Sunday, June 29
BREAKING NEWS


Ambulance-lorry crash in Kottarakkara കൊട്ടാരക്കരയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച്‌ അപകടം; രോഗിയും ഭാര്യയും മരിച്ചു

By News Desk

Ambulance-lorry crash in Kottarakkara കൊല്ലം : കൊട്ടാരക്കരയില്‍ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച്‌ അപകടത്തില്‍ രോഗി അടക്കം രണ്ടു പേര്‍ക്ക് ദാരുണാന്ത്യം.

Also Read : http://കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം https://www.buddsmedia.com/kozhikode-bus-accident-people-injured/

പരുക്കേറ്റ ഏഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. എംസി റോഡില്‍ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച്‌ അര്‍ദ്ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്.

ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്ബി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്ബിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്.

Also Read : http://അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്നു; അമേരിക്കയിൽ നിന്ന് 205 പോരുമായി ആദ്യ വിമാനം അമൃത്സറിലേക്ക് https://www.buddsmedia.com/us-military-flights-starts-deporting-illegal-indian-migrants-flight-to-amritsar/

ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയില്‍ നാലുപേരുമാണ് ഉണ്ടായിരുന്നത്. ഏഴു പേര്‍ക്കാണ് പരിക്കേറ്റത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *