
പാലക്കാട്: അദ്ധ്യാപകനോട് കൊലവിളി നടത്തിയതിൽ മാനസാന്തരമുണ്ടെന്ന് പ്ലസ്‌വൺ വിദ്യാർത്ഥി. സംഭവത്തിൽ തൃത്താല പൊലീസ് വിളിച്ചു വരുത്തിയപ്പോഴാണ് വിദ്യാർത്ഥി മാപ്പ് പറഞ്ഞത്. ഫോൺ വാങ്ങി വച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തിൽ പറഞ്ഞു പോയതാണെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും വിദ്യാർത്ഥി പൊലീസിനോട് പറഞ്ഞു. കൂടാതെ ഇതേ സ്കൂളിൽ തുടർന്ന് പഠിക്കാനുള്ള അവസരം നൽകണമെന്നും വിദ്യാർത്ഥി ആവശ്യപ്പെട്ടിട്ടുണ്ട്.
ആനക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് അധ്യാപകര്‍ക്ക് നേരെ കൊലവിളി നടത്തിയത്. അധ്യാപകര്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തുകയും വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. സ്‌കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവരാന്‍ അനുവാദമില്ലാതിരുന്നിട്ടും വിദ്യാര്‍ഥി അത് ലംഘിച്ചതോടെയാണ് അധ്യാപകര്‍ ഫോണ്‍ വാങ്ങിവെച്ചത്.
Also Read: https://www.buddsmedia.com/gold-prices-at-record-highs-pavan-crossed-60000/
ഇത് തിരികെ ചോദിച്ചെത്തിയപ്പോഴായിരുന്നു കൊലവിളി. മുറിക്ക് അകത്ത് വച്ച് തന്നെ മാനസികമായി പീഡിപ്പിച്ചെന്ന് നാട്ടുകാരോട് പറയുമെന്നായിരുന്നു ആദ്യത്തെ ഭീഷണി. പിന്നാലെ ദൃശ്യങ്ങൾ ഉൾപ്പടെ പുറത്തുവിടുമെന്നായി. ഇതിൽ വഴങ്ങാതെ വന്നതോടെ പുറത്ത് ഇറങ്ങിയാൽ കാണിച്ച് തരാമെന്നായിരുന്നു വിദ്യാർത്ഥിയുടെ ഭീഷണി. എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോൾ ‘തീർത്ത് കളയുമെന്നായിരുന്നു’ മറുപടി. സംഭവത്തിൽ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. വിദ്യാർത്ഥിയെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു.