
Balaramapuram murder തിരുവനന്തപുരം : ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ പൂജപ്പുരയിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങള്‍ക്ക് സഹോദരന്‍ ഹരികുമാര്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
ഇത് നടക്കാത്തതിന്റെ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് ഹരികുമാറിന്റെ മൊഴി. ഇന്നലെയാണ് ഉറങ്ങി കിടന്ന കുഞ്ഞിനെ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ് കൊന്നതെന്നാണ് റിപ്പോര്‍ട്ട്.
പല കുരുക്കുകളില്‍ നിന്നും ഹരികുമാറിനെ സംരക്ഷിച്ചത് കുഞ്ഞിന്റെ അമ്മ ശ്രീതുവായിരുന്നു. പിന്നീട് സഹോദരിയോടും വഴിവിട്ട താത്പര്യങ്ങള്‍ കാണിച്ചു. ഹരികുമാറിനെ പ്രകോപിപ്പിക്കാതിരിക്കാന്‍ ശ്രീതു ശ്രമിച്ചു.
കുട്ടി തന്റെ ആവശ്യങ്ങള്‍ക്ക് തടസ്സമെന്ന് കണ്ടതോടെ കൊന്നുവെന്നാണ് ഹരികുമാറിന്റെ കുറ്റസമ്മതം. ഇയാള്‍ പറഞ്ഞത് പൂര്‍ണമായും പൊലീസ് വിശ്വസിച്ചിട്ടില്ല. അമ്മയുടെ പങ്കിലടക്കം പൊലീസിന് സംശയങ്ങുണ്ട്. അമ്മയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുമെന്ന് പൊലീസ് പറയുന്നു.
അമ്മയ്ക്ക് കുറ്റകൃത്യത്തില്‍ പങ്കുള്ളതായി നിലവില്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒരു പകല്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാര്‍ കുറ്റം സമ്മതിച്ചത്.
ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ആദ്യഘട്ടം മുതല്‍ പോലീസിന്റെ സംശയ നിഴലിലായിരുന്നു അമ്മ ശ്രീതു, അച്ഛന്‍ ശ്രീജിത്, അമ്മാവന്‍ ഹരികുമാര്‍, മുത്തശ്ശി ശ്രീകല എന്നിവര്‍.
ചോദ്യം ചെയ്യലില്‍ അമ്മ ശ്രീതുവിന്റെ മൊഴിയില്‍ വൈരുധ്യമുണ്ടായിരുന്നു. തനിക്കൊപ്പമാണ് മകള്‍ ദേവേന്ദു കിടന്നുറങ്ങിയതെന്ന അമ്മയുടെ മൊഴി കേസിലെ നിര്‍ണായക വഴിത്തിരിവായി. അമ്മാവനൊപ്പമാണ് കിടന്നുറങ്ങിയതെന്ന മൊഴിയാണ് അച്ഛന്‍ ശ്രീജിത്ത് പൊലീസിന് നല്‍കിയത്. അന്വേഷണത്തിനൊടുവില്‍ കുട്ടി യഥാര്‍ത്ഥത്തില്‍ അമ്മാവനൊപ്പമാണ് കിടന്നിരുന്നത് എന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.