Sunday, June 29
BREAKING NEWS


Cochin International Airport നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഓടയിൽ വീണ് മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

By News Desk

Cochin International Airport കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ തുറന്ന് വെച്ച മാലിന്യക്കുഴിയില്‍ വീണ് മൂന്ന് വയസുകാരൻ മരിച്ചു. രാജസ്ഥാൻ സ്വദേശിയായ റിദാൻ ജാജു ആണ് മരിച്ചത്. രക്ഷിതാക്കൾക്ക് ഒപ്പം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയതായിരുന്നു.

Also Read : http://മിഹിറിന്റെ മരണം: അപ്പാര്‍ട്ട്‌മെന്റില്‍ വച്ച്‌ എന്ത് സംഭവിച്ചു എന്നറിയണം, സമഗ്ര അന്വേഷണം വേണമെന്ന് പിതാവ് https://www.buddsmedia.com/mihir-suicide-case-latest-news-biological-father-seeks-detailed-probe-in-mihir-death-case/

രക്ഷിതാക്കൾ കഫെയ്ക്കുള്ളിലായിരുന്ന സമയത്ത് മൂത്ത കുട്ടിക്ക് ഒപ്പം പുറത്ത് നിന്നും കളിക്കുകയായിരുന്ന കുട്ടി, മാലിന്യം നിറഞ്ഞ കുഴിയിലേക്ക് വീഴുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്.

Also Read : http://ലൈഫ് ഭവന പദ്ധതി: 4,27,736 വീടുകള്‍ പൂർത്തിയാക്കിയെന്ന് ധനമന്ത്രി https://www.buddsmedia.com/life-housing-scheme-finance-minister-says-427736-houses-have-been-completed/

വിമാനത്താവളത്തില്‍ നിന്ന് പുറത്തേയ്ക്കിറങ്ങിയ കുടുംബം ചായ കുടിക്കുന്നതിനായി ഒരു കടയില്‍ കയറി. ഇതിനിടെ റിഥാനും മൂത്ത സഹോദനും കടയുടെ മുന്‍വശത്തായി ഉള്ള പൂന്തോട്ടത്തിൽ ഓടിക്കളിക്കുന്നതിനിടെ കുട്ടി മാലിന്യക്കുഴിയിലേക്ക് വീഴുകയായിരുന്നു.

പൂന്തോട്ടത്തിന് നടുവിലായി ഉണ്ടായിരുന്ന കുഴിയിലേക്ക് കുട്ടി വീണത് പെട്ടെന്ന് ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല. മൂത്തസഹോദരന്‍ ബഹളംവെച്ചതോടെ മാതാപിതാക്കള്‍ ഓടിയെത്തുകയായിരുന്നു.

Also Read : http://സംസ്ഥാന ബജറ്റ്: കെഎസ്ഇബിക്ക് 1088.8 കോടി അനുവദിച്ചു https://www.buddsmedia.com/state-budget-1088-8-crore-has-been-sanctioned-to-kseb/

തുടര്‍ന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. കുഴിയില്‍ വലിയ അളവില്‍ മാലിന്യമുണ്ടായിരുന്നതായാണ് വിവരം. മൂക്കില്‍ മാലിന്യം കയറി ശ്വാസമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *