself മലപ്പുറത്ത് നിക്കാഹ് കഴിഞ്ഞ് 18കാരി തൂങ്ങി മരിച്ച സംഭവം; ആൺസുഹൃത്തും തൂങ്ങി മരിച്ചു

19-year-old Hanged Himself മലപ്പുറം: ആമയൂരിൽ പതിനെട്ടുകാരി തൂങ്ങി മരിച്ച സംഭവത്തില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തായ 19കാരൻ തൂങ്ങി മരിച്ചു. കാരക്കുന്ന് സ്വദേശി സജീറാണ് മരിച്ചത്. ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പുറത്ത് പോവുകയായിരുന്നു. എടവണ്ണ പുകമണ്ണിലാന്ന് മൃതദേഹം കണ്ടെത്തിയത്. ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് ഈ മാസം മൂന്നിനാണ് ഷൈമ സിനിവർ വീട്ടിൽ തൂങ്ങി മരിച്ചത്. നിക്കാഹ് കഴിഞ്ഞ് മൂന്നാം നാളായിരുന്നു സംഭവം. വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. Also Read: https://www.buddsmedia.com/mumbai-cops-get-terror-threat-to-pm-modis-plane-before-us-trip-man-detained-report/ ഷൈമ മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ ആൺസുഹൃ...
UDF hartal in Wayanad തുടരുന്ന വന്യജീവി ആക്രമണം; വയനാട്ടില്‍ നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍
Kerala News, News

UDF hartal in Wayanad തുടരുന്ന വന്യജീവി ആക്രമണം; വയനാട്ടില്‍ നാളെ യു.ഡി.എഫ്. ഹര്‍ത്താല്‍

UDF hartal in Wayanad കൽപ്പറ്റ: വന്യജീവി ആക്രമണങ്ങൾ തുടർക്കഥയാകുന്നു സാഹചര്യത്തിൽ നാളെ വയനാട്ടിൽ യു ഡി എഫ് ഹർത്താൽ. രൂക്ഷമായ വന്യജീവിയാക്രമണം ഉണ്ടായിട്ടും നടപടിയുണ്ടാകാത്ത സാഹര്യത്തിലാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നടപടി ഐക്യ ജനാധിപത്യ മുന്നണി വയനാട് ജില്ലാ കമ്മിറ്റിയുടേതാണ്. ദിവസംപ്രതിയാണ് ജില്ലയിൽ വന്യജീവി ആക്രമണത്തിൽ ജീവനുകൾ പൊലിയുന്നത്. ഇതിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താലെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ കെ കെ അഹമ്മദ് ഹാജി പറഞ്ഞു. Also Read:https://www.buddsmedia.com/pc-chacko-resigns-as-ncp-state-president/ രണ്ടുദിവസത്തിനിടെ രണ്ടുപേര്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ നാലുപേരാണ്...
PC Chacko Resigned എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി സി ചാക്കോ
Kerala News, News

PC Chacko Resigned എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച് പി സി ചാക്കോ

PC Chacko Resigned തിരുവനന്തപുരം: പി.സി ചാക്കോ എന്‍സിപി അധ്യക്ഷസ്ഥാനം രാജി വെച്ചു. രാജിക്കാര്യം ശരത് പവാറിനെ അറിയിച്ചു. പാര്‍ട്ടി പിളരുമെന്ന സാഹചര്യത്തിലാണ് രാജി നീക്കം. ചൊവ്വാഴ്ച വൈകീട്ടോടെയാണ് ദേശീയ അധ്യക്ഷന്‍ ശരദ് പവാറിന് രാജിക്കത്ത് കൈമാറിയതെന്നാണ് വിവരം. നിലവില്‍ ദേശീയ വര്‍ക്കിങ് പ്രസിഡന്റാണ് ചാക്കോ. ഈ സ്ഥാനത്ത് തുടരണോയെന്ന് പവാര്‍ തീരുമാനിക്കും. എന്‍.സി.പി. സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് പി.സി. ചാക്കോയെ മാറ്റണമെന്നാവശ്യപ്പെട്ട് മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിക്കുന്നവര്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഇക്കാര്യത്തില്‍ കുട്ടനാട് എം.എല്‍.എ. തോമസ് കെ. തോമസിൻ്റെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു. മന്ത്രിയെയും എം.എല്‍.എ.യെയും അനുകൂലിക്കുന്ന വിശ്വസ്തരായ നേതാക്കള്‍ക്ക് ജില്ലകളുടെ ചുമതല നല്‍കിയാണ് ഒപ്പുശേഖരണം. Also Read: https://www.buddsmedia.com/lucknow-court-summons-on-rahul...
Kidnapping Caseമംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേര്‍ കസ്റ്റഡിയിൽ
Kerala News, News

Kidnapping Caseമംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവം; നാല് പേര്‍ കസ്റ്റഡിയിൽ

Kidnapping Case തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. അശ്വിൻ ദേവ്, അഭിറാം, ശ്രീജിത്ത്, അഭിരാജ് എന്നിവരാണ് അറസ്റ്റിലായത്. പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത് പ്രതികളിൽ ഒരാളായ ശ്രീജിത്തിൻ്റെ പെൺസുഹൃത്തുമായുള്ള അടുപ്പത്തെ തുടർന്നാണ്. Also Read: https://www.buddsmedia.com/dr-vandana-das-murder-case-trial-proceedings-will-begin-today/ ഇന്നലെയാണ് പത്താം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയത്. മംഗലപുരം ഇടവിളാകത്ത് കാറിലെത്തിയ നാലംഗ സംഘം കുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി പിടിച്ചു കൊണ്ടു പോകുകയായിരുന്നു. രാത്രി 7.45ഓടെയാണ് സംഭവം. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ആറ്റിങ്ങൽ ഭാഗത്ത് നിന്ന് കുട്ടിയെ കണ്ടെത്തി. റബർ തോട്ടത്തിൽ കുട്ടിയെ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. സംഘത്തിലെ രണ്ട് പേരെ ഇന്നലെ തന്നെ പോലീസ് പിടികൂടിയിരു...
Dr Vandana Das murder case Trial ഡോ. വന്ദന ദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും
Kerala News, News

Dr Vandana Das murder case Trial ഡോ. വന്ദന ദാസ് കൊലക്കേസ്: വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും

Dr Vandana Das murder case Trial കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദന ദാസ് കൊലപാതക കേസില്‍ വിചാരണ നടപടികള്‍ ഇന്ന് തുടങ്ങും. പ്രതിയായ സന്ദീപിന് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് കോടതി നടപടികള്‍ ആരംഭിക്കുന്നത്. 131 സാക്ഷികള്‍ ഉള്ള കേസിലെ ആദ്യത്തെ 50 സാക്ഷികളുടെ വിസ്താരമാണ് ഇന്ന് ആരംഭിക്കുന്നത്. തന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദീപ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. മാനസിക നിലയില്‍ തകരാറില്ല എന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കേസിന്റെ വിചാരണ നടപടികള്‍ ഇന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങുന്നത്. Also Read: https://www.buddsmedia.com/ranveer-allahbadias-vulgar-remark-the-center-stepped-up-action/ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടി...
Ragging at Gandhinagar School of Nursing കോട്ടയം ഗവ. നേഴ്സിങ്ങ് കോളേജിൽ ക്രൂരമായ റാഗിങ്ങ്; അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ
Kerala News, News

Ragging at Gandhinagar School of Nursing കോട്ടയം ഗവ. നേഴ്സിങ്ങ് കോളേജിൽ ക്രൂരമായ റാഗിങ്ങ്; അഞ്ച് വിദ്യാർത്ഥികൾ അറസ്റ്റിൽ

Ragging at Gandhinagar School of Nursing കോട്ടയം: ഗാന്ധിനഗര്‍ സ്‌കൂള്‍ ഓഫ് നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പരാതിയില്‍ അഞ്ച് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് പോലീസ്. ഇന്ന് പുലര്‍ച്ചെ ഹോസ്റ്റലില്‍ നിന്നാണ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ഗാന്ധി നഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മൂന്നിലവ് സ്വദേശി സാമൂവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് അറസ്റ്റിലായത്. Also Read: https://www.buddsmedia.com/one-more-person-killed-in-wild-elephant-attack-in-attamala/ ആദ്യവർഷ വിദ്യാർഥികളെ ഇവർ ക്രൂരമായി റാഗ് ചെയ്തു പീഡിപ്പിച്ചു എന്നാണ് പരാതി. പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തത്. https://www.youtube.com/watch?v=YBhV9lP2XxE ജൂനിയർ വിദ്യാർത്...
Elephant Attackവയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന
Kerala News, News

Elephant Attackവയനാട്ടിൽ വീണ്ടും ജീവനെടുത്ത് കാട്ടാന

Elephant Attack മേപ്പാടി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ആദിവാസി യുവാവ് ബാലകൃഷ്ണൻ (27) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. സംസ്ഥാനത്ത് 72 മണിക്കൂറിൽ 3 ജീവനുകളാണ് കാട്ടാന എടുത്തത്.
Summer Heat Alert ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ച് ഉത്തരവിറക്കി
Kerala News, News

Summer Heat Alert ചൂട് കനക്കുന്നു, സംസ്ഥാനത്ത് ജോലി സമയം പുനക്രമീകരിച്ച് ഉത്തരവിറക്കി

Summer Heat Alert തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന താപനില കണത്തിലെടുത്ത് ജോലി സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍. ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികള്‍ക്ക് വിശ്രമം നല്‍കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാവിലെ ഏഴിനും വൈകിട്ട് ഏഴിനും ഇടയില്‍ 8 മണിക്കൂര്‍ ആക്കി ജോലി സമയം ക്രമീകരിക്കണമെന്നാണ് ലേബര്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഫെബ്രുവരി 11 മുതല്‍ മെയ് 10 വരെയാണ് നിയന്ത്രണം. Also Read:https://www.buddsmedia.com/half-price-scam-moovattupuzha-court-denies-ananthu-krishnan-bail-plea/ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം കണക്കിലെടുത്താണ് നടപടി. നിര്‍മ്മാണ മേഖലയിലും റോഡ് നിര്‍മ്മാണ ജോലിക്കാര്‍ക്കിടയിലും കര്‍ശനമായി സമയക്രമീകരണം നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ...
No Bail for Ananthu Krishnan പകുതിവില തട്ടിപ്പ്: അനന്തു കൃഷ്ണൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
Kerala News, News

No Bail for Ananthu Krishnan പകുതിവില തട്ടിപ്പ്: അനന്തു കൃഷ്ണൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

No Bail for Ananthu Krishnan കൊച്ചി: പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ്റെ ജാമ്യാപേക്ഷ തള്ളി. മൂവാറ്റുപുഴ മജിസ്‌ട്രേറ്റ് കോടതിയാണ് അപേക്ഷ തള്ളിയത്. ജാമ്യം നല്‍കിയാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. അനന്തുകൃഷ്ണന്റെ നേതൃത്വത്തില്‍ നടന്നത് വലിയ തട്ടിപ്പാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. കുറ്റകൃത്യം ഗൗരവതരമെന്ന് മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. കുറ്റകൃത്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കും. കേസിന്‍റെ ആഴം പരിശോധിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ. അന്വേഷണ സംഘത്തിൻ്റെ ആശങ്ക യുക്തിപരമെന്നും മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു. നിലവിൽ കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന്‌ കൈമാറാൻ തീരുമാനമായിട്ടുണ്ട്. Also Read: https://www.buddsmedia.com/manus-wife-safe-from-wild-elephant-attack-protest-continuing-in-wayanad/ കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, കൊച്ചി സിറ്റി, കണ്ണൂര്‍, എന്നിവിടങ...
Elephant Attack കാട്ടാന ആക്രമണത്തില്‍ യുവാവിൻ്റെ ഭാര്യ സുരക്ഷിത; വയനാട്ടിൽ പ്രതിഷേധം
Kerala News, News

Elephant Attack കാട്ടാന ആക്രമണത്തില്‍ യുവാവിൻ്റെ ഭാര്യ സുരക്ഷിത; വയനാട്ടിൽ പ്രതിഷേധം

Elephant Attack വയനാട്: നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ വന്‍ പ്രതിഷേധം. വന്യജീവി ആക്രമണം തുടര്‍ക്കഥയാകുന്നത് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മാനുവിന്റെ മൃതദേഹം പ്രദേശത്തുനിന്ന് മാറ്റാൻ നാട്ടുകാര്‍ സമ്മതിച്ചിട്ടില്ല. തിങ്കളാഴ്ച രാത്രിയോടെയാണ് നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനു(45)വിനെ കാട്ടാന കൊലപ്പെടുത്തിയത്. മാനു കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴായിരുന്നു സംഭവം. ചൊവ്വാഴ്ച രാവിലെയാണ് മാനുവിന്റെ മൃതദേഹം വനത്തിനോട് ചേര്‍ന്നുള്ള വയലില്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. https://www.youtube.com/watch?v=YBhV9lP2XxE മാനുവിനൊപ്പം ഭാര്യ ചന്ദ്രികയും സംഭവസമയത്ത് കൂടെയുണ്ടായിരുന്നു. ആദ്യം ഇവരെ കാണാതായെങ്കിലും പിന്...