Sunday, June 29
BREAKING NEWS


Washington DC Plane Crash യുഎസില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു; വിമാനത്തിലുണ്ടായിരുന്നത് 64 പേര്‍, 18 മൃതദേഹങ്ങള്‍ കണ്ടെത്തി

By News Desk

Washington DC Plane Crash വാഷിംഗ്ടണ്‍ : വാഷിംഗ്ടണ്‍ ഡിസിക്ക് സമീപം അമേരിക്കൻ എയർലൈൻസ് വിമാനവും സൈനീക ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനെട്ടു മരണം.

Also Read : http://ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ചു ചേർത്ത സർവകക്ഷി യോഗം ഇന്ന് ചേരും https://www.buddsmedia.com/budget-2025-budget-news-budget-2025-date-and-time-fm-nirmala-sitharaman-will-present-8th-budget/

വിമാനം റീഗല്‍ എയർ പോർട്ടിലിറങ്ങാൻ ഒരുങ്ങുന്ന വേളയില്‍ ആകാശത്തുവച്ചു തന്നെ സെെന്യത്തിന്‍റെ ഹെലികോപ്ടറുമായി കൂടിയിടിച്ച്‌ കത്തുകയായിരുന്നു. കൂട്ടിയിടിച്ച വിമാനം പോട്ടോമാക് നദിയില്‍ തകർന്നുവീണതായാണ് റിപ്പോർട്ട്. അപകടത്തില്‍പ്പെട്ട സെെനിക ഹെലികോപ്റ്ററില്‍ വിഐപികളില്ലെന്നാണ് വിവരം. മൂന്ന് സെെനിക ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

Also Read :http://പ്രഥമ ചെങ്ങന്നൂർ പെരുമ പുരസ്കാരം ഗോവ ഗവർണ്ണർ അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു https://www.buddsmedia.com/national-saras-mela-peruma-award-goa-gvernatur-adv-sreedharan-pillai-ministru-saji-cherian/

അമേരിക്കൻ എയർലൈൻസിന്റെ സിആർജെ – 700 വിമാനവും അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലിക്കോപ്റ്ററും തമ്മില്‍ കൂട്ടിയിടിച്ചതായി അമേരിക്കൻ ഫെഡറല്‍ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ ഹെലിക്കോപ്റ്ററും അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി അമേരിക്കൻ സൈന്യവും സ്ഥിരീകരിച്ചു.

Also Read : http://ബാലരാമപുരത്ത് കാണാതായ രണ്ടുവയസുകാരിയെ മരിച്ച നിലയില്‍ https://www.buddsmedia.com/balaramapuram-a-two-year-old-girl-who-went-missing-in-balaramapuram-was-found-dead-in-a-well/

64 യാത്രക്കാരെ വഹിക്കാന്‍ ശേഷിയുള്ള വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി പറഞ്ഞു. എന്നാല്‍ എത്ര യാത്രക്കാര്‍ മരിച്ചു എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. അപകടത്തെ തുടര്‍ന്ന് വിമാനം സമീപത്തെ നദിയില്‍ വീണു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Also Read : http://കൊല്ലത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം https://www.buddsmedia.com/acid-attack-kollam-woman-critical-acid-attack-husband/

രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ ഉള്‍പ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് വാഷിങ്ടണ്‍ വിമാനത്താവളം അടയ്ക്കുകയും വിമാനങ്ങള്‍ വഴിതിരിച്ച്‌ വിടുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *