Sunday, June 29
BREAKING NEWS


Thiruvananthapuram

മേയര്‍ അമ്മ തിരക്കിലാണ്! ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ Mayor Mom
Thiruvananthapuram

മേയര്‍ അമ്മ തിരക്കിലാണ്! ഒരു ശല്യവുമുണ്ടാക്കാതെ, കരയാതെ ദുവ കൈകളില്‍ തന്നെ Mayor Mom

Mayor Mom കൈക്കുഞ്ഞുമായെത്തി ജോലി ചെയ്യുന്ന തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഒരു മാസം മാത്രമാണ് കു‍ഞ്ഞിന് പ്രായം. കുഞ്ഞിനെ ഇടതുകയ്യാൽ ചേർത്തുപിടിച്ച് ഫയൽ നോക്കുന്ന ആര്യയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. Also Read : https://www.buddsmedia.com/nk-premachandran-mp-is-again-udf-candidate/ ഓ​ഗസ്റ്റ് 10നാണ് ആര്യാ രാജേന്ദ്രനും ബാലുശേരി എംഎൽഎ സച്ചിൻ ദേവിനും കുഞ്ഞ് ജനിച്ചത്. ദുവ ദേവ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. https://www.youtube.com/watch?v=6sbTORp_7Ds&t=7s ആര്യയെ അഭിനന്ദിച്ചും മാതൃകയെന്ന് പ്രകീർത്തിച്ചും നിരവധി പേരാണ് ചിത്രം ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പാർലമെന്റിലെത്തി ലോകശ്രദ്ധ നേടിയ ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജെസീന്ത ആർഡനോട് ഉപമിച്ചാണ് പലരും പോസ്റ്റ് ഷെയർ ചെയ്യുന്നത്. കുഞ്ഞുമായി പൊതുവേദിയിലെത്തിയതിന് വിമ...
നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ട് പേർ ആശുപത്രിയിൽ Nipah symptoms
Thiruvananthapuram

നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ട് പേർ ആശുപത്രിയിൽ Nipah symptoms

Nipah symptoms നിപ ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടാക്കട സ്വദേശിനിയായ 72കാരിയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരെ ഐരാണിമുട്ടം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് മാറ്റും. Also Read : https://www.buddsmedia.com/indian-railways-to-launch-vande-bharat-sleeper-train-and-vande-metro/ ഇവരുടെ ബന്ധുക്കൾ കോഴിക്കോട് വഴി യാത്ര ചെയ്തിരുന്നു. മുംബൈയിൽ നിന്ന് കോഴിക്കോട് വഴിയാണ് മകളും പേരക്കുട്ടിയും തിരുവനന്തപുരത്തേക്ക് എത്തിയത്. മൂന്നു പേർക്കും പനിയും ജലദോഷവും പിടിപെട്ടിരുന്നു. പരിശോധനക്കായി ശരീര സ്രവം പൂനെ വൈറോളജദി ലാബിലേക്ക് അയക്കുമെന്ന് ആരോ​ഗ്യവകുപ്പ് അധികൃതർ അറിയിച്ചു. https://www.youtube.com/watch?v=sPS0kZQGIv8 തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ വിദ്യാർഥിനിയെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പനിയും ദ...
ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥിനികളോട് പ്രണയാഭ്യര്‍ത്ഥന, നിരസിച്ചതോടെ അതിക്രമം Bike Guys Attacked
Thiruvananthapuram

ബൈക്കില്‍ മുഖംമൂടി ധരിച്ചെത്തി വിദ്യാര്‍ത്ഥിനികളോട് പ്രണയാഭ്യര്‍ത്ഥന, നിരസിച്ചതോടെ അതിക്രമം Bike Guys Attacked

Bike Guys Attacked മുഖംമൂടി ധരിച്ച്‌ ബൈക്കിലെത്തുന്ന രണ്ടംഗസംഘം സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ശല്യപ്പെടുത്തുന്നതായി പരാതി. നെയ്യാറ്റിന്‍കര, കാട്ടാക്കട, പൂവാര്‍, മാറനല്ലൂര്‍, അരുമാനൂര്‍ എന്നിവടങ്ങളിലെ സ്‌കൂള്‍ വിദ്യാര്‍ഥിനികളെയാണ് സംഘം പതിവായി ശല്യം ചെയ്യുന്നത്. രക്ഷിതാക്കാള്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം പൊലീസില്‍ പരാതി നല്‍കി. Also Read : https://www.buddsmedia.com/ban-on-chimbu-dhanush-vishal-atharva-tamil-producers-association-takes-action/ വിവരങ്ങള്‍ നേരത്തെ അറിഞ്ഞുവച്ച ശേഷമാണ് ഇവര്‍ ബൈക്ക് നിര്‍ത്തി പെണ്‍കുട്ടികളെ സമീപിക്കുന്നത്. പേര് വിളിച്ച്‌ സംസാരം തുടങ്ങിയതിന് പിന്നാലെ ഇഷ്ടമാണെന്ന് പറയുകയും മൊബൈല്‍ ഫോണ്‍ നമ്ബര്‍ ചോദിച്ച്‌ ശല്യപ്പെടുത്തുകയുമാണ് ഇവരുടെ രീതിയെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂളിലേക്ക് പോകുമ്ബോഴും വരുമ്ബോഴുമാണ് ഇവര്‍ പതിവായി കുട്ടികളെ ശല്യപ്പെടുത്തുന്നത്. ...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു Thiruvananthapuram Medical College
Thiruvananthapuram

തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു Thiruvananthapuram Medical College

Thiruvananthapuram Medical College തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചുപനിയെ തുടർന്നു നിരീക്ഷണത്തിലായിരുന്നു വിദ്യാർഥി. Also Read : https://www.buddsmedia.com/kozhikode-as-part-of-precautionary-measures-in-the-context-of-nipah-virus-infection/ തോന്നയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവാണ്. തോന്നയ്ക്കലിൽ നടത്തിയ ആദ്യ നിപ്പ പരിശോധനയായിരുന്നു ഇത്. https://www.youtube.com/watch?v=mPaM1HVwwvg നിലവിൽ നിപ്പ സ്ഥിരീകരിച്ച് കോഴിക്കോട് ചികിത്സയിലുള്ളത് മൂന്നുപേരാണ്. 789 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. 77 പേർ അതീവ ജാഗ്രതാ സമ്പർക്ക പട്ടികയിലാണ്. ഇവർ വീടുകളിൽ ഐസലേഷനിലാണ്. 157 ആരോഗ്യപ്രവർത്തകരും സമ്പർക്ക പട്ടികയിലുണ്ട്. ഇതിൽ 13 പേർ മെഡിക്കൽ കോളജിൽ ഐസലേഷനിൽ കഴിയുന്നു. Also Read...
വവ്വാല്‍ ദേഹത്തിടിച്ചെന്ന് വിദ്യാര്‍ഥി; തിരുവനന്തപുരത്തും നിപ ആശങ്ക Nipah thiruvananthapuram
Thiruvananthapuram

വവ്വാല്‍ ദേഹത്തിടിച്ചെന്ന് വിദ്യാര്‍ഥി; തിരുവനന്തപുരത്തും നിപ ആശങ്ക Nipah thiruvananthapuram

Nipah thiruvananthapuram കോഴിക്കോട് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും ആശങ്ക. വവ്വാല്‍ ദേഹത്തിടിച്ചതായി പറഞ്ഞ ബിഡിഎസ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. Also Read : https://www.buddsmedia.com/medicine-for-treatment-of-nipa-is-evening-patient-route-map-to-be-published-today-veena-george/ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ഥി വവ്വാല്‍ ശരീരത്തില്‍ ഇടിച്ചത് സഹപാഠികളോട് പറഞ്ഞതാണ് പരിഭ്രാന്തിക്കിടയാക്കിയത്. കടുത്ത പനി അനുഭവപ്പെടുന്ന വിദ്യാര്‍ഥിയുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്കായി അയച്ചു. https://www.youtube.com/watch?v=fgF04dOuT20 അതേസമയം, നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് കടുത്ത ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര ആരോഗ്യസംഘം ഇന്നെത്തും. Also Read : https://www.buddsm...
പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കൊലപാതകം കുറ്റം ചുമത്തി murder
Thiruvananthapuram

പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; പ്രതിക്കെതിരെ കൊലപാതകം കുറ്റം ചുമത്തി murder

murder കാട്ടാക്കടയില്‍ കാറിടിച്ച് പത്താം ക്ളാസുകാരന്‍ മരിച്ചതില്‍ പ്രതി പ്രിയരഞ്ജന് എതിരെ കൊലപാതക കുറ്റം ചുമത്തും. 302ആം വകുപ്പ് ചേർക്കും . മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ നരഹത്യക്കാണ് കേസ്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമെന്ന് പൊലീസ് അറിയിച്ചു. https://www.youtube.com/watch?v=fgF04dOuT20 പൂവച്ചൽ സ്വദേശിയായ പ്രിയര‍ഞ്ജൻ, കേരളം കടന്ന് പോയിട്ടുണ്ടാകില്ലെന്നാണ് പൊലീസ് നിഗമനം. വിദേശത്ത് ജോലി ചെയ്തിരുന്ന ഇയാൾ ഓണം പ്രമാണിച്ചാണ് നാട്ടിൽ വന്നതെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കഴിഞ്ഞ 30നാണ് പൂവച്ചൽ സ്വദേശിയായ 15കാരൻ ആദിശേഖർ പുളിങ്കോട് ക്ഷേത്രത്തിന് മുന്നിലായി പ്രിയര‍ഞ്ജൻ ഓടിച്ചിരുന്ന കാറിടിച്ച് മരിച്ചത്. Also Read : https://www.buddsmedia.com/kamal-haasan-to-co...
യുവ സംവിധായക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ ബോർഡ്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് Young director Nayana Suryan
Thiruvananthapuram

യുവ സംവിധായക നയന സൂര്യന്റെ മരണം കൊലപാതകമല്ലെന്ന് മെഡിക്കൽ ബോർഡ്. ഹൃദയാഘാതമാകാം മരണകാരണമെന്നാണ് വിദഗ്ധ സംഘത്തിന്റെ അന്തിമ റിപ്പോർട്ട് Young director Nayana Suryan

തിരുവനന്തപുരത്തെ വാടക വീട്ടിനുള്ളിലാണ് യുവ സംവിധാകയക നയന സൂര്യനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിലും പോസ്റ്റ്മോർട്ടത്തിലുമുണ്ടായ പിഴവുകളാണ് മരണത്തിലെ ദുരൂഹത വർധിപ്പിച്ചത്. തുടരന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് വിദഗ്ധ ഡോക്ടര്‍മാരെ ഉൾപ്പെടുത്തി പ്രത്യേക മെഡിക്കൽ ബോര്‍ഡ് ഉണ്ടാക്കി. മൃതദേഹം കിടന്ന മുറി അകത്ത് നിന്ന് കുറ്റിയിട്ടിരുന്നു. മുറിയിൽ ഇൻസുലിൻ ഉണ്ടായിരന്നു, ആഹാരം കഴിച്ചിട്ടുണ്ടായിരുന്നില്ല, കഴുതതിലും വയറ്റിലും ഉണ്ടായിരുന്ന മുറിവുകൾ മരണകാരണവും അല്ലെന്നാണ് വിലയിരുത്തൽ. https://www.youtube.com/watch?v=fgF04dOuT20&list=TLPQMTAwOTIwMjOKzE05amO5GQ&index=1 മയോ കാർഡിൽ ഇൻഫ്രാക്ഷനാണ് കാരണമെന്നാണ് വിലയിരുത്തൽ ആബോധാവസ്ഥയിലേക്കാവുകയും സാവധാനം മരണത്തിലേക്ക് പോവുകയും ചെയ്തിട്ടുണ്ടാകും. അമിതമായി ഇൻസുലൻ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് ഒരു നിഗമനം. സൈക്കാട്രിക് മരു...
വിഴിഞ്ഞം തുറമുഖത്ത്‌ 30ന്‌ കപ്പൽ ; രണ്ടും മൂന്നും ഘട്ടം നിർമാണത്തിന്‌ അനുമതി തേടി Vizhinjam port
Thiruvananthapuram

വിഴിഞ്ഞം തുറമുഖത്ത്‌ 30ന്‌ കപ്പൽ ; രണ്ടും മൂന്നും ഘട്ടം നിർമാണത്തിന്‌ അനുമതി തേടി Vizhinjam port

Vizhinjam port വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത്‌ 28 ദിവസത്തിനകം കപ്പൽ എത്തും. മൂന്ന്‌ ക്രെയിനുമായി ചൈനയിലെ ഷാങ്‌ഹായ്‌ തുറമുഖത്തുനിന്ന്‌ വ്യാഴാഴ്‌ചയാണ്‌ കപ്പൽ പുറപ്പെട്ടത്‌. ഗുജറാത്തുവഴി 30നു വിഴിഞ്ഞം തീരത്ത്‌ എത്തും. ഷിപ്പ്‌ ടു ഷോർ ക്രെയിനും രണ്ട്‌ യാർഡ്‌ ക്രെയിനുമാണ്‌ എത്തിക്കുക. കപ്പലിൽനിന്ന്‌ കരയിലേക്ക്‌ ചരക്ക്‌ നീക്കുന്നതിനാണ്‌ ഷിപ്പ്‌ ടു ഷോർ ക്രെയിൻ. യാർഡിൽനിന്ന്‌ ഗുഡ്‌സ്‌ ട്രെയിനിലേക്കും ലോറികളിലേക്കും മറ്റും ചരക്ക്‌ നീക്കുന്നതിനുള്ളതാണ്‌ യാർഡ്‌ ക്രെയിനുകൾ. ഈ കപ്പൽ തീരമണഞ്ഞാൽ കൂടുതൽ ക്രെയിനുകളുമായി ആറു കപ്പൽകൂടി എത്തിച്ചേരും. ഏഴ്‌ വലിയ ക്രെയിനും 25 ചെറു ക്രെയിനുമാണ്‌ ആദ്യഘട്ടത്തിൽ ചൈനയിൽനിന്ന്‌ കൊണ്ടുവരുന്നത്‌. https://www.youtube.com/watch?v=n3PtSI8i3nU ആശങ്കകളും പ്രതിസന്ധികളും തരണംചെയ്‌ത്‌ മദർ കപ്പൽ എത്തിക്കാൻ കഴിയുന്നത്‌ വിഴിഞ്ഞത്തിന്‌ നേട്ടമാകും. ഒക്‌ടോബർ അവസ...
സ്വർണ്ണാഭരണങ്ങൾ കവർന്നശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു ; മീശ വിനീത് അറസ്റ്റിൽ Meesha Vineeth Police Custody
Thiruvananthapuram

സ്വർണ്ണാഭരണങ്ങൾ കവർന്നശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചു ; മീശ വിനീത് അറസ്റ്റിൽ Meesha Vineeth Police Custody

മീശ വിനീത് വീണ്ടും അറസ്റ്റിൽ. സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിനാണ് അറസ്റ്റ്. തിരുവനന്തപുരം കിളിമാനൂർ വെള്ളയൂർ സ്വദേശിയായ വിനീത് പീഡനം മോഷണം തുടങ്ങിയ കേസിൽ മുമ്പും അറസ്റ്റിലായിട്ടുണ്ട്. Meesha Vineeth Police Custody https://www.youtube.com/watch?v=J-bTdNwAAy0&t=68s മാസങ്ങൾക്ക് മുമ്പ് പെട്രോൾ പമ്പ് മാനേജരിൽനിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ വിനീതിനെ അറസ്റ്റ് ചെയ്തിരുന്നു. മാർച്ച്‌ 23നാണ്‌ കണിയാപുരത്തെ നിഫി ഫ്യുവൽസ് മാനേജർ ഷായുടെ കൈയിലുണ്ടായിരുന്ന പണം പ്രതികൾ കവർന്നത്‌. മോഷ്‌ടിച്ച പണം വിനീത് ബുള്ളറ്റ് വാങ്ങുകയും കടം തീർക്കുകയും ചെയ്‌തു.അറസ്റ്റിലായ വിനീതിനെതിരെ പത്തോളം മോഷണകേസുകളും യുവതിയെ പീഡിപ്പിച്ച കേസുമുണ്ട്‌. https://www.youtube.com/watch?v=_tOX6BoBi20&t=49s ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : Accident തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളിലാണ് അപകടം സംഭവിച്ചത്.ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനില്‍ കുമാരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ...