Monday, June 30
BREAKING NEWS


Breaking News

PV Anvar പി വി അൻവർ തിരുത്തണം, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടി സ്വീകരിക്കരുത്. സിപിഐഎം
Around Us, Breaking News, Kerala News, Latest news, Malappuram

PV Anvar പി വി അൻവർ തിരുത്തണം, പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നടപടി സ്വീകരിക്കരുത്. സിപിഐഎം

PV Anvar നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്വതന്ത്ര എം.എല്‍.എ എന്ന നിലയിലാണ്‌ നിയമസഭയിലും, നിലമ്പൂര്‍ മണ്ഡലത്തിലും പ്രവര്‍ത്തിച്ചുവരുന്നത്‌. അദ്ദേഹം സി.പി.ഐ (എം) പാര്‍ലമെന്ററി പാര്‍ടി അംഗവുമാണ്‌. ചില വിഷയങ്ങളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ മുന്‍പാകെ രേഖാമൂലം സമര്‍പ്പിച്ചിട്ടുണ്ട്‌. പരാതിയുടെ കോപ്പി പാര്‍ടി സംസ്ഥാന സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്‌. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ സര്‍ക്കാരിന്റെ അന്വേഷണത്തിലും, പാര്‍ടി പരിശോധിക്കേണ്ട വിഷയങ്ങള്‍ പാര്‍ടിയുടെ പരിഗണനയിലുമാണ്‌. വസ്‌തുതകള്‍ ഇതായിരിക്കെ ഗവണ്‍മെന്റിനും, പാര്‍ടിക്കുമെതിരെ അദ്ദേഹം തുടര്‍ച്ചയായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവരികയാണ്‌. പി.വി അന്‍വര്‍ എം.എല്‍.എയുടെ ഈ നിലപാടിനോട്‌ പാര്‍ടിക്ക്‌ യോജിക്കാന്‍ കഴിയുന്നതല്ല. പി.വി അന്‍വര്‍ എം.എല്‍.എ സ്വീകരിക്കുന്...
Police ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭർത്താവിന്റെ പരാതി, വിപരീത വാദങ്ങളുമായി ഭാര്യയും, വിശദ അന്വേഷണത്തിന് പൊലീസ്
Around Us, Breaking News, Kerala News, Kozhikode

Police ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് ഭർത്താവിന്റെ പരാതി, വിപരീത വാദങ്ങളുമായി ഭാര്യയും, വിശദ അന്വേഷണത്തിന് പൊലീസ്

കോഴിക്കോട്: (Police) എലത്തൂരിൽ ജനനേന്ദ്രിയം മുറിച്ചെന്ന ഭർത്താവിന്റെ പരാതിക്കെതിരെ ഭാര്യ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി. തന്നെയും സഹോദരപുത്രനെയും കത്തി കൊണ്ട് അപായപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് കേസിൽ കുടുക്കാൻ ലിംഗത്തിൽ സ്വയം മുറിവുണ്ടാക്കിയതാണെന്നും വർഷങ്ങളായി ഉപദ്രവം സഹിക്കുകയാണെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ നടന്ന അക്രമത്തിന്റെ മൊബൈൽ ദൃശ്യവും ഭാര്യയും ബന്ധുക്കളും പുറത്തുവിട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് തലക്കുളത്തൂർ കോളിയോട്ടും ഭാഗത്ത് താമസിക്കുന്ന അമ്പത്താറുകാരൻ ഭാര്യ ജനനേന്ദ്രിയം മുറിച്ചെന്ന് എലത്തൂർ പൊലീസിനെ വിളിച്ചറിയിക്കുന്നത്. ഇവരുടെ വീട്ടിൽ ബഹളം നടക്കുന്നെന്ന് അയൽവാസികളും പൊലീസിനെ അറിയിച്ചിരുന്നു. പൊലീസെത്തിയപ്പോൾ പരുക്കേറ്റ നിലയിൽ കണ്ടെത്തിയ മധ്യവയസ്കൻ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി. എന്നാൽ ഭർത്താവ് തനിക്കെതിരെ കള്ളപ്പരാതി നൽകുകയായിരുന്നെന്ന് ഭാര...
(KILI Paul) നജീം അർഷാദിൻറെ പാട്ട് പാടി കിളി പോൾ, വീഡിയോ സ്റ്റോറിയിട്ട് ഉണ്ണി മുകുന്ദൻ, വിനു തോമസിൻറെ ഗാനവും ഒരു മുറൈ വന്ത് പാർത്തായ സിനിമയും വീണ്ടും ചർച്ചയാകുമ്പോൾ…
Breaking News, Entertainment, Entertainment News

(KILI Paul) നജീം അർഷാദിൻറെ പാട്ട് പാടി കിളി പോൾ, വീഡിയോ സ്റ്റോറിയിട്ട് ഉണ്ണി മുകുന്ദൻ, വിനു തോമസിൻറെ ഗാനവും ഒരു മുറൈ വന്ത് പാർത്തായ സിനിമയും വീണ്ടും ചർച്ചയാകുമ്പോൾ…

(Kili Paul) പ്രയാഗ മാർട്ടിനെയും ഉണ്ണി മുകുന്ദനെയും പ്രധാന കഥാപാത്രങ്ങളാക്കി സാജൻ കെ മാത്യു സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ഒരു മുറൈ വന്ത് പാർത്തായ . കോക്കേഴ്സ് ഫിലിംസിൻറെ ബാനറിൽ സിയാദ് കോക്കറായിരുന്നു ചിത്രം നിർമിച്ചിരുന്നത്. ഉണ്ണി മുകുന്ദനെ കൂടാതെ അജു വർഗ്ഗീസ്, സനുഷ സന്തോഷ് തുടങ്ങി പ്രമുഖ താര നിരകൾ തന്നെ ചിത്രത്തിൻറെ ഭാഗമായിരുന്നു. നിരവധി ഹിറ്റ് പാട്ടുകൾക്ക് സംഗീതം പകർന്ന വിനു തോമസ് സംഗീത സംവിധാനം നിർവഹിച്ച് നജിം അർഷാദും സംഗീത ശ്രീകാന്ദും ആലപിച്ച ഗാനം കഴിഞ്ഞ ദിവസമാണ് ആഫ്രിക്കൻ യൂട്യൂബറും ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറുമായ കിളി പോൾ പാടി തൻറെ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചത്. ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഉണ്ണി മുകുന്ദൻ തന്നെ കിളി പോളിന് നന്ദിയും പറഞ്ഞ് ഈ വീഡിയോ തൻറെ ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയാക്കി ഇടുകയും ചെയതതോടെ മലയാളികൾ ഒന്നടങ്കം ഈ ഗാനം വീണ്ടും ഏറ്...
‘ദിലീപിനെ കുരുക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; അതിജീവിത പ്രതികളെ തിരിച്ചറിഞ്ഞു, വിസ്തരിച്ചത് 7 ദിവസം. Actress Attack Case
Breaking News, Crime, Kerala News

‘ദിലീപിനെ കുരുക്കി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; അതിജീവിത പ്രതികളെ തിരിച്ചറിഞ്ഞു, വിസ്തരിച്ചത് 7 ദിവസം. Actress Attack Case

(Actress Attack Case) നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി. കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും ജാമ്യം നല്‍കിയിട്ടും താൻ 7 വർഷമായി വിചാരണ തടവുകാരനായി തുടരുകയാണെന്നാണ് സുപ്രീം കോടതിയില്‍ സുനി വാദിച്ചത്. ആരോഗ്യപ്രശ്നം നേരിടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. സുനിയുടെ ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനോട് വിശദമായി റിപ്പോർട്ട് തേടി. ഇപ്പോഴിതാ കോടതിയില്‍ ഇത് സംബന്ധിച്ച്‌ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുകയാണ് കേരളം. പള്‍സർ സുനിക്ക് ജാമ്യം അനുവദിക്കരുതെന്ന് സത്യവാങ്മൂലത്തില്‍ കേരളം ശക്തമായി ആവശ്യപ്പെട്ടു. കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരേയും സർക്കാർ രംഗത്തെത്തി. പള്‍സർ സുനിക്ക് ജാമ്യം അനുവദിച്ചാല്‍ ഇയാള്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് അതിജീവിതയെ ഭീഷണിപ്പെടുത്താൻ സാധ...
ഗ്രോ വാസുവിനെ വെറുതെവിട്ടു; കുറ്റക്കാരനല്ലെന്ന് കോടതി GroVasu
Breaking News

ഗ്രോ വാസുവിനെ വെറുതെവിട്ടു; കുറ്റക്കാരനല്ലെന്ന് കോടതി GroVasu

GroVasu ഗ്രോവാസുവിനെ കോടതി വെറുതെ വിട്ടു. 46 ദിവസത്തെ റിമാൻഡിന് ശേഷമാണ് അദ്ദേഹം ജയിൽ മോചിതനാകുന്നത്. Also Read : https://www.buddsmedia.com/medicine-for-treatment-of-nipa-is-evening-patient-route-map-to-be-published-today-veena-george/ കുന്ദമംഗലം കോടതിയുടേതാണ് വിധി. 2016 ല്‍ നിലമ്പൂരില്‍ നടന്ന പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്ന പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസിലായിരുന്നു ജൂലൈ 29ന് ഗ്രോ വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. https://www.youtube.com/watch?v=fgF04dOuT20 തുടർന്ന് പിഴയടക്കാതിരിക്കുകയും കോടതി നടപടിക്രമങ്ങൾ പാലിക്കാൻ തയ്യാറാവാതിരിക്കുകയും ചെയ്തതിനെ തുടർന്ന് ഗ്രോ വാസുവിനെ റിമാൻഡ് ചെയ്യുകയായിരുന്നു. ...
നിപ്പ വൈറസ് : ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ മന്ത്രി Nipah virus
Breaking News

നിപ്പ വൈറസ് : ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ മന്ത്രി Nipah virus

Nipah virus നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ സ്കൂളുകളിലെയും കുട്ടികൾക്ക് വീട്ടിലിരുന്ന് ക്ലാസുകളിൽ അറ്റൻഡ് ചെയ്യാവുന്ന തരത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഷാനവാസ് എസ്. ഐ. എ. എസിന് നിർദേശം നൽകി. https://www.youtube.com/watch?v=fgF04dOuT20 സാക്ഷരതാ മിഷന്റെ പത്താംതരം തുല്യതാ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ്. കണ്ടൈൻമെന്റ് സോണിൽ ഉൾപ്പെട്ട സെന്ററുകളിലെയും കണ്ടൈൻമെന്റ് സോണിലെ പരീക്ഷാർത്ഥികളുടെയും പരീക്ഷകൾ പിന്നീട് നടത്തുന്നതാണ്. മറ്റ് കേന്ദ്രങ്ങളിലെ പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. Also Read : https://www.buddsmedia.com/nipah-virus-alert-in-kozhikodes-neighbouring-districts-containment-zones-announced/ ...
നിപ്പ : മെഡിക്കല്‍ കോളേജിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി; ‘കുട്ടികള്‍ക്കായി പ്രത്യേക ഐസലേഷന്‍ സൗകര്യം’ Nipah virus deaths
Breaking News

നിപ്പ : മെഡിക്കല്‍ കോളേജിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി; ‘കുട്ടികള്‍ക്കായി പ്രത്യേക ഐസലേഷന്‍ സൗകര്യം’ Nipah virus deaths

Nipah virus deaths നിപ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരുക്കിയ സജ്ജീകരണങ്ങള്‍ വിലയിരുത്തി മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ കോളേജില്‍ 75 ബെഡുകളുള്ള ഐസലേഷന്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. Also Read : https://www.buddsmedia.com/kerala-report-2-suspected-nipah-virus-symptoms-death-in-kozhikode/ കുട്ടികള്‍ക്ക് പ്രത്യേകമായും ഐസലേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഐ.സി.യു, വെന്റിലേറ്റര്‍ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് വീണാ ജോര്‍ജ് പറഞ്ഞു. https://www.youtube.com/watch?v=fgF04dOuT20 രോഗം എന്താണെന്ന് അന്തിമ സ്ഥിരീകരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്ബ് തന്നെ ജാഗ്രതയോടെയുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. രാവിലെ പത്തരയ്ക്ക് കളക്‌ട്രേറ്റില്‍ സമഗ്ര യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി, പ്രി...
ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെപ്പറി അറിയില്ലെന്ന് മുഖ്യമന്ത്രി; ഉച്ചക്ക് ഒന്നിന് സഭയില്‍ സോളാര്‍ ചര്‍ച്ച CBI report
Breaking News

ഗൂഢാലോചന നടന്നെന്ന സി.ബി.ഐ റിപ്പോര്‍ട്ടിനെപ്പറി അറിയില്ലെന്ന് മുഖ്യമന്ത്രി; ഉച്ചക്ക് ഒന്നിന് സഭയില്‍ സോളാര്‍ ചര്‍ച്ച CBI report

CBI report സോളാര്‍ ഗൂ‍ഢാലോചനയില്‍ ചര്‍ച്ച ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി. സഭയില്‍ ബഹളം വച്ച്‌ പ്രതിപക്ഷം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിച്ചപ്പോള്‍ പണി പാളിയല്ലോ എന്ന് ഭരണപക്ഷ അംഗങ്ങള്‍ക്കിടയില്‍ നിന്ന് പരാമര്‍ശം ഉയര്‍ന്നതാണ് ബഹളത്തിന് കാരണമായത്. പരിഹാസത്തോടെയുള്ള പരാമര്‍ശത്തില്‍ പ്രകോപിതരായ പ്രതിപക്ഷാംഗങ്ങള്‍‌ പ്രതിഷേധിച്ച്‌ ബഹളം വെക്കുകയായിരുന്നു. Also Read : https://www.buddsmedia.com/kerala-assembly-puthupally-solar-oommen-chandi/ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്കാണ് സഭ നിര്‍ത്തി വച്ച്‌ സോളാര്‍ വിഷയം ചര്‍ച്ച ചെയ്യുക. സോളാര്‍ പീഡന കേസില്‍ ഉമ്മൻ ചാണ്ടിയുടെ പേര് വന്നതില്‍ ഗൂഢാലോചന നടന്നെന്ന സിബിഐ റിപ്പോര്‍ട്ടാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് കാരണമായിരിക്കുന്നത്. https://www.youtube.com/watch?v=fgF04dOuT20 സിബി...
ആദിത്യ എല്‍-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം Aditya-L1
Breaking News

ആദിത്യ എല്‍-1 വിക്ഷേപിച്ചു, അഭിമാനത്തോടെ രാജ്യം Aditya-L1

Aditya-L1 സൂര്യനിലേക്കുള്ള ഇന്ത്യയുടെ ദൗത്യപേടകം ആദിത്യ എല്‍-1 11.50ന് വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നായിരുന്നു വിക്ഷേപണം. ഇന്ത്യയിലെ വിവിധ സ്ഥാപനങ്ങളുടെ സഹായത്തോടെ പൂര്‍ണ്ണമായി തദ്ദേശീയമായി നിര്‍മ്മിച്ചതാണ് ആദിത്യ എല്‍-1. ഭൂമിയില്‍ നിന്ന് ഏകദേശം 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചേ ബിന്ദുവിനു (എല്‍-1) ചുറ്റുമുള്ള സാങ്കല്പിക ഭ്രമണപഥത്തിലാണ് എത്തിക്കേണ്ടത്. https://www.youtube.com/watch?v=n3PtSI8i3nU സൗരാന്തരീക്ഷത്തിന്റെ മുകള്‍ഭാഗം ചൂടാകുന്നതും അതു സൃഷ്ടിക്കുന്ന റേഡിയേഷൻ വഴി ഭൂമിയുടെ അന്തരീക്ഷത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും പഠനവിധേയമാക്കും. വിക്ഷേപണത്തോടനുബന്ധിച്ച്‌ ഇസ്റോ ചെയര്‍മാൻ ഡോ. എസ്. സോമനാഥ് തിരുപ്പതിയിലെ ചെങ്കാളമ്മ പരമേശ്വരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തി. ഒരുസംഘം ശാസ്ത്രജ്ഞര്‍ തിരുമല ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തില്‍ ...
ചന്ദ്രയാന്‍ 3: ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി Chandrayaan-3 Mission
Breaking News

ചന്ദ്രയാന്‍ 3: ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി Chandrayaan-3 Mission

Chandrayaan-3 Mission ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ മൂന്ന് ചന്ദ്രനെ തൊട്ട ചരിത്ര നിമിഷത്തിൽ ദേശീയപതാക വീശി ആഹ്ലാദം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാന്ദ്രയാൻ മിഷൻ വിജയത്തോടടുക്കുന്ന സമയം ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബർഗിൽ നിന്നാണ് ഐഎസ്ആർഓയ്ക്കൊപ്പം ചേര്‍ന്ന് പ്രധാനമന്ത്രി വിജയ നിമിഷം കയ്യിലുള്ള ദേശീയ പതാക വീശി ആഘോഷമാക്കിയത്. https://www.youtube.com/watch?v=_tOX6BoBi20&t=20s ടീം ചന്ദ്രയാനേയും ഐഎസ്ആർഒ ശാസ്ത്രജ്ഞരേയും പ്രധാനമന്ത്രി അഭിനന്ദിച്ചു. അമ്പിളി മാമൻ ഒരു വിനോദയാത്രയുടെ അകലെ മാത്രമാണെന്ന് കുട്ടികൾ പറയുന്ന കാലം വരുമെന്ന് മോദി പറഞ്ഞു. ഓഗസ്റ്റ് 23 വൈകുന്നേരം ആറേ കാലോടെയാണ് രാജ്യം ചരിത്ര നേട്ടം കൈവരിച്ചത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത...