Tuesday, July 1
BREAKING NEWS


India

ചൊവാഴ്ച  ഭാരത് ബന്ദ്;കേരളം ഒഴിവായേക്കും
India, Kerala News, Latest news

ചൊവാഴ്ച ഭാരത് ബന്ദ്;കേരളം ഒഴിവായേക്കും

5 ജില്ലകളില്‍ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്ന ചൊവ്വാഴ്ച്ചത്തെ ഭാരത് ബന്ദ് വോട്ടെടുപ്പിനെ ബാധിക്കില്ല. രാഷ്ട്രിയ കക്ഷികള്‍ കേരളത്തില്‍ ബന്ദ് ഒഴിവാക്കി വോട്ടെടുപ്പില്‍ സഹകരിക്കും.തിരഞ്ഞെടുപ്പ് സമയത്തിലോ ക്രമികരണത്തിലോ മാറ്റമുണ്ടാകില്ല. ഇന്ത്യയിൽ ഡിസംബർ എട്ടിന് കിസാൻ മുക്തി മോർച്ചയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ബന്ദ്. മൂന്ന് നിയമങ്ങളും പിൻവലിക്കണമെന്ന് ഇന്നലത്തെ യോഗത്തിലും ആവശ്യപ്പെട്ടു. നാളെ രാജ്യവ്യാപകമായി നരേന്ദ്രമോദിയുടെ കോലം കത്തിക്കും. ...
വാഹന പുകപരിശോധനാ ഇനി ഓണ്‍ലൈന്‍ മാത്രം;ഇത് ശ്രദ്ധിച്ചില്ലെങ്കില്‍  നഷ്ട്ടം നിങ്ങള്‍ക്ക്
India, Kerala News, Latest news

വാഹന പുകപരിശോധനാ ഇനി ഓണ്‍ലൈന്‍ മാത്രം;ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ നഷ്ട്ടം നിങ്ങള്‍ക്ക്

2021 ജനുവരി മുതല്‍ ഓണ്‍ലൈനിലൂടെ എടുക്കുന്ന വാഹന പുകപരിശോധനാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ സാധുത ഉണ്ടായിരിക്കുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. പഴയ സംവിധാനത്തില്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിട്ടുള്ളവര്‍ക്ക് കാലാവധി തീരുന്നത് വരെ സാധുതയുണ്ടാവുമെന്നും മോട്ടോര്‍വാഹന വകുപ്പ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഓണ്‍ലൈനിലൂടെ ഉദ്യോഗസ്ഥര്‍ക്ക് ഉറപ്പുവരുത്താന്‍ സാധിക്കും. രജിസ്‌ട്രേഷന്‍ രേഖകള്‍ക്കൊപ്പം പുകപരിശോധന സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനില്‍ രാജ്യത്തെവിടെയും ലഭിക്കും. വാഹന പരിശോധനാ സമയങ്ങളില്‍ ഡിജിറ്റല്‍ പകര്‍പ്പ് മതി. കേന്ദ്ര സര്‍ക്കാരിന്റെ വാഹന്‍ സോഫ്റ്റ് വെയറുമായി ഇതുവരെ 700 പൊലൂഷന്‍ ടെസ്റ്റിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചെന്നും 70,000 സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ഓണ്‍ലൈന്‍ വഴി നല്‍കയെന്നും അധികൃതര്‍ പറയുന്നു. ഓണ്‍ലൈന്‍ പര...
വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക്  ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ്
Election, India, Latest news

വോട്ട് ചെയ്യാനെത്തുന്നവര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ്

തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകർക്ക് ഹാജരാക്കാവുന്ന തിരിച്ചറിയൽ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കി. പോളിംഗ് സ്റ്റേഷനിലേക്ക് കടക്കുമ്പോൾ ചുവടെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഒരു രേഖ മതി. തിരിച്ചറിയൽ കാർഡ്ആധാർ കാർഡ്ഡ്രൈവിംഗ് ലൈസെൻസ്പാസ്പോർട്ട് ഫോട്ടോ പതിപ്പിച്ച എസ് എൽ സി ബുക്ക്‌ ...
‘മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍’, ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ വിതരണമെന്ന് പ്രധാനമന്ത്രി
COVID, India

‘മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍’, ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ വിതരണമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും വാക്‌സിന്‍ വിതരണം നടത്തുമ്പോള്‍ കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കി. സുരക്ഷിതമായ വില കുറഞ്ഞ വാക്‌സിന്‍ വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കും. വാക്‌സിന്‍ സംഭരണത്തിന് കോള്‍ഡ് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും ലോകം മുഴുവന്‍ വാക്‌സിനുമായി ബന്ധ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ കൊവിഡ് സാഹചര്യം വി...
കൊവിഡ് വില്ലനായതോടെ ചുംബനമില്ല, സെക്സില്ല
India, Latest news

കൊവിഡ് വില്ലനായതോടെ ചുംബനമില്ല, സെക്സില്ല

കൊവിഡ് വില്ലനായതോടെ ചുംബിക്കാന്‍ പോലും കമിതാക്കള്‍ക്ക് പേടിയാണെന്നാണ് പ്രമുഖ ഡേറ്റിംഗ് സൈറ്റ് നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നത്.ചുംബനത്തോട് മാത്രമല്ല ശാരീരിക ബന്ധത്തിന്‍റെ കാര്യത്തിലും ഇത് തന്നെയാണ് സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്. 15,712 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ഇതില്‍ 59 ശതമാനംപേരും സ്ത്രീകളായിരുന്നു. കമിതാക്കള്‍ ഇപ്പോള്‍ പ്രണയിക്കുന്നത് സാമൂഹ്യ അകലം പാലിച്ചാണ്. ഉമ്മവയ്ക്കാനും കിടക്കപങ്കിടാനും പോയിട്ട് പരസ്പരം കൈ കൊടുക്കാന്‍ പോലും കൂടുതല്‍ പേര്‍ക്കും മടിയാണ്.സര്‍വേയില്‍ പങ്കെടുത്തവരില്‍ 25 ശതമാനവും ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്നതുപോലും ഭയക്കുന്നവരാണ്. ഇതിനൊന്നും മടിയില്ലാത്തവര്‍ 45 ശതമാനം ഇപ്പോഴുമുണ്ട്. ഇത്തരത്തിലുളളവര്‍. ഇന്ത്യയ്ക്ക് പുറമേ അമേരിക്ക, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിടവിടങ്ങളില്‍ നടത്തിയ സര്‍വേയില്‍ പങ്കെടുത്തവരും ഇതേ അഭിപ്രായക്കാരായിരുന്നു. ക...
മതപരിവര്‍ത്തന നിരോധന നിയമം പണിയായി; വീട്ടുകാര്‍ അംഗീകരിച്ച മിശ്ര വിവാഹം പോലീസ് തടഞ്ഞു
India

മതപരിവര്‍ത്തന നിരോധന നിയമം പണിയായി; വീട്ടുകാര്‍ അംഗീകരിച്ച മിശ്ര വിവാഹം പോലീസ് തടഞ്ഞു

 മജിസ്‌ട്രേറ്റ് അനുമതി നല്‍കിയാല്‍ വിവാഹം ലക്‌നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അടുത്തകാലത്ത് കൊണ്ടുവന്ന മതപരിവര്‍ത്തന നിരോധന നിയമം മിശ്രവിവാഹത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് വിലങ്ങുതടിയാകുന്നു. ബുധനാഴ്ച നടക്കേണ്ടിയിരുന്ന ഒരു മിശ്ര വിവാഹം പോലീസ് തടഞ്ഞു. മാതാപിതാക്കള്‍ അംഗീകരിച്ച വിവാഹമാണ് നിയത്തിന്റെ പേരില്‍ പോലീസ് തടഞ്ഞത്. ഒരു ഹിന്ദു സംഘടന പരാതി നല്‍കിയെന്നാണ് പോലീസ് പറയുന്നത്. നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനെതിരെ ഓര്‍ഡിനന്‍സ് പാസാക്കിയതിന് പിന്നാലെ ഹിന്ദു യുവതിയും മുസ്ലിം യുവാവുമായുള്ള വിവാഹം അവസാന നിമിഷം പോലീസ തടഞ്ഞു. 22 വയസുകാരിയായ റെയ്‌ന ഗുപ്തയും 24 കാരനായ മുഹമ്മദ് ആസിഫുമായുള്ള വിവാഹമാണ് നിയമം ലംഘിച്ചതിന്റെ പേരില്‍ തടഞ്ഞത്.ഹിന്ദു മഹാസഭ അധ്യക്ഷന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് നടപടി. എന്നാല്‍, ഇരുകുടുംബങ്ങള്‍ക്കും സമ്മതമാണെന്ന് അറിയച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ...
ഇന്ന് ഇന്ത്യന്‍ നാവികസേനാ ദിനം
India

ഇന്ന് ഇന്ത്യന്‍ നാവികസേനാ ദിനം

ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി ന്യൂഡല്‍ഹി : ഇന്ത്യന്‍ നാവികസേനാ ദിനമായ ഇന്ന് നാവികസേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ധീരന്മാരായ ഇന്ത്യന്‍ നാവികസേനയുടെ എല്ലാ സൈനികര്‍ക്കും അവരുടെ കുടുംബാംഗ ങ്ങള്‍ക്കും നാവികസേനാ ദിന ആശംസകള്‍. ഇന്ത്യന്‍ നാവികസേന സധൈര്യം നമ്മുടെ തീരങ്ങളെ രക്ഷിക്കുന്നതോടൊപ്പം മനുഷ്യരക്ഷ നിര്‍വ്വഹിക്കുന്നലും മുന്‍പന്തിയിലാണ് സൈനികരെന്നും പ്രധാനമന്ത്രി ട്വറ്ററില്‍ കുറിച്ചു. ഒപ്പം നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള സമൃദ്ധമായ നമ്മുടെ സമുദ്രയാത്രകളുടെ ചരിത്രവും ഈ ദിനത്തില്‍ നാം ഓര്‍ക്കണമെന്നും പ്രധാനമന്ത്രി സന്ദേശത്തിലൂടെ വ്യക്തമാക്കി.ഇന്ത്യന്‍ നാവികസേനയുടെ എല്ലാ ധീരസൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നാവികസേനാ ദിന ആശ...
മാസ്‌ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന
India

മാസ്‌ക് ഉപയോഗിക്കുന്നതിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യസംഘടന

വായു സഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധയുണ്ടാക്കാന്‍ സാധിക്കുന്ന പശ്ചാത്തലത്തില്‍ പൊതുഇടങ്ങളിലെ മുറികളില്‍ മാസ്‌ക് ധരിക്കണം ഡബ്ല്യു.എച്ച്‌.ഒ ഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി മാസ്‌കുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ലോകാരോഗ്യ സംഘടന. വായു സഞ്ചാരം വളരെ കുറഞ്ഞ മുറികളില്‍ മുഖാവരണം ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നത്. വായുസഞ്ചാരം വളരെ കുറഞ്ഞ എയര്‍ കണ്ടീഷനുള്ള കാറുകളിലും ചെറിയ മുറികളിലും വൈറസിന് വായുവിലൂടെ സഞ്ചരിക്കാനും ആരോഗ്യമുള്ള വ്യക്തികളില്‍ അണുബാധ ഉണ്ടാക്കാനും സാധിക്കും. അതിനാല്‍ മുറികളിലും മാസ്‌ക് ധരിക്കണമെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ജിംനേഷ്യങ്ങളില്‍ വ്യായാമം ചെയ്യുമ്ബോള്‍ മാസ്‌ക് ധരിക്കേണ്ടആവശ്യമി...
കൊവിഡ് പ്രത്യേക സാഹചര്യം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ഇന്ന്
India

കൊവിഡ് പ്രത്യേക സാഹചര്യം; പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ഇന്ന്

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും. ഇത് രണ്ടാം തവണയാണ് കൊവിഡില്‍ സര്‍വ്വ കക്ഷി യോഗം വിളിക്കുന്നത്.കൊവിഡ് വാക്സിന്‍ വിതരണത്തിന്റെ മുന്നൊരുക്കങ്ങളും യോഗം ചര്‍ച്ച ചെയ്യും. 10 എംപിമാരില്‍ കൂടുതലുള്ള പാര്‍ട്ടികള്‍ക്കു മാത്രമേ യോഗത്തില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തേക്കും. ...
കര്‍ഷക പ്രക്ഷോഭം; കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയം
India

കര്‍ഷക പ്രക്ഷോഭം; കേന്ദ്രമന്ത്രിമാര്‍ നടത്തിയ ചര്‍ച്ച പരാജയം

കേന്ദ്ര സര്‍ക്കാരും കര്‍ഷക സംഘടനാ പ്രതിനിധികളും തമ്മില്‍ നടത്തിയ രണ്ടാം വട്ട ചര്‍ച്ചയും പരാജയും; അടുത്ത ചര്‍ച്ച ശനിയാഴ്ച ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം പരിഹരിക്കാന്‍ കര്‍ഷക സംഘടനാ പ്രതിനിധികളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള രണ്ടാംവട്ട ചര്‍ച്ചയിലും തീരുമാനമായില്ല. വ്യാഴാഴ്ച നടന്ന ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. ശനിയാഴ്ച രണ്ടിനു വീണ്ടും ചര്‍ച്ച നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നും അതിനായി പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനം വിളിക്കണമെന്നുമുള്ള കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. തുറന്ന മനസ്സോടെ ചര്‍ച്ച തുടരുമെന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു. കര്‍ഷകരുടെ ആശങ്ക അകറ്റാന്‍ താങ്ങുവിലയുടെ കാര്യത്തിലടക്കം ചില ഉത്തരവുകള്‍ ഇറക്കാം എന്നതായിരുന്നു സര്‍ക്കാരിന്‍റെ വാഗ്ദാനം. എന്നാല്‍ അത് കര്‍ഷക സംഘടന നേതാക്കള്‍ അംഗീകരിച്ചില്ല. മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്...