‘ഹോട്ടല്‍ മുറിയില്‍ മരിച്ചുകിടക്കുന്നത് അച്ഛനും അമ്മയും കാണും’; 130 കിലോ കുറച്ചതിനു പിന്നിലെ രഹസ്യം പറഞ്ഞ് അദ്‌നാന്‍ സമി
വമ്പന്‍ മേക്കോവര്‍ കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ച് ഗായകനാണ് അദ്നാന്‍ സമി.
130 കിലോ ഭാരമാണ് അദ്ദേഹം കുറച്ചത്. എന്നാല്‍ അതിനു പിന്നാലെ സര്‍ജറിയിലൂടെയാണ് അദ്ദേഹം ഇത്ര വലിയ മേക്കോവര്‍ നടത്തിയത് എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പരന്നു.
ഇപ്പോള്‍ ശരീരഭാരം കുറഞ്ഞതിനു പിന്നിലെ രഹസ്യം തുറന്നു പറഞ്ഞിരിക്കുകയാണ് ഗായകന്‍.
ശരീരഭാരം കുറയ്ക്കാന്‍ താന്‍ ശസ്ത്രക്രിയ നടത്തിയിട്ടില്ല എന്നാണ് താരം പറയുന്നത്. ന്യൂട്രിഷനിസ്റ്റിന്റെ സഹായത്തോടെയായിരുന്നു ഇത്. ഡയറ്റ് ഫോളോ ചെയ്യാനായിരുന്നില്ല അദ്ദേഹം പറഞ്ഞതെന്നും തന്റെ ജീവിതശൈലിതന്നെ മാറ്റുകയായിരുന്നു എന്നും അദ്നാന്‍ സമി പറഞ്ഞു.
ഞാന്‍ ശരീരഭാരം കുറച്ചത് എങ്ങനെയെന്ന് വലിയ ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. ആളുകള്‍ വിചാരിക്കുന്നത് സര്‍ജറി നടത്തിയാണ് ഭാരം കുറച്ചതെന്നാണ്. എന്നാല്‍ ഞാന്‍ ഒരു തരത്തിലുള്ള സര്‍ജറിയും നടത്തിയിട്ടില്ല.
ലണ്...