Sunday, June 29
BREAKING NEWS


മല്ലു ട്രാവലറിനെതിരായ പീഡന പരാതി: അന്വേഷണം വഴിമുട്ടി പൊലീസ്, തിരിച്ചടിയായത് ‘വിദേശസന്ദര്‍ശനം’ Mallu traveler

By Bijjesh uddav

Mallu traveler മല്ലു ട്രാവലര്‍ ഷാക്കീര്‍ സുബാൻ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകാതെ കൊച്ചി പൊലീസ്.

ഷാക്കീര്‍ വിദേശത്തായതിനാല്‍ കേസുമായി ബന്ധപ്പെടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കുമ്ബോഴും കേരളത്തിലേക്ക് മടങ്ങുന്ന കാര്യത്തില്‍ ഷാക്കിറും തീരുമാനം വ്യക്തമാക്കിയിട്ടില്ല.

Also Read : https://www.buddsmedia.com/13000-crore-vishwakarma-scheme-on-birthday-modi-with-common-people-on-metro-journey/

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങി. തന്‍റെ പ്രതിശ്രുത വരൻ പുറത്തുപോയ ഘട്ടത്തില്‍ ഹോട്ടല്‍ മുറിയില്‍ ഷാക്കീര്‍ തന്നെ കടന്നുപിടിച്ചെന്നും തന്‍റെ മുമ്ബില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയെന്നും വ്യക്തമാക്കി പരാതിക്കാരിയുടെ വെളിപ്പെടുത്തല്‍ വീഡിയോയും ഇതിനോടകം പുറത്തുവന്നു.

പീ‍ഡിപ്പിക്കാൻ ശ്രമിച്ചുവെന്ന സൗദി യുവതിയുടെ പരാതിയില്‍ വ്ലോഗര്‍ മല്ലു ട്രാവലറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസ് എടുത്തത്. സെപ്റ്റംബര്‍ 13ന് എറണാകുളത്തെ ഹോട്ടലില്‍ വച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *