Saturday, June 28
BREAKING NEWS


Actor Vinayakan നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനുപിന്നാലെ മാപ്പ് പറഞ്ഞ് നടൻ വിനായകൻ

By News Desk

കൊച്ചി : നഗ്നചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനുപിന്നാലെ മാപ്പ് പറഞ്ഞ് നടൻ വിനായകൻ. തൻറെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. 

‘സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എൻറെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനർജികൾക്കും പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു. ചർച്ചകൾ തുടരട്ടെ…,’  എന്നായിരുന്നു വിനായകൻറെ പോസ്റ്റ് . 

Also Read: https://www.buddsmedia.com/donald-trump-greetings-dear-friend-modi-congratulated-us-president-donald-trump/

വിനായകൻറെ നഗ്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫ്ലാറ്റിൻറെ ബാൽക്കണിയിൽ വസ്ത്രമുരിഞ്ഞ് നിൽക്കുന്ന വിനായകൻറെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടത്. . എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് വിഡിയോ പകർത്തിയിരിക്കുന്നത്. വിഡിയോയുടെ സ്ക്രീൻഷോട്ട് വിനായകൻ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടിലും പോസ്റ്റ് ചെയ്​തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *