
Football match in Palakkad പാലക്കാട് : പട്ടാമ്ബി വല്ലപ്പുഴയില്‍ ഫുട്ബോള്‍ ഗ്യാലറി തകർന്ന സംഭവത്തില്‍ സംഘാടകർക്കെതിരെ കേസെടുത്തു. ഗ്യാലറി തകർന്ന് എഴുപതോളം പേർക്കാണ് പരിക്കേറ്റത്. അപകടത്തിൽ അറുപത്തിരണ്ടോളം പേർക്ക് പരിക്കുണ്ട്.
വല്ലപ്പുഴ ഓർഫനേജ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ഫ്ലഡ്ലിറ്റ് ഫുട്ബോൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിനിടെ പത്തരയോടെയായിരുന്നു സംഭവം.
പരിക്കേറ്റവരെ പട്ടാമ്പിയിലെ സേവന ആശുപത്രിയിലും, ചെറുപ്ലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു മാസമായി ഇവിടെ മത്സരം നടക്കുന്നുണ്ട്.
ഫൈനൽ മത്സരമായതിനാൽ പതിവിലും കൂടുതൽ ആളുകൾ പരിപാടി കാണാൻ എത്തിയിരുന്നു. ഗാലറിയിൽ ഉൾക്കൊള്ളാവുന്നതിനെക്കാൾ കൂടുതൽ ആളുകൾ എത്തിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു.