Saturday, June 28
BREAKING NEWS


K. N Balagopal ‘കേന്ദ്ര ബജറ്റ് നിരാശാജനകം; വയനാട് ദുരന്തബാധിതർക്കായി ഒന്നുമില്ല’: മന്ത്രി കെ. എൻ ബാലഗോപാൽ

By News Desk

K. N Balagopal തിരുവനന്തപുരം: കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം പൊതുബജറ്റില്‍ കേരളത്തിന് ന്യായമായ പരിഗണനപോലും ഉണ്ടായില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതകർക്കായി ഒന്നുമില്ല. വിഴിഞ്ഞത്തെ കുറിച്ച് പറഞ്ഞതു പോലുമില്ല. വയനാടിന് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

“ആവശ്യങ്ങൾക്കായി പ്രാദേശിക വാദം ഉന്നയിക്കുന്ന സംസ്ഥാനമല്ല കേരളം. ബിഹാറിൽ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് കൂടുതൽ പദ്ധതികൾ അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇതെല്ലാം ചെയ്യുമ്പോഴും വയനാട് ചൂരൽമല മുണ്ടക്കൈ ദുരന്തബാധിത പ്രദേശത്തിനോ, വിഴിഞ്ഞം തുറമുഖത്തിനോ പ്രത്യേക പരി​ഗണന ലഭിച്ചില്ലെന്നത് ദുഖകരവും പ്രതിഷേധകരവുമാണ്.” ആ കാര്യങ്ങളിൽ കേന്ദ്രം തിരുത്തലുണ്ടാക്കുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.

Also Read: https://www.buddsmedia.com/nirmala-sitharaman-scripts-history-with-eighth-consecutive-budget/

സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000കോടിയാണ്. പക്ഷെ കിട്ടിയത് 33000 കോടിമാത്രമാണ്. കണക്കുകളാണ് സംസാരിക്കുന്നത് രാഷ്ട്രീയമല്ല. കാര്‍ഷിക മേഖലയ്ക്കും വലിയ തിരിച്ചടിയാണുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *