Sunday, June 29
BREAKING NEWS


Tiger Wayanad വയനാട്ടില്‍ ആദിവാസി സ്ത്രീയെ കടുവ കടിച്ചുകൊന്നു; ആക്രമണം കാപ്പിത്തോട്ടത്തില്‍ വിളവെടുക്കുന്നതിനിടെ

By News Desk

Tiger Wayanad വയനാട് : മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ചു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് മരിച്ചത്.

രാധ പ്രിയദർശിനി എസ്റ്റേറ്റിന് മുകളിലെ തോട്ടത്തില്‍ കാപ്പി പറിക്കാൻ പോയപ്പോഴാണ് കടുവ ആക്രമിച്ചതെന്നാണ് കരുതുന്നത്.

ഭര്‍ത്താവ് അച്ചപ്പന്‍ വനംവകുപ്പ് വാച്ചറാണ്. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്താണ് കാപ്പിത്തോട്ടം.

Also Read : http://ചേന്ദമംഗലം കൂട്ടക്കൊലപാതകം ഋതുവിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും https://www.buddsmedia.com/chendamangalam-triple-murder-chendamangalam-case-accused-ritus-custodial-term-will-end-today/

അല്‍പസമയം മുമ്ബാണ് മൃതദേഹം കണ്ടെത്തിയത്. വനംവകുപ്പ് സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം പഞ്ചാരക്കൊല്ലിയില്‍ വന്യമൃഗങ്ങളുടെ സാന്നിധ്യം കുറവാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *