
കൊച്ചി : Boby Chemmannur നാടകം വിലപോകില്ലെന്നും വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുമെന്നും ബോബി ചെമ്മണ്ണൂരിന് താക്കീതുമായി ഹൈക്കോടതി. കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്.
കഥമെനയാൻ ശ്രമിക്കുകയാണോ, മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോ ശ്രമം. വേണ്ടിവന്നാൽ ജാമ്യം ക്യാൻസൽ ചെയ്യും. ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്യാൻ പോലും ഉത്തരവിടാൻ കഴിയുമെന്നും കോടതി പറഞ്ഞു.
തനിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണ് ചെയ്തത്. മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നത് എന്നറിയാം. ഇന്നലത്തെ സംഭവവികാസങ്ങൾ മുഴുവൻ ശ്രദ്ധിച്ചിട്ടുണ്ട്. കോടതിയെപ്പോലും അപമാനിക്കാൻ ആണോ ശ്രമം. ഇത്തരം നടപടികൾ അംഗീകരിക്കാൻ ആവില്ലെന്ന് കോടതി പറഞ്ഞു.