Monday, June 30
BREAKING NEWS


Kaloor Stadium കലൂര്‍ സ്റ്റേഡിയത്തില്‍ ഇഡലി മെഷീൻ പൊട്ടിത്തെറിച്ച്‌ അപകടം; ഒരു തൊഴിലാളിക്ക് ദാരുണാന്ത്യം

By News Desk

Kaloor Stadium കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമർ പൊട്ടിത്തെറിച്ച്‌ ഒരു മരണം. നാല് പേർക്ക് പരിക്കേറ്റു. ഹോട്ടലിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാള്‍ സ്വദേശി സുമിത് ആണ് മരിച്ചത്.’ ഇഡ്ഡലി കഫേ’ എന്ന ഹോട്ടലിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. സുമിത്തിൻ്റെ തലയ്ക്കാണ് പരിക്കേറ്റത്.

Also Read: https://www.buddsmedia.com/sharon-murder-case-grieshmas-uncles-conviction-was-frozen/

ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തായിരുന്നു സ്ഫോടനം നടന്നത്. അതിഥി തൊഴിലാളികളാണ് അപകടം നടക്കുമ്പോൾ ഹോട്ടലിനുള്ളില്‍ ഉണ്ടായിരുന്നത്.

വലിയ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയാണ് ഉണ്ടായതെന്നാണ് വിവരം. തീ പടരാത്തത് വലിയ അപകടമാണ് ഒഴിവാക്കിയത്. പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *