Tuesday, July 1
BREAKING NEWS


Breaking News

‘ഇതാണ് എന്റെ രീതി, ഇത് ബിസിനസിന്റെ ഭാഗമാണ്’; തിയേറ്ററുകള്‍ അടച്ചിട്ടുള്ള ഫിയോക്കിന്റെ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ജൂഡ് ആന്റണി Jude Antony
Breaking News, Entertainment, Entertainment News, Kerala News, Latest news, News

‘ഇതാണ് എന്റെ രീതി, ഇത് ബിസിനസിന്റെ ഭാഗമാണ്’; തിയേറ്ററുകള്‍ അടച്ചിട്ടുള്ള ഫിയോക്കിന്റെ പ്രതിഷേധത്തില്‍ പ്രതികരിച്ച്‌ ജൂഡ് ആന്റണി Jude Antony

2018 സിനിമയുടെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട് തിയേറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനുള്ള ഫിയോകിന്റെ തീരുമാനത്തില്‍ പ്രതികരിച്ച്‌ സിനിമയുടെ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. Jude Antony തിയേറ്റര്‍ ഉടമകളുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും എന്നാല്‍ ഇത് ബിസിനസിന്റെ ഭാഗമാണെന്നുമാണ് ജൂഡ് വ്യക്തമാക്കിയത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം തിയേറ്ററുകാരുടെ സമരത്തെ മാനിക്കുന്നു. സിനിമ റിലീസിന് മുൻപ് നിര്‍മാതാവിനെ സേഫ് ആക്കുന്ന രീതിയാണ് എനിക്കുള്ളത്. അത് കൊണ്ടാണ് സോണി ലിവ് ഡീല്‍ വന്നപ്പോള്‍ അതൊരു ദൈവാനുഗ്രഹം ആയി കണ്ടത്. ഇതാരും മനഃപൂര്‍വം ചെയ്യുന്നതല്ല. ഇത് ബിസിനസിന്റെ ഭാഗമാണ്. സിനിമ റിലീസിന് മുൻപുതന്നെ നമ്മുടെ സിനിമയെ വിശ്വസിച്ചതിന് സോണി ലിവിനോട് നന്ദി പറയുന്നു. നമ്മുടെ സിനിമയെ സ്‌നേഹിച്ചതിന് എല്ലാവര്‍ക്കും നന്ദി. തിയേറ്റര്‍ ഉടമകളും പ്രേക്...
വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിലും സമയക്രമത്തിലും ഉടൻ തീരുമാനം; ചെയർ കാറിന് 900 രൂപയെന്ന് സൂചന. Vande Bharath
Breaking News, India, Kerala News, Latest news

വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിലും സമയക്രമത്തിലും ഉടൻ തീരുമാനം; ചെയർ കാറിന് 900 രൂപയെന്ന് സൂചന. Vande Bharath

Vande Bharath വന്ദേഭാരത് ട്രെയിനിന്റെ ടിക്കറ്റ് നിരക്കിൽ ഉടൻ തീരുമാനമുണ്ടാകും. ചെയർ കാറിന് തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 900 രൂപയും എക്‌സിക്യൂട്ടീവ് ചെയർ കാറിന് 2000 രൂപയുമായിരിക്കും നിരക്കെന്നാണ് സൂചന. ട്രയൽ റൺ വിജയകരമായി പൂർത്തിയായ പശ്ചാത്തലത്തിൽ റൂട്ട് സംബന്ധിച്ച് റെയിൽവേ ബോർഡ് അന്തിമ തീരുമാനമെടുക്കും നിലവിലെ സാഹചര്യത്തിൽ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയാകും സർവീസ്. സമയക്രമം സംബന്ധിച്ചും ഉടൻ തീരുമാനമുണ്ടാകും. ഇന്നലെയാണ് വന്ദേഭാരത് ട്രയൽ റൺ നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.10ന് പുറപ്പെട്ട ട്രെയിൻ ഉച്ചയ്ക്ക് 12.20ന് കണ്ണൂരിലെത്തി. എട്ട് സ്റ്റോപ്പുകളാണ് വന്ദേഭാരതിനുള്ളത്. ഈ മാസം 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ സർവീസ് ഫ്‌ളാഗ് ഓഫ് ചെയ്യും. ...
വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും റൂട്ടിലും അവ്യക്തത. Vande Bharath
Breaking News, India, Kerala News, Latest news

വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും റൂട്ടിലും അവ്യക്തത. Vande Bharath

Vande Bharath കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമത്തിലും റൂട്ടിലും ഇപ്പോഴും അവ്യക്തത തുടരുകയാണ്. ആദ്യ ഘട്ടത്തില്‍ കോഴിക്കോട് വരെ സര്‍വീസ് നടത്തി തിരുവനന്തപുരത്ത് തിരിച്ചെത്തുന്നതാണ് പരിഗണിക്കുന്നത്. ട്രെയിനിന് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്. കൊച്ചുവേളി റെയില്‍വേ യാര്‍ഡിലെത്തിച്ച വന്ദേഭാരത് എക്‌സ്പ്രസ് നിലവിന്‍ ആര്‍പിഎഫ് കാവലിലാണ്. തിരുവനന്തപുരം റെയില്‍വേ ഡിവിഷനിന്‍ നിന്ന് പരിശീലനത്തിനായി കൊച്ചുവേളിയിലേക്ക് നിയോഗിച്ചിട്ടുണ്ട് ഏപ്രില്‍ 14നാണ് വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിലെത്തിയത്. ഈ മാസം 22ന് ട്രയല്‍ റണ്‍ നടക്കും. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൊണ്‍, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ വന്ദേ ഭാരതിന് സ്റ്റോപ്പുണ്ടാകും. 16 കോച്ചുകളാകും എക്സ്പ്രസിനുണ്ടാവുക. മികച്ച വേഗതയും മുന്തിയ നിലവാരത്തിലുള്ള സൗകര്...
‘സ്വപ്നസാക്ഷാത്കാരം’; ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ
Breaking News, Entertainment, Entertainment News, India, Kerala News, Latest news

‘സ്വപ്നസാക്ഷാത്കാരം’; ടോപ് ഗിയർ ഇന്ത്യയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ

ബിബിസി ടോപ്ഗിയർ ഇന്ത്യാ പെട്രോൾഹെഡും അവാർഡ് ദുൽഖറിനായിരുന്നു Dulquer Salman ഈ വർഷത്തെ സെലിബ്രിറ്റി പെട്രോഹെഡ് പുരസ്‌കാര നേട്ടത്തിന് പിന്നാലെ ടോപ് ഗിയർ ഇന്ത്യ മാസികയുടെ കവർ ചിത്രമായി ദുൽഖർ സൽമാൻ. ടോപ് ഗിയർ മാഗസിന്‍റെ 40 പുരസ്കാരങ്ങളില്‍ സിനിമാലോകവുമായി ബന്ധപ്പെട്ടിരിക്കുന്ന പുരസ്കാരമാണ് ദുൽഖറിന് ലഭിച്ചത്. ശേഷമാണ് കവർ ചിത്രമാകുന്നത്. https://www.instagram.com/p/CqSuVkKIDNH/?utm_source=ig_web_copy_link സ്വപ്നസാക്ഷാത്കാരം എന്നാണ് കവർ ചിത്രത്തെക്കുറിച്ച് നടൻ പ്രതികരിച്ചത്. "ബക്കറ്റ് ലിസ്റ്റിലെ ഒരു വലിയ സ്വപ്നം എനിക്ക് സാക്ഷാത്കരിച്ചു. ടോപ്പ് ഗിയർ ഇന്ത്യയുടെ മൂന്നാം വാർഷിക ലക്കത്തിന്റെ കവറിൽ എന്നെ ഫീച്ചർ ചെയ്തു," മാഗസിന് നന്ദി പറഞ്ഞുകൊണ്ട് ദുൽഖർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന 'കിംഗ് ഓഫ് കൊത്ത'യാണ് ദുൽഖ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : Accident തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളിലാണ് അപകടം സംഭവിച്ചത്.ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനില്‍ കുമാരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ...
എം.ജി സോമന്‍റെയും മധുവിന്‍റെയും പിന്‍ഗാമി; ഇന്നസെന്‍റ് അമ്മയെ നയിച്ചത് 18 വര്‍ഷം.
Breaking News, Entertainment, Entertainment News, India, Kerala News, Latest news, Latest Video

എം.ജി സോമന്‍റെയും മധുവിന്‍റെയും പിന്‍ഗാമി; ഇന്നസെന്‍റ് അമ്മയെ നയിച്ചത് 18 വര്‍ഷം.

Innocent 30 വര്‍ഷം പ്രായമുള്ള താരസംഘടനയെ 18 വര്‍ഷത്തോളം എതിര്‍ ശബ്ദങ്ങളൊന്നുമില്ലാതെ നയിച്ച അസാമാന്യ നേതൃപാടവമായിരുന്നു ഇന്നസെന്‍റിന്‍റേത്. Innocent എം. ജി സോമനും മധുവിനും പിന്നാലെയാണ് ഇന്നസെന്‍റെ താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ വരുന്നത്. ഏറെ പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ടപ്പോഴും സ്വതസിദ്ധമായ ഹാസ്യത്തോടെ ഇന്നസെന്‍റ് വിവാദങ്ങളെ അനായാസം കൈകാര്യം ചെയ്തു. ഇന്നസെന്‍റിന്‍റെ നേതൃത്വത്തില്‍ പരുവപ്പെടുത്തിയ അമ്മ എന്ന സംഘടനയെ അന്യഭാഷകളിലെ താരങ്ങളും ഏറെ താല്‍പര്യത്തോടെയാണ് ഉറ്റുനോക്കിയത്. അതുകൊണ്ടുതന്നെ മറ്റ് സിനിമാ ഇന്‍ഡസ്ട്രികളിലെ താരസംഘടനകള്‍ രൂപീകൃതമായപ്പോള്‍ അവയ്ക്കൊക്കെ അമ്മയുടെ ഛായ ഉണ്ടായിരുന്നു. അമ്മയെ മാതൃകയാക്കിയാണ് തെന്നിന്ത്യയിലെ ഒട്ടുമിക്ക താരസംഘടനകളും ഉയര്‍ന്നുവന്നതെന്ന് നിസംശയം പറയാം. അമ്മയുടെ അധ്യക്ഷപദത്തിലേക്ക് ഇന്നസെന്‍റ് വരുന്നത് 2000ല്‍ ആണ്. അന്നു മുതല്‍ ആ...
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ല..
Breaking News, India, Kerala News, Latest news

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി; കേസ് റദ്ദാക്കില്ല..

George Alanchery സിറോ മലബാര്‍ സഭ ഭൂമിയിടപാട് കേസുകള്‍ റദ്ദാക്കണമെന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. ഹൈക്കോടതി സ്വീകരിച്ച ചില തുടര്‍ നടപടികളില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധി നിലനില്‍ക്കും. ഭൂമി കച്ചവടത്തില്‍ ആധാരം വില കുറച്ച് കാണിച്ച് കോടികളുടെ ഇടപാട് നടത്തിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് കേസെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സഭയുടെ ഭൂമി ഇടപാടുകളിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി ജോഷി വര്‍ഗീസാണ് ഹര്‍ജി നല്‍കിയത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അടക്കം 24 പേരാണ് കേസിലെ പ്രതികള്‍. ഇടനിലക്കാരും ഭൂമി വാങ്ങിയവരും പ്രതിപ്പട്ടികയിലുണ്ട്. കര്‍ദിനാളിനെതിരായ പരാതിയില്‍ സര്‍ക്കാര്‍ അ...
നിയമസഭയിലെ സംഘര്‍ഷം: അന്വേഷണത്തിന് പ്രത്യേക സംഘം.
Breaking News, Kerala News, Latest news

നിയമസഭയിലെ സംഘര്‍ഷം: അന്വേഷണത്തിന് പ്രത്യേക സംഘം.

തിരുവനന്തപുരം: Niyamasabha നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കയ്യാങ്കളിയില്‍ പരുക്കേറ്റവരെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയാകും ആദ്യം രേഖപ്പെടുത്തുക. ജനപ്രതിനിധികളും പോലീസുകാരും ഉള്‍പ്പെടുന്ന കേസായതിനാലാണ് പ്രത്യേക സംഘത്തിന് കൈമാറുന്നത്. കേസെടുക്കുന്നതില്‍ പോലീസിന് തടസ്സമില്ല. പക്ഷേ സഭക്കുള്ളില്‍ കയറി തെളിവെടുക്കുന്നതില്‍ നിയമസഭാ സെക്രട്ടേറിയറ്റിന്റെ അനുമതി ആവശ്യമാണ് ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍, പരുക്കേറ്റ വനിതാ വാര്‍ഡന്‍ ഷീന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. ഷീന രേഖാമൂലമാണ് പരാതി നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും സഭാ ടിവി ദൃശ്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ശേഖരിക്കണം. പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയത്. പോലീസ് നടപടിയെ നിയമപരമായി ചോദ്യം ചെയ്യാന്‍ പ്രതിപക്ഷ എംഎല്‍എമാര്‍ തീരു...
നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു
Breaking News, Entertainment, Entertainment News, India

നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു

മുംബൈ. Sameer Khan നടന്‍ സമീര്‍ ഖാഖര്‍ അന്തരിച്ചു. 71 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എണ്‍പതുകളിലെ ടെലിവിഷന്‍ പരമ്ബരകളായ നൂക്കഡ്, സര്‍ക്കസ് എന്നിവയിലൂടെ പ്രശസ്തനായ അദ്ദേഹം നിരവധി ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 4.30 തോടെയായിരുന്നു മരണം. പരിന്ദ, ജയ് ഹോ, ഹസീ തൊ ഫസി, സീരിയസ് മെന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ...
ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ഇന്ത്യയ്ക്കഭിമാനമായി ചരിത്രം കുറിക്കാന്‍ ‘നാട്ടു നാട്ടു’.
Breaking News, Entertainment, Entertainment News, India, Latest news

ഓസ്‌കര്‍ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം, ഇന്ത്യയ്ക്കഭിമാനമായി ചരിത്രം കുറിക്കാന്‍ ‘നാട്ടു നാട്ടു’.

ലോസ് ആഞ്ജലസ്: Occar 95-മത് ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ലോസ് ആഞ്ജലസിനെ ഓവിയേഷന്‍ ഹോളിവുഡിലെ ഡോള്‍ബി തിയേറ്ററിലാണ് പുരസ്‌കാര ചടങ്ങ് നടക്കുക. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാവിലെ 6.30 മുതല്‍ ഏഴ് മണി വരെ എബിസി നെറ്റ്വര്‍ക്ക് യൂട്യൂബിലുള്‍പ്പെടെ സംപ്രേക്ഷണം ചെയ്യും. ഓര്‍ജിനല്‍ സോങ് വിഭാഗത്തില്‍ മത്സരിക്കുന്ന 'നാട്ടു നാട്ടു' എന്ന ഗാനത്തിലാണ് ഇത്തവണ ഇന്ത്യന്‍ പ്രതീക്ഷ. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടം ഓസ്‌കര്‍ വേദിയിലും ആവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാട്ടു നാട്ടു കൂടാതെ മികച്ച ഡോക്യുമെന്ററി ഫീച്ചര്‍ വിഭാഗത്തില്‍ ഓള്‍ ദാറ്റ് ബ്രീത്ത്, മികച്ച ഡോക്യൂമെന്ററി ഹ്രസ്വചിത്ര വിഭാഗത്തില്‍ എലിഫന്റ് വിസ്‌പേഴ്‌സും മത്സരിക്കുന്നുണ്ട്. എം എം കീരവാണിയും ഗായകന്മാരായ രാഹുല്‍ സിപ്ലിഗഞ്ചും കാലഭൈരവയും ചേര്‍ന്ന് ഓസ്‌കര്‍ വേദിയില്‍ 'നാട്ടു നാട്ടു' ലൈവായി അവതരിപ്...