Tuesday, July 1
BREAKING NEWS


Entertainment News

തിയറ്ററുകൾ പൂരപറമ്പാക്കാൻ മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
Entertainment, Entertainment News, Kerala News, Latest news

തിയറ്ററുകൾ പൂരപറമ്പാക്കാൻ മമ്മൂട്ടിയുടെ ക്രിസ്റ്റഫർ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

Christopher മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് റിലീസിനെത്തും. സെൻസറിങ് പൂർത്തിയ ചിത്രത്തിന് യു/എ സർട്ടിഫിക്കേറ്റ് ആണ് ലഭിച്ചത്. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ബയോഗ്രഫി ഓഫ് എ വിജിലന്റ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. തെന്നിന്ത്യന്‍ താരം വിനയ് റായിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അമല പോള്‍, സ്‌നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. ശരത്ത് കുമാർ, ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൾ, ജസ്റ്റിൻ, കലേഷ്, അതിഥി രവി ,വിനീത കോശി, വാസന്തി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് ഫൈസ് സിദ്ദിഖ് ആണ്. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്, എഡിറ്റിംഗ് മനോജ്, പ്രൊഡക്ഷന്‍ കണ്‍ട്ര...
ഷംനയുടെ വളക്കാപ്പ് ആഘോഷമാക്കി സുഹൃത്തുക്കള്‍…
Entertainment, Entertainment News, Kerala News, Latest news

ഷംനയുടെ വളക്കാപ്പ് ആഘോഷമാക്കി സുഹൃത്തുക്കള്‍…

ആദ്യ കണ്‍മണിയെ കാത്തിരിക്കുകയാണ് ഷംന കാസിം. ഷംനയുടെ വളക്കാപ്പ് ചടങ്ങ് ആഘോഷമാക്കി സുഹൃത്തുക്കളും ബന്ധുക്കളും. Shamna Kasim നര്‍ത്തകിയും ഗായകന്‍ വിധുപ്രതാപിന്റെ ഭാര്യയുമായ ദീപ്‌തി, ഷംനയുടെ വളക്കാപ്പ് ചടങ്ങില്‍ നിന്നള്ള ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചു. ബേബി പിന്നാട്ടിയുടെ പേര് എന്തെന്ന് അറിയാന്‍ കാത്തിരിക്കാന്‍ വയ്യാ എന്ന് ദീപ്‌തി കുറിച്ചു. രഞ്ജിനി ഹരിദാസ്, തെസ്‌നി ഖാന്‍, സരയു, കൃഷ്ണപ്രഭ, ശ്രുതി ലക്ഷ‌്മി, ശ്രീലയ എന്നിവര്‍ ബേബി ഷവറിന് എത്തിയിരുന്നു. ദുബായില്‍ ഒക്ടോബറിലായിരുന്നു ഷംന കാസിമും ബിസിനസുകാരനായ ഷാഹിദ് ആസിഫ് അലിയും തമ്മിലുള്ള വിവാഹം. ജെ.ബി.എസ് ഗ്രൂപ്പ് ഒഫ് കമ്ബനിയുടെ സ്ഥാപകനും സി.ഇ.ഒയുമാണ് ഷാനിദ്. കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം വെള്ളിത്തിരയില്‍ എത്തുന്നത്. പച്ചക്കുതിര, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം, അലിഭായ്, കോ...
സ്ഫടികത്തിന്റെ രണ്ടാം വരവില്‍ ഒത്തിരി സര്‍പ്രൈസുകള്‍! വിജയികളെ കാത്തിരിക്കുന്നത് ആടു തോമയില്‍ നിന്ന് നേരിട്ട് റൈബാന്‍ ഗ്ലാസും ബുള്ളറ്റും സ്വന്തമാക്കുള്ള അവസരം; 4 കെ പതിപ്പ് റിലീസ് ആഘോഷമാക്കാന്‍ സ്ഫടികം കോണ്‍ടസ്റ്റ്; വിശദവിവരങ്ങള്‍ ഉടനെന്ന് സംവിധായകന്‍ ഭദ്രന്‍
Around Us, Breaking News, Entertainment, Entertainment News, Kerala News, Latest news

സ്ഫടികത്തിന്റെ രണ്ടാം വരവില്‍ ഒത്തിരി സര്‍പ്രൈസുകള്‍! വിജയികളെ കാത്തിരിക്കുന്നത് ആടു തോമയില്‍ നിന്ന് നേരിട്ട് റൈബാന്‍ ഗ്ലാസും ബുള്ളറ്റും സ്വന്തമാക്കുള്ള അവസരം; 4 കെ പതിപ്പ് റിലീസ് ആഘോഷമാക്കാന്‍ സ്ഫടികം കോണ്‍ടസ്റ്റ്; വിശദവിവരങ്ങള്‍ ഉടനെന്ന് സംവിധായകന്‍ ഭദ്രന്‍

മോഹന്‍ലാല്‍ നായകനായി ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം (Mohanlal Spadikam) സിനിമ 4കെയില്‍ ഫെബ്രുവരി ഒന്‍പതിന് തിയേറ്ററിലെത്തും. ഇതിനോടകം തന്നെ നിരവധി ഫാന്‍സ് ഷോകള്‍ ബുക്ക് ചെയ്ത് കഴിഞ്ഞു. ചിത്രത്തിന്റെ രണ്ടാം വരവ് ആഘോഷമാക്കാന്‍ നിരവധി സര്‍പ്രൈസുകളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ഭദ്രന്റെ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യങ്ങശള്‍ വ്യക്തമാക്കിയത്. പ്രേക്ഷകര്‍ക്കായി ചില മത്സരങ്ങളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്. വിജയിക്കുന്നവര്‍ക്ക് ആടുതോമ നേരിട്ട് സമ്മാനങ്ങള്‍ നല്‍കും.. അതും തോമാച്ചായന്റെ പ്രിയപ്പെട്ട റെയ്ബാന്‍ ഗ്ലാസും ബുള്ളറ്റും കുറിപ്പിന്റെ പൂര്‍ണ്ണരൂപം പ്രിയപ്പെട്ടവരേ, നിങ്ങളേവരും നെഞ്ചുംകൂടില്‍ നിണമുദ്രണം ചെയ്ത, ആടുതോമ ആടിതിമിര്‍ത്ത 'സ്ഫടികം' 4കെ ദൃശ്യമികവോടെയും ഡോള്‍ബി അറ്റ്മോസ് ശബ്ദ വിന്യാസത്തോടെയും തിയറ്ററുകളില്‍ വീണ്ടു...
ഇനി കിംഗ് ഖാന്റെ നാളോ?? വിജയക്കുതിപ്പില്‍ പത്താന്‍; മന്നത്തിന്റെ മുന്‍പിലെത്തി അഭിവാദ്യം ചെയ്ത് കിങ് ഖാന്‍
Breaking News, Entertainment, Entertainment News, India, Latest news

ഇനി കിംഗ് ഖാന്റെ നാളോ?? വിജയക്കുതിപ്പില്‍ പത്താന്‍; മന്നത്തിന്റെ മുന്‍പിലെത്തി അഭിവാദ്യം ചെയ്ത് കിങ് ഖാന്‍

നാല് വര്‍ഷത്തിന് ശേഷം ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ബിഗ് സ്‌ക്രീനിലെത്തിയ പത്താന്‍ കുതിപ്പ് തുടരുകയാണ്. കെജിഎഫ് 2വിനെയും ബാഹുബലി 2വിനെയും പിന്തള്ളിക്കൊണ്ട് ലോകവ്യാപകമായി ചിത്രം 400 കോടി കളക്ഷന്‍ മറികടന്നു. വളരെ വേഗത്തില്‍ 200 കോടി നേടിയ ചിത്രമെന്ന റെക്കോര്‍ഡും പത്താന്‍ സ്വന്തമാക്കി. നാല് ദിവസം കൊണ്ടാണ് രാജ്യത്ത് നിന്ന് മാത്രം പഠാന്‍ 200 കോടി രൂപ നേടിയത്. ചിത്രം വന്‍വിജയം നേടിയതിനെ തുടര്‍ന്ന് ഷാരൂഖ് തന്റെ വീടായ മന്നത്തിന്റെ മുമ്ബിലെത്തി ആരാധകരെ അഭിവാദ്യം ചെയ്തു. ഞായറാഴ്ച വൈകുന്നേരമാണ് താരം ആരാധകരെ കണ്ടത്. ഒപ്പം പത്താനിലെ 'ജൂമേ ജോ പഠാന്‍' എന്ന ഗാനത്തിന്റെ ചുവടുകള്‍ വച്ചപ്പോള്‍ ആരാധകര്‍ ആവേശത്തിലായി. 100 കോടി ക്ലബ്ബിലെത്തുന്ന കിംഗ് ഖാന്റെ എട്ടാമത്തെ ചിത്രമാണ് പത്താന്‍. ദീപിക പദുക്കോണ്‍ നായികയായ ചിത്രത്തില്‍ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു...
‘തോളില്‍ കയ്യിടാനുള്ള ശ്രമം എന്നെ അസ്വസ്ഥയാക്കി; എന്നാലും കോളേജ് എടുത്ത നടപടികളില്‍ തൃപ്തയാണ്;’ അപര്‍ണ ബാലമുരളി
Breaking News, Entertainment, Entertainment News, Ernakulam, Kerala News, Latest news

‘തോളില്‍ കയ്യിടാനുള്ള ശ്രമം എന്നെ അസ്വസ്ഥയാക്കി; എന്നാലും കോളേജ് എടുത്ത നടപടികളില്‍ തൃപ്തയാണ്;’ അപര്‍ണ ബാലമുരളി

കൊച്ചി: എറണാകുളം ലോ കോളേജില്‍ നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയതില്‍ പ്രതികരണവുമായി നടി അപര്‍ണ ബാലമുരളി തന്നെ രംഗത്തെത്തി. കോളജ് അധികൃതരുടെ നടപടികളില്‍ തൃപ്തിയുണ്ടെന്ന് അപര്‍ണ പറഞ്ഞു. തങ്കം സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു അപര്‍ണയുടെ പ്രതികരണം. 'തോളില്‍ കയ്യിടാന്‍ വന്നപ്പോള്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആയിരുന്നില്ല. എനിക്ക് അറിയാത്ത ആളായിരുന്നു. അതുകൊണ്ടു മാറിപ്പോകുകയാണ് ചെയ്തത്. അത് ശരിക്കും മോശം അവസ്ഥയായിരുന്നു. അവിടെയുള്ള എല്ലാ വിദ്യാര്‍ഥികളും മാപ്പു പറഞ്ഞു. അതുതന്നെ അവരുടെ ഭാഗത്തുനിന്നുള്ള വലിയ മുന്നേറ്റമായിരുന്നു. അതുകൊണ്ടുതന്നെ അവിടെ നിന്നു വരുമ്പോള്‍ എനിക്ക് വലിയ പരാതിയുണ്ടായിരുന്നില്ല. കോളജ് അധികൃതരുടെ ഭാഗത്തുനിന്നു തന്നെ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ ഞാന്‍ സന്തോഷവതിയാണ്. കോളജിനെയും ഞാന്‍ ബഹുമാനിക്കുന്നു.'- അപര്‍ണ പറഞ്ഞു. ...
വീണ്ടും മഞ്ജു വാര്യര്‍, ഇത്തവണ കൃഷ്ണനായി..
Breaking News, Entertainment, Entertainment News, Kerala News

വീണ്ടും മഞ്ജു വാര്യര്‍, ഇത്തവണ കൃഷ്ണനായി..

എന്നും മഞ്ജു വാര്യരെ നെഞ്ചേറ്റിയ വലിയൊരു സമൂഹം ഇവിടെയുണ്ട്. അവര്‍ക്ക് മുന്നിലേക്കിത നൃത്താവിഷ്‌കാരവുമായി മഞ്ജു വാര്യര്‍ വീണ്ടും എത്തി. സൂര്യ ഫെസ്റ്റിവലില്‍ ആയിരുന്നു മഞ്ജുവിന്റെ പ്രകടനം. രാധേ ശ്യാം എന്ന നൃത്തനാടകമാണ് ഫെസ്റ്റിവലിന്റെ സമാപനവേദിയില്‍ മഞ്ജു അവതരിപ്പിച്ചത്. ഇതാദ്യമായാണ് മഞ്ജു വാര്യര്‍ നൃത്തനാടകം അവതരിപ്പിക്കുന്നത്. മഞ്ജു വാര്യര്‍ കൃഷ്ണനോടുള്ള രാധയുടെ പ്രണയം പറയുന്ന രാധേ ശ്യാം അവതരിപ്പിച്ചപ്പോള്‍ ആസ്വാദകര്‍ക്കും അത് വിസ്മയ കാഴ്ചയായി. മഞ്ജുവിന്റെ അവതരണം ഹര്‍ഷാരവത്തോടെയാണ് കാണികള്‍ സ്വീകരിച്ചത്. നൃത്തനാടകം കഴിയും വരെ ആസ്വദകര്‍ ഈ കരവിരുന്നില്‍ ലയിച്ചിരുന്നു. കൃഷ്ണ രാധ പ്രണയം ഏതൊക്ക രീതിയിലാണോ നാം കേട്ടത് അതൊക്കെ കോര്‍ത്തിണക്കിയതാണ് രാധ ശ്യാം നൃത്തനാടകം. ഗീത പത്മകുമാര്‍ ആണ് നൃത്ത ആവിഷ്‌കാരം ഒരുക്കിയത്. നൃത്തനാടകം അവതരിപ്പിക്കാന്‍ നടി മഞ്ജു വാര്യര്‍ എത്തുന്നതറിഞ്...
ഏറെ നാളത്തെ പ്രണയ സാഫല്യം; സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെ കെ എല്‍ രാഹുല്‍ നാളെ മിന്ന് ചാര്‍ത്തും. ഹല്‍ദി ആഘോഷം ഇന്ന്…
Breaking News, Cricket, Entertainment, Entertainment News, India, Latest news, Sports

ഏറെ നാളത്തെ പ്രണയ സാഫല്യം; സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയെ കെ എല്‍ രാഹുല്‍ നാളെ മിന്ന് ചാര്‍ത്തും. ഹല്‍ദി ആഘോഷം ഇന്ന്…

ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിന്റെ വിവാഹം നാളെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിയാണ് വധു. ഖണ്ഡാളയിലെ സുനില്‍ ഷെട്ടിയുടെ ബംഗ്ലാവിലാകും വിവാഹ ചടങ്ങുകള്‍ നടക്കുക. രാഹുലിന്റെയും ആതിയയുടെയും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമേ വിവാഹത്തില്‍ പങ്കെടുക്കു. ഇതിന് പിന്നാലെ ക്രിക്കറ്റ്, സിനിമാ ലോകത്തുള്ളവര്‍ക്കായി ഗംഭീര റിസപ്ഷന്‍ ഒരുക്കുന്നുണ്ട്. ഏറെക്കാലമായി ആതിയയും രാഹുലും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. വിവാഹ ശേഷം ബാന്ദ്രയിലാകും ദമ്പതികള്‍ താമസിക്കുക. ...
നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍; എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.
Breaking News, Entertainment, Entertainment News, Kerala News, Latest news

നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം: ലോ കോളേജ് വിദ്യാര്‍ത്ഥിക്ക് സസ്പെന്‍ഷന്‍; എറണാകുളം ലോ കോളേജ് രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ലോ കോളേജ് സ്റ്റാഫ് കൗണ്‍സിലിന്റേതാണ് നടപടി. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍. വലിയ വിവാദം സൃഷ്ടിച്ച സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് കോളേജ് സ്റ്റാഫ് കൗണ്‍സില്‍ വിശദീകരണം തേടിയിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമാപണം നടത്തുന്നതായി വിഷ്ണു അറിയിച്ചെങ്കിലും ഈ വിശദീകരണം തള്ളിയാണ് സസ്‌പെന്‍ഡ് ചെയ്തത്.

കൊച്ചി: നടി അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം ലോ കോളജിലെ രണ്ടാംവര്‍ഷ എല്‍.എല്‍.ബി വിദ്യാര്‍ത്ഥി വിഷ്ണുവിനെയാണ് സസ്പെന്‍ഡ് ചെയ്തത്. എറണാകുളം ലോ കൗണ്‍സില്‍ സ്റ്റാഫ് കൗണ്‍സില്‍ ആണ് നടപടിയെടുത്തത്. കോളജ് യൂനിയനുമായി ചേര്‍ന്ന് സിനിമ പ്രമോഷന്റെ ഭാഗമായി നടത്തിയ ചടങ്ങിലാണ് വിഷ്ണു അപര്‍ണയോട് മോശമായി പെരുമാറിയത്. കോളേജ് യൂണിയന്‍ പരിപാടിയില്‍ അതിഥിയായിട്ടാണ് നടി അപര്‍ണ ബാലമുരളിയും വിനീത് ശ്രീനിവാസനും ലോ കോളേജിലെത്തിയത്. ഇവര്‍ അഭിനയിക്കുന്ന തങ്കം സിനിമയുടെ പ്രമോഷന്റെ കൂടി ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. പരിപാടി വേദിയില്‍ പുരോഗമിക്കുന്നതിനിടെ പൂവ് നല്‍കാന്‍ വേദിയിലേക്ക് കയറിവന്ന വിദ്യാര്‍ത്ഥി അപര്‍ണക്ക് ഹസ്തദാനം ചെയ്തശേഷം തോളില്‍ കൈയിടാന്‍ ശ്രമിക്കുകയായിരുന്നു. പൂ സ്വീകരിച്ച അപര്‍ണയ്ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കിയ വിഷ്ണു അപര്‍ണയെ ക...
അവര്‍ മൂന്ന് പേരുണ്ടായിരുന്നു, എന്നെ കൊല്ലാനാണ് അവര്‍ വന്നത്. എലിസബത്തിനെ ആക്രമിച്ചു. ജീവിക്കാന്‍ സമ്മതിക്കുന്നില്ല. പോലീസ് വന്നപ്പോഴാണ് ഭാര്യ കരച്ചില്‍ നിര്‍ത്തിയത്. ഉണ്ണി മുകുന്ദന്‍ വിവാദത്തിന് പിന്നാലെ ബാലെയുടെ വീട്ടില്‍ അക്രമിക്കാന്‍ കയറിയത് ആര്?
Breaking News, Entertainment, Entertainment News, Kerala News, Latest news

അവര്‍ മൂന്ന് പേരുണ്ടായിരുന്നു, എന്നെ കൊല്ലാനാണ് അവര്‍ വന്നത്. എലിസബത്തിനെ ആക്രമിച്ചു. ജീവിക്കാന്‍ സമ്മതിക്കുന്നില്ല. പോലീസ് വന്നപ്പോഴാണ് ഭാര്യ കരച്ചില്‍ നിര്‍ത്തിയത്. ഉണ്ണി മുകുന്ദന്‍ വിവാദത്തിന് പിന്നാലെ ബാലെയുടെ വീട്ടില്‍ അക്രമിക്കാന്‍ കയറിയത് ആര്?

'എന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത്, എലിസബത്തിനെ ആക്രമിച്ചു'; ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ബാല തന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവര്‍ വന്നത് എന്നാണ് ബാല പറയുന്നത്. കത്തി കൊണ്ട് തന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും എലിസബത്ത് ഭയങ്കര കരച്ചിലായിരുന്നു എന്നുമാണ് ബാല പറയുന്നത്. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല എന്നും ബാല പറഞ്ഞു. അക്രമികള്‍ ഇതിനു മുന്‍പും തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നാണ് ബാല പറയുന്നത്. 'ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ രണ്ട് പേര്‍ വന്നു. എലിസബത്തിന്റെ കാലില്‍ വീണു. പിറ്റേദിവസം ആരോടും പറയാതെ ഇവര്‍ വീട്ടിലേക്ക് കയറിവന്നു. എന്റെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇറങ്ങി പോയി. ഇറങ്ങി പോയവര്‍ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാന്‍ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. - ബാല...
ത്രസിപ്പിക്കുന്ന റിവഞ്ച് ത്രില്ലെർ, തേര് ജനുവരി 6 നു തിയേറ്ററിൽ
Entertainment, Entertainment News

ത്രസിപ്പിക്കുന്ന റിവഞ്ച് ത്രില്ലെർ, തേര് ജനുവരി 6 നു തിയേറ്ററിൽ

ജീവിതയാഥാർഥ്യങ്ങൾക്കു മുന്നിൽ പകച്ചുപോയ ഒരുകൂട്ടം മനുഷ്യരുടെ പകയുടെയും പ്രതികാരത്തിൻറെയും കഥയുമായി സംവിധായകൻ എസ്.ജെ.സിനു സംവിധാനം ചെയ്യുന്ന ‘തേര്’ ജനുവരി 6 നു തിയേറ്ററുകളിലേക്കെത്തുന്നു. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ ഇന്ന് റിലീസ് ചെയ്തു. കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ത്രില്ലെർ ചിത്രം ചൂണ്ടിക്കാണിക്കുന്നത് നീതി കാത്തു സൂക്ഷിക്കേണ്ടവരുടെ ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയിൽ അതിജീവനം നടത്തുന്ന സാധാരണക്കാരുടെ കഥയിലേക്കാണ്. https://youtu.be/ZfCbIu3tG1U ബ്ലൂ ഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ജോബി പി സാം നിർമ്മിക്കുന്ന ചിത്രത്തിൽ അമിത് ചക്കാലക്കൽ, ബാബു രാജ്, കലാഭവൻ ഷാജോൺ, വിജയരാഘവൻ, സഞ്ജു ശിവറാം, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, പ്രശാന്ത് അലക്‌സാണ്ടർ, സ്‌മിനു സിജോ, നിലജാ ബേബി, റിയാ സൈറ, വീണാ നായർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. തേരിന്റെ അണിയറപ്രവർത്തകർ ഇവരാണ്. തിര...