Sunday, June 29
BREAKING NEWS


ലഗേജിൽ ബോംബുണ്ട്’; ജീവനക്കാരൻ്റെ ചോദ്യം ഇഷ്ടപ്പെട്ടില്ല, യാത്ര മുടങ്ങി, പൊലീസ് പിടിയിലുമായി Bomb

By Bijjesh uddav

Bomb ലഗേജില്‍ ബോംബുണ്ടെന്ന് പറഞ്ഞ യാത്രക്കാരന്‍ പൊലീസ് പിടിയില്‍. തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്കുപോയ എമിറേറ്റ്സ് വിമാനത്തില്‍ പോകാനെത്തിയ യാത്രക്കാരന്റെ യാത്രയാണ് അതോടെ മുടങ്ങിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

Also Read : https://www.buddsmedia.com/aditya-traveled-9-2-lakh-kilometers-after-leaving-earths-influence-isro-said/

ചെക് ഇന്‍ കണ്ടൗറില്‍ ലഗേജുമായി പരിശോധനയ്‌ക്കെത്തിയ യാത്രക്കാരനോട് കൂടുതലായി എന്തെങ്കിലും ഉണ്ടോയെന്ന് ജീവനക്കാരന്‍ ചോദിച്ചു. ചോദ്യം ഇഷ്ടപ്പെടാതിരുന്ന യാത്രക്കാരന്‍ ബാഗില്‍ ബോംബുണ്ടെന്ന് മറുപടി നല്‍കി. തുടര്‍ന്ന് പരിഭ്രാന്തരായ ജീവനക്കാരന്‍ വിമാന കമ്പനിയുടെ ജീവനക്കാരെ വിവരം അറിയിച്ചു.

തുടര്‍ന്ന് വിമാനക്കമ്പനിയുടെ ആവശ്യപ്രകാരം യാത്രക്കാരനെ തടഞ്ഞു നിറുത്തി.പിന്നാലെ ബോംബ് സ്വാക്‌ഡെത്തി എല്ലാ ബാഗുകളും പരിശോധിച്ച് ബോംബില്ലെന്ന് ഉറപ്പുവരുത്തി.

യാത്രക്കാരനെ വലിയ തുറ പൊലീസിന് കൈമാറുകയും ചെയ്തു. ജീവനക്കാരന്റെ ചോദ്യം ഇഷ്ടപ്പെടാത്തതിനെ തുടര്‍ന്ന് അബദ്ധവശത്തില്‍ ബോംബുണ്ടെന്ന് പറഞ്ഞതെന്നാണ് യാത്രക്കാരന്റെ നല്‍കിയ മൊഴി. ഇയാള്‍ക്കെതിരെ കേസെടുത്തില്ലെന്ന് പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *