
Vaikom Taluk Hospital വൈക്കം : വൈക്കം താലൂക്ക് ആശുപത്രിയിൽ രോഗീ പരിചരണത്തിൽ ഗുരുതര വീഴ്‌ച്ച. തലയ്‌ക്ക് പരിക്കേറ്റ് എത്തിയ 11 വയസുകാരന്റെ തലയിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നലിട്ടു. ശനിയാഴ്ച വൈകീട്ട് 4.30-നായിരുന്നു സംഭവം.
ചെമ്പ് മുറിഞ്ഞുപുഴ കൂമ്പേൽ കെ.പി.സുജിത്തിന്റെയും സുരഭിയുടെയും മകൻ എസ്.ദേവതീർഥിനാണ് (11) വീട്ടിൽ തെന്നിവീണ് തലയുടെ വലതുവശത്ത് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചു . ഇവിടെ വെച്ച് മൊബൈൽ ഫോൺ വെളിച്ചത്തിൽ തുന്നൽ ഇടുകയായിരുന്നു.
വീണതിനെ തുടർന്നാണ് കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മുറിവ് സ്റ്റിച്ചിടണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. ഈ സമയത്താണ് ആശുപത്രിയില്‍ വൈദ്യുതി പോകുന്നത്.
സ്റ്റിച്ചിടുന്ന റൂമില്‍ വൈദ്യുതി ഇല്ലാത്തതെന്താണെന്ന് മാതാപിതാക്കള്‍ ചോദിക്കുന്നത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ ജനറേറ്ററ്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാന്‍ ഡീസലില്ല എന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന അറ്റന്‍ഡര്‍ മറുപടി നല്‍കുന്നത്.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളുടെ കൂടി സഹായത്തോടെയാണ് മൊബൈല്‍ ഫോണിന്‍റെ വെളിച്ചത്തില്‍ തലയില്‍ സ്റ്റിച്ചിടുന്നത്.