Saturday, June 28
BREAKING NEWS


RTI Reveals No Complaints Against Navin Babu എ.ഡി.എം നവീൻ ബാബുവിനെതിരെ പരാതികളൊന്നും ലഭിച്ചിട്ടില്ല; റവന്യൂ വകുപ്പിൻ്റെ വിവരാവകാശ രേഖ പുറത്ത്

By News Desk

RTI Reveals No Complaints Against Navin Babuകൊച്ചി: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് റവന്യൂ വകുപ്പിന്റെ വിവരാവകാശ രേഖ പുറത്ത്. തസ്തികയിൽ ജോലിചെയ്തിരുന്ന ഘട്ടത്തിൽ നവീൻ ബാബുവിനെതിരെ പരാതികൾ ഒന്നും തന്നെ ലഭ്യമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Also Read: https://www.buddsmedia.com/vishnuja-death-health-department-action-against-husband-prabin-suspended-malappuram/

നവീൻ ബാബുവിനെതിരെ സർക്കാരിന് പരാതികൾ ലഭിച്ചതായി റവന്യൂ സെക്രട്ടറിയുടെ ഓഫീസ് ഫയലിൽ രേഖപ്പെടുത്തി കാണുന്നുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടിയായാണ് വിവരാവകാശ നിയമപ്രകാരം പരാതികൾ ലഭ്യമായിട്ടില്ലെന്ന് മറുപടി നൽകിയിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് നൽകിയ വിവരാവകാശ അപേക്ഷയിലാണ് മറുപടി.


നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് നേരത്തെ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ലാന്റ് റവന്യൂ ജോയിന്റ് കമ്മിഷണർ എ. ഗീതയുടെ റിപ്പോർട്ടാണ് മന്ത്രി കെ. രാജൻ മുഖ്യമന്ത്രിക്ക് കൈമാറിയത്. എ.ഡി.എം കൈക്കൂലി വാങ്ങി എന്ന ആക്ഷേപത്തിന് ഒരു തെളിവുമില്ല എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *