Sunday, June 29
BREAKING NEWS


’53 വര്‍ഷത്തെ പതിവ് ചാണ്ടി ഉമ്മൻ തെറ്റിക്കുമോ?’ UDF

By Bijjesh uddav

UDF റെക്കാഡ് ഭൂരിപക്ഷത്തോടെ പുതുപ്പള്ളി പിടിച്ചതോടെ ജനപ്രതിനിധി എന്ന നിലയിലായിരിക്കും ചാണ്ടി ഉമ്മന്റെ ഓരോ പ്രവൃത്തിയും ഇനി വിലയിരുത്തപ്പെടുക.

മണ്ഡലത്തിന്റെ വികസനത്തിന് സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ടായിരിക്കും തന്റെ പ്രവര്‍ത്തനമെന്ന് വിജയത്തിന് പിന്നാലെ നിയുക്ത എംഎല്‍എ വ്യക്തമാക്കിയിരുന്നു.

അപ്പോഴെല്ലാം ബാക്കിയായ ചോദ്യമായിരുന്നു തനിക്കായി ചാണ്ടി ഉമ്മൻ എംഎല്‍എ ഓഫീസ് ആരംഭിക്കുമോ എന്നത്.

എന്നാല്‍ അക്കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നാണ് ചാണ്ടി ഉമ്മൻ ഇപ്പോള്‍ മാദ്ധ്യമങ്ങളോടായി പ്രതികരിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടി തുടര്‍ന്നു വന്നിരുന്ന പ്രവര്‍ത്തന രീതി ഉടനെ തന്നെ മാറ്റാൻ സാദ്ധ്യതയില്ല എന്ന തരത്തിലായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *