Monday, June 30
BREAKING NEWS


Breaking News

Mar. Joseph Pamblani ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി
Around Us, Breaking News, Kerala News, Latest news

Mar. Joseph Pamblani ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി

Mar. Joseph Pamblani ബഫർസോൺ വിഷയത്തിൽ സർക്കാരിനെതിരെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. കർഷകരെ ദ്രോഹിക്കുന്ന നടപടികളാണ് റവന്യൂ വനം വകുപ്പുകൾ സ്വീകരിക്കുന്നത് കണ്ണൂർ ആറളം വനമേഖലയോട് അനുബന്ധിച്ചുള്ള ബഫർസോണിൽ കൃഷി ഭൂമിയും ഉൾപ്പെടുത്തിയത് ജനദ്രോഹ നടപടി സർക്കാർ കർഷകർക്ക് നൽകിയ ഉറപ്പാണ് കാറ്റിൽ പറത്തിയതെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് https://youtu.be/Gruzms8fCx0 സർക്കാരിന്റെ നയങ്ങൾക്കെതിരായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം ആറളം പ്രദേശത്തെ റീസർവ്വേ നടപടികൾ നിർത്തിവെക്കണമെന്നും മാർ പാമ്പ്ലാനി ...
The Buffalo 23 കോടി രൂപ വിലയുള്ള എരുമ: തൂക്കം 1500 കിലോ; ഭക്ഷണത്തെക്കുറിച്ചറിഞ്ഞാല്‍ ഞെട്ടും.
Breaking News, Latest news, News

The Buffalo 23 കോടി രൂപ വിലയുള്ള എരുമ: തൂക്കം 1500 കിലോ; ഭക്ഷണത്തെക്കുറിച്ചറിഞ്ഞാല്‍ ഞെട്ടും.

The Buffalo ഹരിയാനയിലെ "അൻമോൾ" എന്ന 1500 കിലോഗ്രാം തൂക്കമുള്ള എരുമ ഇന്ത്യയിലെ മൃഗസംരക്ഷണ മേഖലയിലെ ഒരു ഐക്കൺ ആയി മാറിയിരിക്കുകയാണ്, അതിന്റെ വില 23 കോടി രൂപ വരെയാണെന്നതാണ് ശ്രദ്ധാകേന്ദ്രം. മൃഗപരിപാലനത്തിലെ നവീന പരിണാമങ്ങളുടെ ഉജ്ജ്വല ഉദാഹരണമാണ് ഈ എരുമ, അത് പുഷ്കർ മേള, മീററ്റ് കാർഷിക മേള മുതലായ പ്രധാനമായ കർഷക പരിപാടികളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. അതിന്റെ വലിപ്പം, പ്രജനന ശേഷി, വംശാവലി എന്നിവ കാരണം ഇത് കർഷക സമൂഹത്തിൽ ഒരു അപൂർവ കാഴ്ചയായി മാറി. അൻമോൾക്ക് പ്രത്യേക തൈലക്കുളിയും ശാരീരിക മിനുക്കും നടത്തിവരുന്നു, ഇത് അതിൻറെ മിനുസത്തിനും വലിപ്പത്തിനും സഹായകരമാണ്. ഈ അപൂർവ എരുമ ജനിതകഗുണങ്ങൾക്ക് പേരുകേട്ടതാണ്, കൂടാതെ പ്രജനന ശേഷിയും മികച്ചതായതിനാൽ ഇതിന്റെ ബീജത്തിന് വലിയ ഡിമാൻഡുണ്ട്. ഒരു ബീജ ശേഖരണത്തിന് 250 രൂപയോളം ലഭിക്കുന്നതിനാൽ, ഇതിലൂടെ പ്രതിമാസം 4-5 ലക്ഷം രൂപ വരുമാനമുണ്ടാക്കാൻ സാധ...
Kannur കണ്ണൂർ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം…
Around Us, Breaking News, Kannur, Kerala News, Latest news

Kannur കണ്ണൂർ നാടക സംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടം; രണ്ടു യുവതികള്‍ക്ക് ദാരുണാന്ത്യം…

Kannur നാടക സംഘം സഞ്ചരിച്ച മിനി ബസ് മലയാംപടിയില്‍ അപകടത്തില്‍പെട്ട് രണ്ട് പേര്‍ മരണപ്പെട്ടു. മരിച്ചവർ കായംകുളം മുതുകുളം സ്വദേശിനി അഞ്ജലി (32)യും കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹനുമാണ്. ഈ അപകടത്തിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച പുലർച്ചെ, നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. മലയാംപടി എസ് വളവിൽ വെച്ചാണ് ഡ്രൈവർ ഉറങ്ങിപ്പോയതിനാൽ മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞത് എന്നാണ് സൂചന. മൂന്ന് പേർക്ക് ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ 14 അംഗ സംഘത്തിൽ 9 പേരെ കണ്ണൂരിലെ ആശുപത്രിയിലും 5 പേരെ ചുങ്കക്കുന്നിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷന്‍ കായംകുളം എന്ന നാടകസംഘമാണ് ഈ വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. ...
High Court കേരള ഹൈക്കോടതി ആന എഴുന്നള്ളിപ്പിനായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം:
Breaking News, India, Kerala News, Latest news

High Court കേരള ഹൈക്കോടതി ആന എഴുന്നള്ളിപ്പിനായി പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഹൈക്കോടതി പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം:

High Court മാർഗനിർദേശങ്ങൾ.... അനുമതി: എൺപത് ആനകളുടെ എഴുന്നള്ളിപ്പിന് ഒരു മാസം മുമ്പ് അപേക്ഷ സമർപ്പിക്കണം. ഇത് സംബന്ധിച്ച് ജില്ലാ തല സമിതിയുടെ അനുമതി നിർബന്ധമാണെന്നും വ്യക്തമാക്കുന്നു. പ്രദർശന സമയം: മൂന്ന് മണിക്കൂറിലധികം തുടർച്ചയായി ആനയെ പ്രദർശിപ്പിക്കുന്നത് വിലക്കിയിരിക്കുന്നു, കൂടാതെ രണ്ട് എഴുന്നള്ളിപ്പുകൾക്കിടയിൽ ആനകൾക്ക് മതിയായ വിശ്രമം ഉറപ്പാക്കണം. അകലം പാലിക്കൽ: എഴുന്നള്ളിപ്പിൽ പങ്കാളികളാകുന്ന ആനകൾ തമ്മിൽ കുറഞ്ഞത് മൂന്ന് മീറ്റർ ദൂരവും, ആനകളും ജനങ്ങളും തമ്മിൽ എട്ട് മീറ്റർ ദൂരവും പാലിക്കണമെന്ന് നിർദ്ദേശിക്കുന്നു. സുരക്ഷാ നടപടികൾ: തീവെട്ടികളിൽ നിന്ന് ആനയ്ക്ക് അഞ്ച് മീറ്റർ ദൂരപരിധി ഉറപ്പാക്കണം. 10 PM മുതൽ 4 AM വരെയുള്ള സമയം ആനയെ യാത്ര ചെയ്യിക്കരുത്. ദൈനംദിന തീവ്രത: ഒരു ദിവസം 30 കിലോമീറ്ററിൽ കൂടുതലായുള്ള യാത്ര ഒഴിവാക്കുകയും വേണം. ഉത്സവത്തിനുള്ള സ്ഥലസൗകര്യത്തിനനുസരിച്ചേ ...
പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകള്‍, തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍.. Fake Currency
Around Us, Breaking News, Kerala News, Latest news, News, Thiruvananthapuram

പിടിച്ചെടുത്തത് പാകിസ്ഥാനില്‍ അച്ചടിച്ച നോട്ടുകള്‍, തിരുവനന്തപുരം സ്വദേശിനി അറസ്റ്റില്‍.. Fake Currency

Fake Currency തിരുവനന്തപുരം പൂന്തുറയിൽ നിന്നും ഒരു മാസം മുൻപ് പിടിച്ചെടുത്ത 12,500 രൂപയുടെ വ്യാജ നോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചതാണെന്നു കണ്ടെത്തിയതായി അന്വേഷണ സംഘം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് നിന്ന് ബർക്കത്ത് എന്ന സ്ത്രീയെ വ്യാജനോട്ടുകളുമായി അറസ്റ്റ് ചെയ്തിരുന്നു. 500 രൂപയുടെ 25 വ്യാജ നോട്ടുകൾ അവർ ബാങ്കിലെത്തിച്ചപ്പോഴാണ് ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നി, പൂന്തുറ പൊലീസിനെ വിവരമറിയിച്ചത്. ജില്ലാ ക്രൈം ബ്രാഞ്ച് നാസിക്കിൽ നടത്തിയ പരിശോധനയിൽ, ഈ വ്യാജനോട്ടുകൾ പാകിസ്ഥാനിൽ അച്ചടിച്ചതാണെന്ന് വ്യക്തമായതായി കണ്ടെത്തി. അറസ്റ്റിലായ പ്രതി ബർക്കത്ത്, ഈ നോട്ടുകൾ സൗദിയിൽ നിന്ന് കൊണ്ടുവന്നതാണെന്നും, ഭർത്താവിന്റെ സുഹൃത്തായ പാകിസ്ഥാനി സുഹൃത്താണ് ഇത് സമ്മാനമായി നൽകിയതെന്നും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പൊലീസ് ഈ വാദം മുഖവിലയ്ക്ക് എടുക്കാതെ, കൂടുതൽ പരിശോധനകൾ നടത്തി. കൂടുതൽ അന്വേഷണങ്ങൾക്ക...
നീലേശ്വരം വെടിക്കെട്ട് അപകടം, ഒരു മരണം കൂടി; മരണം നാലായി Neeleswaram
Breaking News, Kasaragod, Kerala News, Latest news

നീലേശ്വരം വെടിക്കെട്ട് അപകടം, ഒരു മരണം കൂടി; മരണം നാലായി Neeleswaram

Neeleswaram നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് മരിച്ചു. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷിബിന്റെ മരണത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ഇതിന് മുമ്പ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൊല്ലമ്പാറ സ്വദേശി ബിജു, കിണാവൂർ സ്വദേശി രതീഷ് എന്നിവരും കഴിഞ്ഞ ദിവസം മരണപ്പെട്ടു. അപകടത്തിൽ ആദ്യം മരണമടഞ്ഞ സന്ദീപിന്റെ സുഹൃത്തുക്കളായിരുന്നു ഇവർ. ...
Dileep Case ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം വീട്ടില്‍ പാര്‍ട്ടി; രാഹുല്‍ ഈശ്വര്‍ അടക്കം പണം വാങ്ങി: ബൈജു കൊട്ടാരക്കര.
Breaking News, Kerala News, Latest news

Dileep Case ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം വീട്ടില്‍ പാര്‍ട്ടി; രാഹുല്‍ ഈശ്വര്‍ അടക്കം പണം വാങ്ങി: ബൈജു കൊട്ടാരക്കര.

Dileep case നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ ദിലീപിനെ പിന്തുണച്ച്‌ വരുന്ന വ്യക്തിയാണ് രാഹുല്‍ ഈശ്വർ. നമ്ബി നാരായണന് ശേഷം കേരള ചരിത്രത്തില്‍ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപ് എന്നാണ് രാഹുല്‍ ഈശ്വർ നേരത്തെ അഭിപ്രായപ്പെട്ടത്. രാഹുല്‍ ഈശ്വറിന്റെ ഈ ദിലീപ് അനുകൂല നിലപാടിനെ ചൊല്ലി 24 ന്യൂസ് ചാനലിന്റെ ജനകീയ കോടതിയില്‍ അദ്ദേഹവും ബൈജു കൊട്ടാരക്കരയും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദവും അരങ്ങേറുകയുണ്ടായി. രാഹുല്‍ ഈശ്വർ ദിലീപിന്റെ കയ്യില്‍ നിന്നും പണ വാങ്ങിയിട്ടാണ് അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നതെന്നാണ് ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നത്. "ദിലീപ് ആരാണെന്നും അദ്ദേഹം മലയാള സിനിമയില്‍ ചെയ്തിട്ടുള്ളത് എന്താണെന്നും വ്യക്തമായി അറിയുന്നയാളാണ് ഞാന്‍. മാക്ട ഫെഡറേഷന്‍ എന്ന സംഘടന പൊളിച്ചത് പോലും അയാളാണ്" ബൈജു കൊട്ടാരക്കര പറയുന്നു. ദിലീപ് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം അദ്ദേഹത്...
MVD കാറില്‍ സണ്‍ഫിലിം ഒട്ടിക്കാം, അപ്പീല്‍ പോവില്ലെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍
Breaking News, Kerala News, Latest news, News

MVD കാറില്‍ സണ്‍ഫിലിം ഒട്ടിക്കാം, അപ്പീല്‍ പോവില്ലെന്ന് ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍

MVD സൺഫിലിമും കാറും ഒരിക്കലും ചേരാത്ത കോമ്പിനേഷനാണെന്ന് വാദിച്ചിരുന്നവരാണ് നമ്മുടെ കേരള മോട്ടോർ വാഹന വകുപ്പ്. പണ്ടൊക്കെ കാർ വാങ്ങി ഷോറൂമിൽ നിന്നും ഇറങ്ങിയാൽ ആളുകൾ ആദ്യം ചെയ്യുന്ന കാര്യമായിരുന്നു ഗ്ലാസിൽ കറുത്ത സൺഫിലിം ഒട്ടിക്കുക എന്നത്. ചൂട് കുറയ്ക്കാൻ മാത്രമല്ല, കാറിനകത്തെ യാത്രയ്ക്കും സ്വകാര്യത കിട്ടാനായിരുന്നു പലരും ഇത് ചെയ്‌തിരുന്നത്. എന്നാൽ എംവിഡി സൺഫിലുമുകളെ പൂർണമായും എതിർത്ത് രംഗത്തെത്തിയതും പിഴയിട്ടതുമെല്ലാം അധികമാരും മറന്നിട്ടുണ്ടാവില്ല. ചെറിയ രീതിയിൽ പോലും ഒട്ടിക്കാൻ പാടില്ലെന്ന കർശന നിർദേശവും നൽകി. സൺഫിലിം ഒട്ടിച്ചു വന്നവരെ റോഡിൽ തടഞ്ഞു നിർത്തി ഇത് ഗ്ലാസിൽ നിന്നും പറിപ്പിക്കുക വരെയുണ്ടായി. എല്ലാർവർക്കും സന്തോഷം നൽകുന്ന വിധിയുമായി ഇക്കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി മുമ്പോട്ടു വന്നു. വാഹനങ്ങളുടെ ഗ്ലാസുകളില്‍ നിര്‍ദിഷ്ട മാനദണ്ഡം അനുസരിച്ചുള്ള സേഫ്റ്റി ഗ്ലെയ്‌സിംഗ് ഉപയോഗിക്ക...
Sex Racket കൊച്ചി സെക്സ് റാക്കറ്റ്: ഇരയായ യുവതിയും അറസ്റ്റില്‍
Around Us, Breaking News, Ernakulam, Kerala News, Latest news

Sex Racket കൊച്ചി സെക്സ് റാക്കറ്റ്: ഇരയായ യുവതിയും അറസ്റ്റില്‍

Sex Racket കൊച്ചി സെക്സ് റാക്കറ്റ്: ഇരയായ യുവതിയും അറസ്റ്റില്‍കൊച്ചി സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട് ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി. പീഡനത്തിന് ഇരയായ ബംഗ്ലാദേശ് സ്വദേശിനിയുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് ഇരുപതുകാരിയായ ബംഗ്ലാദേശ് സ്വദേശിനിയെ അറസ്റ്റ് ചെയ്തത്. യുവതിയെ ബെംഗളുരുവില്‍ നിന്നും കൊച്ചിയിലെത്തിച്ച്‌ നിരവധി പേർക്ക് കാഴ്ച്ചവെച്ച സംഭവത്തില്‍ മൂന്നുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. യുവതിയെ കൊച്ചിയിലെത്തിച്ച്‌ പെണ്‍വാണിഭം നടത്തിയ സംഭവത്തില്‍ സെറീന, ജഗത, ശ്യാം എന്നിവരാണ് വെള്ളിയാഴ്ച്ച അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. അതേസമയം, കേസില്‍ കൂടുതല്‍ പേർക്കായി അന്വേഷണം തുടരുകയാണ്. അടുത്തിടെ പ്രവർത്തനം ആരംഭിക്കുന്ന സ്പായിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് ബംഗ്ലാദേ...
Ramesh Chennithala തൃശ്ശൂർപൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്:   രമേശ് ചെന്നിത്തല.
Around Us, Breaking News, Kerala News, Latest news, News, Thrissur

Ramesh Chennithala തൃശ്ശൂർപൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത്: രമേശ് ചെന്നിത്തല.

Ramesh Chennithala തൃശ്ശൂർപൂരം അലങ്കോലപ്പെടുത്തി എന്ന ആരോപണത്തിന് വിധേയനായ ആൾ തന്നെ പൂരം കലങ്ങിയതിൽ ബാഹ്യ ഇടപെടൽ ഇല്ല എന്ന റിപ്പോർട്ട് സമർപ്പിക്കുന്ന പരിഹാസ്യമായ കാഴ്ചയാണ് നമ്മൾ ഇപ്പോൾ കാണുന്നത് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. പ്രതീക്ഷിച്ചതു പോലെ തന്നെ കമ്മീഷണറെ ബലിയാടാക്കി കൈകഴുകി . ഇതിനപ്പുറം ഒരു റിപ്പോർട്ട് ആരും പ്രതീക്ഷിച്ചിരുന്നില്ല. 1300 പേരുള്ള സചിത്ര ലേഖനമാണ് കൊടുത്തത് എന്നാണ് അറിയാൻ കഴിഞ്ഞത്. അതിൻറെ കോപ്പി കിട്ടിയിട്ട് വിശദമായി പ്രതികരിക്കാം. താനുള്ളപ്പോൾ പൂരം കലക്കാൻ പുറത്തുനിന്ന് ഒരാളുടെ ആവശ്യമില്ല എന്നാണോ എഡിജി പി ഉദേശിച്ചത് എന്നതും വ്യക്തമല്ല. പക്ഷേ പൂരം കലക്കിയ ഒരാളെയും ഞങ്ങൾ വെറുതെ വിടില്ല. കേരളത്തിന്റെയും തൃശ്ശൂരിന്റെയും വികാരമാണ് തൃശൂർ പൂരം. കരുവന്നൂർ ബാങ്ക് അഴിമതി അന്വേഷണം അവസാനിപ്പിക്കുന്നതിനായി നൽകിയ ഡീൽ ആണ് തൃശ്ശൂരിലെ ...